Film News

ഒരു നാടിൻ്റെ ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഗണേഷേട്ടനെ കണ്ടിട്ടാണ്, പാര്‍ട്ടിക്ക് അതീതമായി ജാതിഭേദമന്യെ എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് തങ്ങളുടെ പരസ്യമായ അഹങ്കാരം കൂടിയാണെന്ന് അനുശ്രീ

നടനും പൊതുപ്രവർത്തകനും എം എൽ എ കൂടിയായ കെബി ഗണേഷ് കുമാറിന് പൊതുജനങ്ങളുടെ ഒരു വലിയ പിന്തുണതന്നെ ഉണ്ട്, പത്തനാപുരം എന്ന തന്റെ നാടിനു വേണ്ടി അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അവിടുത്തുകാർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ ജന പിന്തുണ തന്നെയാണ് ഉള്ളത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുകയാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് പ്രതി ചേർക്കാൻ ഗണേഷ് കുമാർ കൂട്ടുനിന്നു എന്ന സിബിഐ വെളിപ്പെടുത്തലിനെ തുടർന്നാണ്  ഇപ്പോൾ അദ്ദേഹം വിമർശിക്കപെടുന്നത്.

ഇപ്പോഴിതാ തന്റെ എം എൽ എ യെ കുറിച്ച് നടി അനുശ്രീ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു നാടിൻ്റെ ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍… (ബ്ലാഷ് ബാക്ക്) 2002_2003 സമയങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് ആ സമ്മാനം വാങ്ങുന്നതിലും കൂടുതൽ ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..

അദ്ദേഹം ഞങ്ങളുടെ നാട്ടിൽ സമ്മാനദാനത്തിനായി എത്തുമ്പോഴും രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’The smile of Acceptance’.. അദ്ദേഹത്തിന്റെ ആ ചിരി ആണ് ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്..

എന്റെ ഭാഗ്യം പോലെ അടുത്തിടെ ഞാൻ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നേ അദ്ദേഹത്തിനുണ്ടായിരുന്ന  ആ  ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്… keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍. എന്നും അനുശ്രീ പറയുന്നു. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago