ഡേറ്റ് പോലും ഇല്ലാതിരുന്ന നയൻതാര ചിത്രത്തിലേക്ക് വന്നതിന് കാരണം ധ്യാൻ ശ്രീനിവാസൻ: അജു വർഗീസ്

ഉദ്ഘാടനം കൊണ്ട് ആരാധകരെ നേടിയ താരമാണ് ഹണി റോസ് എന്ന് പറയുമ്പോൾ തന്നെ ഇൻറർവ്യൂകൾ കൊണ്ട് ആളുകളെ കൂടുതൽ നേടിയെടുത്ത താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ധ്യാൻ നിരവധി ചിത്രങ്ങളാണ് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ധ്യാനിന്റെ സിനിമകളൊക്കെ തീയേറ്ററുകളിൽ വൻ പരാജയമാണ് നേരിടുന്നത്. അപ്പോഴും ആരാധകർക്ക് കുറവില്ല എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. നിലവിൽ ഇൻറർവ്യൂകളിലൂടെയാണ് ധ്യാൻ ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. അത് പലതാരങ്ങളും ഇതിനോടകം തുറന്നു പറഞ്ഞിട്ടുമുണ്ട്. ധ്യാനിന് ആരാധകരെ കൂടാനും ധ്യാനിന്റെ ഇൻറർവ്യൂകൾ ആളുകൾ ഏറ്റെടുക്കുന്നതിനും പ്രധാനകാരണം അതിലെ കഥകൾ തന്നെയാണ്

അച്ഛനും അമ്മയും സഹോദരനും കുടുംബവും ഒക്കെയാണ് ധ്യാനിന്റെ കഥയിൽ എന്നും കഥാപാത്രങ്ങളായി നിറഞ്ഞുനിന്നിട്ടുള്ളത്. ചെറുപ്പത്തിലും മുതിർന്നപ്പോഴും താൻ ചെയ്തിട്ടുള്ള കുറുമ്പുകളും കുസൃതികളും ഇടവിടാതെ ധ്യാൻ ആരാധകർക്കു മുൻപിൽ ഇന്റർവ്യൂകളിലൂടെ പറയാറുണ്ട്. എന്നാൽ ഞാൻ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും വളരെ പെട്ടെന്ന് കഥയുണ്ടാക്കാൻ അവന് സാധിക്കുമെന്നും ധ്യാനിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ മുൻപ് വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ ധ്യാനിന്റെ അടുത്ത സുഹൃത്തായ അജുവർഗീസ് ധ്യാനിനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ധ്യാനിന്റെ ആദ്യത്തെ സംവിധാന ചിത്രമായ ലൗ ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവ് കൂടിയാണ് അജുവർഗീസ്.

നിവിൻപോളി, നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അജുവർഗീസും ശ്രദ്ധേയമായ ഒരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നു.നയൻസിന് ഡേറ്റ് ഇല്ലാതെ തിരക്കുകൾ ഉള്ള സമയത്താണ് ലവ് ആക്ഷൻ ഗ്രാമയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ സമയത്ത് ധ്യാൻ പോയി ഒറ്റ മണിക്കൂർ കൊണ്ടാണ് നയൻസിന്റെ ഡേറ്റുമായി വന്നത്. ലവ് ആക്ഷൻ ഡ്രാമയുടെ കഥയാണ്. വേറെ വലിയ ഏതോ സിനിമയുടെ ആണെന്ന് കരുതുന്നുണ്ടാകും എന്നാണ് ഒടുവിൽ ധ്യാൻ നയന്‍സിനോട് പറഞ്ഞത്. ഞാൻ ഇന്ന് എല്ലായിടത്ത് പോകുമ്പോഴും ആളുകൾ എന്നോട് ചോദിക്കുന്നത് ധ്യാനിനെ പറ്റിയാണ്. അത്രയേറെ ഇൻറർവ്യൂകളിലൂടെ ധ്യാൻ ആളുകളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. 2018 ആണ് അജുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

x