“സമാന്ത രോഗാവസ്ഥയിൽ തന്നെ കിടക്കുമ്പോൾ വേണമായിരുന്നു ഈ പ്രവർത്തി” , നാഗചൈതന്യക്ക് ആരാധകരുടെ വിമർശനം

സിനിമലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയാണ് സമാന്ത. അടുത്ത കാലത്ത് നടിക്ക് ബാധിച്ചിരുന്ന മയോസിറ്റീസ് എന്ന രോഗം സിനിമാലോകത്തെ ഒന്നായി പിടിച്ചു കുലുക്കി എന്നതാണ് സത്യം. നടൻ നാഗചൈതന്യയുമായുള്ള വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ മാധ്യമങ്ങളിൽ നിറച്ചു നിർത്തുകയായിരുന്നു ചെയ്തത്. സമാന്തയുടെ രോഗാവസ്ഥയിൽ താരത്തിന് കൂടുതൽ വേദനയേകുന്ന പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹജീവിതത്തിൽ നിന്നും പുറത്തേക്ക് എത്തിയ സമാന്ത കരിയറിന് ആണ് കൂടുതൽ പ്രാധാന്യം നൽകിയത്. കരിയർ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ആണ് വിവാഹമോചനത്തിലേക്ക് സമാന്ത എത്തിയതെന്ന് പോലും അക്കാലത്ത് വാർത്തകൾ വന്നിരുന്നു. തിരികെ വന്നപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട സാമിനെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. താരത്തിന്റെ രോഗാവസ്ഥയിലും വലിയ വേദന തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്. ഇപ്പോൾ ഇതാ ശ്രദ്ധ നേടുന്ന വേദനിപ്പിക്കുന്ന ഒരു വാർത്തയാണ്. നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം കഴിയുകയും നിയമപരമായി ഇവർ പിരിയുകയുമൊക്കെ ചെയ്തു.

നടൻ നാഗചൈതന്യയ്യുടെ ഒരു പ്രവർത്തിയാണ് പ്രേക്ഷകരെ വേദനയിൽ ആഴ്ത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഇത്തരത്തിലുള്ള ഒരു രീതി വേണമായിരുന്നോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. നാഗചൈതന്യ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ഇപ്പോൾ വൈറലായത്. നടന്റെ കാമുകിയാണ് എന്ന് പറയപ്പെടുന്ന നടിയാണ് ശോഭിത ധൂലിപാല. ശോഭിതയും നാഗ ചൈതന്യയും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ തന്നെ പലപ്പോഴും വൈറലായി മാറുകയും ചെയ്യാറുണ്ട്. ശോഭിതയുടെ പുതിയൊരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. മുൻഭാര്യ സമാന്ത ആശുപത്രിയിൽ കിടക്കുമ്പോഴാണോ ആഘോഷങ്ങളുടെ സമയമെന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ഇവരെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്. ഇത് മോശമായിപ്പോയെന്നാണ് എല്ലാവരും ഇവരോട് പറയുന്നത്. അതോടൊപ്പം നിങ്ങൾക്ക് ഒരിക്കലും സമാന്തയേക്കാൾ മികച്ച ഒരു പങ്കാളിയെ ലഭിക്കില്ലന്നും നാഗചൈതന്യയോട് ആരാധകർ പറയുന്നുണ്ട്. ഇരുവരുടെയും പ്രശ്നം എന്താണെന്ന് പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല. ആർക്കിടയിൽ ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കമെന്ന് ഇരുവരും പറയുന്നില്ല.

അതുകൊണ്ടു തന്നെ ഇത്തരത്തിൽ ആളുകളെ വിമർശിക്കുന്നത് ശരിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 2018 ഇൽ വിവാഹിതരായ സമാന്തയും നാഗചൈതന്യയും വേർപിരിയുന്നത് 2021 ലാണ്. ഇവരുടെ വേർപിരിയൽ ഇവരെ സ്നേഹിച്ച ആരാധകർക്ക് ആയിരുന്നു കൂടുതൽ വേദന നൽകിയിരുന്നത് എന്നതാണ് സത്യം. വിവാഹമോചനം നടന്ന് ഒരു വർഷം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്നെ നാഗചൈതന്യയും ശോഭിതയും തമ്മിലുള്ള ഗോസിപ്പുകൾ വർദ്ധിക്കുകയും ചെയ്തു. പിറന്നാളാഘോഷത്തിന് ശോഭിത എത്തിയതോടെ ആയിരുന്നു ഗോസിപ്പുകൾക്ക് ശക്തി വർദ്ധിച്ചത്. എന്നാൽ ഇത്തരം ഗോസിപ്പുകൾക്ക് പിന്നിൽ സമാന്തയുടെ പി ആർ വർക്ക് ആണെന്ന് പോലും ആളുകൾ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സ്ത്രീകളെക്കുറിച്ച് പിന്തിരിപ്പൻ ചിന്താഗതി ഉള്ളവരാണ് തനിക്കെതിരെ അത്തരത്തിൽ ഒരു ആരോപണം പടച്ചുവിടുന്നത് എന്ന് പറഞ്ഞുകൊണ്ട് സമാന്തയും രംഗത്തെത്തിയിരുന്നുവെങ്കിലും ഇപ്പോൾ പുതിയ ചിത്രങ്ങൾ വലിയതോതിൽ തന്നെയാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.

x