ഒരു കത്തു നല്കി ആയാൾ തിരികെ നടന്നു; ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കും; അതിലെ വരികൾ തന്നെ ഞെട്ടിച്ചു; ആരാധകൻ നല്കിയ കുറിപ്പിനെക്കുറിച്ച് അമലപോൾ

താരാരാധന എന്നുള്ളത് ഇന്ന് അത്ര വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ആരാധകരെ കാണുന്നതും അവരുമായ സമയം ചെലവഴിക്കുന്നതും, സമ്മാനങ്ങൾ കൈമാരുന്നതും ഇന്ന് ദിനംപ്രതി നടക്കുന്ന കാര്യമാണ്. ആരാധകർ ചുറ്റിനും കൂടുകയും സെല്‍ഫിയെടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്യും. തങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയവരുടെ സ്‌നേഹവും ആരാധനയുമൊക്കെ അനുഭവിച്ച് അറിയാന്‍ സാധിക്കുക എന്നത് ഏതൊരു താരത്തിനും സന്തോഷം നല്‍കുന്ന കാര്യമായിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി അമല പോള്‍.കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ചുണ്ടായ അനുഭവമാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള വിമാന യാത്രയിലാണ് താരം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.വിമാനത്തിൽ തന്റെ സീറ്റിന് പിൻസീറ്റിലിരുന്ന ഒരാള്‍ പെട്ടെന്ന് എന്റെ മുന്നില്‍ വന്ന് അമല പോള്‍ അല്ലേന്ന് ചോദിച്ചു.

ഏകദേശം മുപ്പത്ഞാ വയസ്ന്‍ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ. അയാളൊരു പേപ്പര്‍ നല്‍കി. പേപ്പർ തന്റെ നേരെ നേരെ നീട്ടിയിട്ട് പേഴ്സണൽ ആണെന്നും, വായിക്കണമെന്നും പറഞ്ഞു.അതിലെഴുതിയിരിക്കുന്നത് ഇതാണ്. പുള്ളിക്കാരന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെക്കുറിച്ചൊരു റൂമര്‍ വന്നിരുന്നു. അത് പുള്ളി പ്രചരിപ്പിച്ചുവെന്നും അതില്‍ വലിയ വിഷമുണ്ടെന്നും അതിനാല്‍ ദയവ് ചെയ്ത് ക്ഷമിക്കണം എന്നുമായിരുന്നു. തന്റെ വിശ്വാസ പ്രകാരം മാപ്പ് കൊടുത്താല്‍ മാത്രമേ അയാള്‍ക്ക് മുക്തി ലഭിക്കുകയുള്ളൂവെന്നായിരുന്നു. എന്ന് നിങ്ങളുടെ സഹോദരന്‍ എന്നും ടീച്ചറിന് ആശംസകള്‍ എന്നും എഴുതിയിരുന്നു. അതും തന്ന് അയാള്‍ പോയി. പിന്നെ ആളെ കണ്ടില്ലെന്നും അമല പറയുന്നു. സംസാരിക്കണം എന്നുണ്ടായിരുന്നു. നടന്നില്ല. ഇതിപ്പോള്‍ ആരാണ് എന്താണെന്ന് എന്നറിയില്ല. ഇതില്‍ മാപ്പ് കൊടുക്കാനൊന്നുമില്ല. നമ്മള്‍ എല്ലാവരോടും മാപ്പ് ചോദിക്കണം എന്നില്ലല്ലോ. സോറി പറയുന്നതിലല്ല, അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്നാണ്.

എനിക്കത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണന്ന് അമല പോൾ പറഞ്ഞു. ഇതുപോലെ എനിക്ക് വ്യക്തിപരമായി മാപ്പ് ചോദിക്കേണ്ട ആരെങ്കിലുമൊക്കെ ഉണ്ടോ എന്ന്. സംഭവിക്കുന്നതിനെല്ലാം ഒരു അര്‍ത്ഥമുണ്ടായിരിക്കാമെന്നും അമല പറഞ്ഞു..ഒരിടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയായ ടീച്ചറിൻരെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത്. തമിഴില്‍ ഇറങ്ങിയ കടാവര്‍ ആണ് ഒടുവില്‍ അമലയുടെ പുറത്തിറങ്ങിയ സിനിമ.

x