തന്നെ കളിയാക്കിയവർക്ക് വേണ്ടി പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്ക് വെച്ച് അമീർഖാന്റെ മകൾ ഇറാ ഖാൻ; ഇത് എന്ത് ഭാവിച്ചാണെന്ന് സോഷ്യൽ മീഡിയ

സൂപ്പര്‍ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ കൗതുമുള്ളവരാണ് നാമെല്ലാവരും. അതോടൊപ്പം തന്നെ ഇത്തരം സൂപ്പര്‍ താരങ്ങളുടെ കുടുംബ വിശേഷങ്ങളും അറിയാന്‍ നാമെല്ലാം ആകാംക്ഷ പ്രകടിപ്പിക്കാറുണ്ട്. ബോളിവുഡ് നടന്‍ അമീര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ 25-ാം പിറന്നാളാഘോഷം ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി വിമര്‍ശനങ്ങള്‍ ഇവര്‍ക്കെതിരെ ഉയരുകയും ചെയ്തിരുന്നു.ബിക്കിനി ധരിച്ച് താരപുത്രി പിറന്നാള്‍ ആഘോഷം നടത്തിയതാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്.

സ്വിമ്മിംഗ് പൂളിനരികിലിരുന്നായിരുന്നു ഇറയുടെ പിറന്നാള്‍. ബിക്കിനി സംസ്‌ക്കാരത്തിന് യോജിച്ച വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്പ്പ വസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണ് എന്നുമായിരുന്നു പ്രധാന വിമര്‍ശനങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇറാ ഖാന്‍ ഇപ്പോള്‍. പിറന്നാളാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇറ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് താഴെ താരപുത്രി കുറിച്ചത് ”എല്ലാവരും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി..”എന്നാണ്‌.ഇറയുടെ കാമുകനും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇറ പുതുതായി പങ്കുവെച്ചത്.

അമീര്‍ ഖാന്‍, അമീര്‍ ഖാന്റെ മുന്‍ ഭാര്യ റീന ദത്ത, ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, അമീര്‍ ഖാന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍റാവു, അമീര്‍ ഖാന്റേയും കിരണ്‍റാവുവിന്റേയും മകന്‍ ആസാദ് റാവു എന്നിവരും ഇറയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പൂള്‍ സൈഡില്‍ നിന്നുമാണ്  ഇറ കേക്ക് മുറിച്ചത്.

ഇറയുടെ ചിത്രങ്ങള്‍ക്ക് അന്ന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് പുറമേ ഒരു വിഭാഗം താരപുത്രിയ്ക്ക് പിന്തുണയുമായും രംഗത്തെത്തിയിരുന്നു.ഒരു വ്യക്തി എന്ത് ധരിക്കണമെന്ന് അയാളുടെ മാത്രം പേഴ്സണൽ ചോയിസ് ആണ് എന്നും അതിൽ മറ്റൊരാൾ കൈകടത്തി വരേണ്ട ആവശ്യമില്ല എന്നുമാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്‌.ഗായിക സോന മോഹപാത്ര താരപുത്രിയെ പിന്തുണച്ച് നടത്തിയ പ്രതികരണമാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോന സംഭവത്തില്‍ പ്രതികരിച്ചത്. ഇറ 25 വയസ് പ്രായമുളള സ്ത്രീയാണെന്നും അവള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന കുറിച്ചു. ഇറ സ്വതന്ത്ര ചിന്താഗതിയുളള മുതിര്‍ന്ന സത്രീയാണ്. 25 വയസുളള അവള്‍ക്ക് ഇഷ്ടമുളളത് ധരിക്കാന്‍ നിങ്ങളുടെയോ സ്വന്തം പിതാവിന്റേയോ അനുവാദം ആവശ്യമില്ലെന്ന് സോന മോഹപാത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമാമേഖലയിൽ തന്നെ എത്തിപ്പെടുവാൻ ആണ് താരപുത്രിയും ആഗ്രഹിക്കുന്നത്. എന്നാൽ അഭിനയ മേഖലയിലേക്ക് അല്ല സംവിധാന മേഖലയിലേക്ക് ആണ് ഇറാ ഖാന്‌ കൂടുതൽ താല്പര്യം.2019 ൽ സംവിധാന രംഗത്ത് ഇറ അരങ്ങേറ്റം കുറിച്ചിരുന്നു.

Articles You May Like

x