സൗന്ദര്യം തുളുമ്പി നിൽക്കുന്ന പ്രിയനടി പ്രയാഗമാർട്ടിന്റെ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ച് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പിസാസു എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ ശ്രദ്ധേയമായത്.ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള സിനിമയില്‍ നായികയായി അഭിനയിച്ചു. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ദൈവമേ കൈതൊഴാം കെ. കുമാർ ആകണം, ഫുക്രി, ബ്രദേഴ്‌സ് ഡേ, ഗീത, ഉള്‍ട്ട, ഭൂമിയിലെ അവകാശികള്‍, ഒരു പഴയ ബോംബ് കഥ, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല തുടങ്ങി നിരവധി സിനിമകള്‍ പ്രയാഗയെത്തേടിയെത്തി.

ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് പ്രയാഗ മാര്‍ട്ടിന്‍ അവസാനം അഭിനയിച്ച മലയാള സിനിമ.

ഇപ്പോള്‍ പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ റാംപില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.കോഴിക്കോട് വെച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലേതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍.നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് പ്രയാഗ മാര്‍ട്ടിന്‍ എത്തുന്നത്.ഡാര്‍ക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് താരം ഇട്ടിരിക്കുന്നത്‌.ഓര്‍ണമെന്റ്‌സ് ഒന്നും ധരിച്ചിട്ടില്ല എന്നതൊരു പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള പൊട്ടാണ് പ്രായാഗ മാര്‍ട്ടിന്‍ ഇട്ടിരിക്കുന്നത്. താരം ഇടതുകൈയില്‍ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഹോട്ടാണെന്നും സെക്‌സിയാണെന്നുമെല്ലാം കമന്റുകളുണ്ട്.ചിത്രങ്ങള്‍ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഫിലിം അവാര്‍ഡ്( മികച്ച പുതുമുഖ നടി, കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍), ജെയ്‌സി ഫൗണ്ടേഷന്‍ അവാര്‍ഡ് ( സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം, പാവ), ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ( പോപ്പുലര്‍ ആക്ട്രസ്, രാമലീല) അവാര്‍ഡുകള്‍ പ്രയാഗ മാര്‍ട്ടിന് ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാർട്ടിൻ ജനിച്ചത്. അച്ഛൻ – മാട്ടിൻ പീറ്റർ, അമ്മ – ജിജി മാർട്ടിൻ. എളമക്കരയിലെ  ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് ട്രാവൽ ആന്റ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു നർത്തകി കൂടിയാണ് പ്രയാഗ. സിനിമകളിലേക്ക് കടക്കുന്നതിനു മുമ്പ് ഏതാനും വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി പ്രയാഗ മാര്‍ട്ടിന്‍ എത്തിയിരുന്നു.

Articles You May Like

x