Film News

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന് ; സന്തോഷ നിമിഷം പങ്കുവെച്ചു പ്രേക്ഷകരുടെ പ്രിയ നടി ഭാമ

നിരവധി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഭാമ. “നിവേദ്യം” എന്ന ചിത്രത്തിലൂടെയാണ് ഭാമ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഭാമ വേഷമിട്ടിട്ടുണ്ട്. തന്റെ കരിയറിലെ തന്നെ മികച്ച സമയത്തായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിനുശേഷം ബാമ സിനിമയിൽ അഭിനയിക്കാറില്ലായിരുന്നു. താൻ അഭിനയം പൂർണമായും നിർത്തിയിട്ടില്ല , മികച്ച അവസരങ്ങൾ വരുകയാണെങ്കിൽ അഭിനയത്തിലേക്ക് തിരിച്ചു വരുമെന്നും നടി പിന്നീട് അറിയിച്ചു. നടിയെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും വളരെ താല്പര്യം ആയിരുന്നു.

33 വയസ്സുകാരിയായ ഭാമ ഏകദേശം 42 ചിത്രങ്ങളിൽ വേഷം ചെയ്തിട്ടുണ്ട്. രാജേന്ദ്ര കുറുപ്പിന്റെയും, ശൈലജയുടെയും മൂന്നാമത്തെ മകളായാണ് ഭാമ ജനിക്കുന്നത്. സൂര്യ ടിവിയിലെ” താലി “എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ആദ്യമായി ഭാമ ക്യാമറയുടെ മുൻപിൽ എത്തുന്നത്. അതിനുശേഷം ചില ഡിവോഷണൽ ആൽബങ്ങളിലും ഭാമ വേഷമിട്ടിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം ചില നടിമാരിലൊരാളാണ് ഭാമ.ഇന്ന് സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും മലയാളികൾക്കെന്നും പ്രിയപ്പെട്ട താരമാണ് ഭാമ .

വിവാഹത്തിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഭാമ അമ്മയാകുന്നത്. കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ പങ്കുവയ്ക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചു, പക്ഷേ അതിന് താരം തയ്യാറായില്ല. ഇത് പ്രേക്ഷകരെ നിരാശരാക്കി. ആരാധകരുടെ പിണക്കം മാറ്റാൻ ഇപ്പോൾ കഴിഞ്ഞ വർഷം ഓണ സമയത്തെ തന്റെ ഗർഭകാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി ഭാമ . ഭർത്താവ് അരുൺ ജഗദിഷ് ഒപ്പമുള്ള ചിത്രമാണ് ഭാമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിൽ വളരെ സന്തോഷവതിയായി നിൽക്കുന്ന ഭാമയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.

കഴിഞ്ഞ വർഷം ഓണക്കാലത്ത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന്, അന്ന് താൻ ആറുമാസം ഗർഭിണിയായിരുന്നു. എന്ന കുറിപ്പോടു കൂടിയായിരുന്നു ഭാമ ഫോട്ടോകൾ ഷെയർ ചെയ്തത്. ഫോട്ടോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം പ്രേക്ഷകർ ഇത് ഏറ്റെടുത്തു. 2020 ജനുവരി 30 നായിരുന്നു അരുണിന്റെയും ഭാമയുടെയും വിവാഹം. ചെന്നിത്തല സ്വദേശിയായ അരുൺ ദുബായിൽ ഒരു ബിസിനസ്സുകാരനാണ്. ഭാമയുടെ സഹോദരി ഭർത്താവിന്റെ സഹപാഠി കൂടിയാണ് അരുൺ.


മകളുടെ ജനനത്തോടെ തന്റെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ ലഭിച്ചു. അവൾ ജനിക്കുമ്പോൾ അവൾക്ക് സമ്മാനിക്കാൻ നിരവധി ഓർമ്മകൾ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ആ ഓർമ്മകൾ എന്റെ കുട്ടിക്ക് വളരെ പ്രിയപ്പെട്ടവ ആയിരിക്കും. എന്ന കുറിപ്പോടു കൂടിയാണ് ഭാമ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവളെ ആദ്യമായി കൈയിലെടുത്തപ്പോൾ തന്റെ ലോകം മുഴുവൻ മാറി പോയത് പോലെയാണ് തനിക്ക് തോന്നിയത്, സിനിമയിലെ തിരക്കേറിയ ജീവിതത്തെക്കാളും തന്റെ മകളോടൊപ്പമുള്ള ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു.
Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago