ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും MBA’യും, അത്ര ചില്ലറക്കാരിയല്ല സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ, താര പത്‌നിയെ കുറിച്ച് ശരിക്കും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട പ്പെട്ട ഹാസ്യ നടനാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി സിനിമകളിലൂടെ ഏവരെയും ചിരിപ്പിച്ചു. സുരാജിന്റെ കോമഡികളെല്ലാം ആരാധകർ ഏറ്റെടുത്തു. ഒരു കോമെഡിയൻ ആയിട്ട് മാത്രമല്ല താരം അഭിനയിച്ചത്. സീരിയസ് കഥാപാത്രമായിട്ടും ചില സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മിമിക്രി രംഗത്ത് നിന്നുമാണ് സുരാജ് മലയാള സിനിമയിലേക്ക് ചുവടു വെക്കുന്നത്. മിനിസ്‌ക്രീനിലെ കോമഡി സ്‌കിറ്റുകളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് ചെറിയ വേഷങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു.

തിരുവനന്തപുരം സ്ലാങ്ങിലുള്ള സുരാജിന്റെ സംസാര ശൈലി തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സുരാജിന്റേതായ നിരവധി സിനിമകളുണ്ട്. മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ കൂടെ താരം അഭിനയിച്ചു.
സ്വഭാവ നടനായും താരം തിളങ്ങി. ദേശീയ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ആണ്.

തിരുവനന്തപുരത്ത് ആണ് താരം ജനിച്ചു വളർന്നതെങ്കിലും എറണാകുളത്തെ സ്‌കൈ ലാൻഡ് ഫ്‌ളാറ്റിലാണ് സൂരാജ് ഭാര്യയുടെയും മൂന്ന് മക്കളുടെയും കൂടെ താമസിക്കുന്നത്. ഷൂട്ടിങ്ങിനു പോകാനുള്ള സൗകര്യങ്ങൾക്കു വേണ്ടിയാണു താരം എറണാകുളത്തേക്ക് താമസം മാറ്റിയത്. ആദ്യം വെഞ്ഞാറമൂടിലുള്ള തന്റെ വീട്ടിലായിരുന്നു താരം താമസിച്ചിരുന്നത്.

സുരാജിന്റെ ഭാര്യ സുപ്രിയയെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സുപ്രിയ നിസാരക്കാരിയല്ല. ഭർത്താവിന്റേയും മക്കളുടെയും കാര്യങ്ങൾ നോക്കി ജീവിക്കുന്ന സുപ്രിയ ഗണിതശാസ്ത്രത്തിൽ പിജി യും എംബിഎയിൽ ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ ബാങ്ക് ജീവനക്കാരി കൂടിയാണ് സുപ്രിയ. കുടുംബജീവിതത്തിൽ തിരക്കായതോടു കൂടിയാണ് താരം ജോലി ഉപേക്ഷിച്ചത്. ചാറ്റേർഡ് അക്കൗണ്ട് ഉണ്ടെങ്കിലും ഇപ്പോഴും സുരാജിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം സുപ്രിയ കൈകാര്യം ചെയ്യാറുണ്ട്. വലിയ ദൈവ ഭക്തയായ സുപ്രിയ എല്ലാ വർഷവും കുടുംബത്തോടൊപ്പം മൂകാംബികയിൽ പോകാറുണ്ട്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് സുപ്രിയയും സുരാജും ആദ്യമായി കാണുന്നത്. സുരാജിന്റെ ഒരു ബന്ധുവായ ശ്രീലതയോട് കല്യാണം കഴിക്കാൻ തന്റെ കൂട്ടുകാരികൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സുപ്രിയയെ കുറിച്ച് അറിയുന്നത്. പിന്നീട് ഇരുവരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് കണ്ടു മുട്ടുകയായിരുന്നു. മൂന്നു വർഷത്തോളം പ്രണയിച്ചയതിന് ശേഷമാണ് വിവാഹം ചെയ്തത്. രണ്ടു വീട്ടുകാരുടെയും സമ്മതവും അനുഗ്രഹവും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് വെഞ്ഞാറമൂട്ടിലെ വീട്ടിലായിരുന്നപ്പോൾ സുരാജ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ ലക്ഷങ്ങൾ ആണ് ഏറ്റെടുത്തത്. ഇതോടെ സുരാജിന്റെ ഭാര്യയും ആരാധകർക്ക് സുപരിചിതയായി മാറിയിരുന്നു. സുരാജിന്റെ മൂത്തമകൻ കാശിനാഥൻ, രണ്ടാമത്തെ മകൻ വാസുദേവ്, മൂന്നാമത്തെ മകൾ ഹൃദ്യ എന്നിവരാണ്. അണ്ണൻ തമ്പി എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകനായി കാശിനാഥൻ അഭിനയിച്ചിട്ടുണ്ട്.

 

 

x