അമ്മക്കു സ്വന്തമായ ഐഡന്റിറ്റിയുണ്ട്. ഒരുപാട് കഷ്ടപ്പെട്ടും വെല്ലുവിളികളെ അതിജീവിച്ചുമൊക്കെയാണ് അമ്മ ആ ഐഡന്റിറ്റി നേടിയെടുത്തത് ; മല്ലിക സുകുമാരനെ കുറിച്ച് പൂർണിമ മനസ് തുറക്കുന്നു

നടി പൂർണിമയും നടനായ ഇന്ദ്രജിത്തും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പറയുകയാണ് പൂര്‍ണിമ. കുടംബത്തിലെ ഓരോ അംഗങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് പൂർണിമ. വളരെ ചെറുപ്പത്തിൽ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പൂർണിമയും ഇന്ദ്രജിത്തും ഇപ്പോളിതാ തന്റെ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധിനിച്ച മല്ലിക സുകുമാരൻ എന്ന അമ്മയെ കുറിച്ചും പൃഥ്വിരാജ് എന്ന അഭിനേതാവിനെ കുറിച്ചും വിശേഷങ്ങൾ പങ്കിടുകയാണ് താരം.

മലയാളികളുടെ പ്രിയപ്പെട്ട താര കുടുബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം എപ്പോളും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഭാവിയില്‍ തന്റെ മക്കള്‍ക്കായി മലയാള സിനിമ കാത്തിരിക്കുമെന്ന് സുകുമാരന്‍ പ്രവചിച്ചിരുന്നു. പില്‍ക്കാലത്ത് ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി മാറുകയായിരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവന്തപുരത്താണ് താമസം. ഇടയ്ക്കിടയ്ക്ക് മക്കളേയും കുടുംബത്തേയും കാണാനായി മല്ലിക കൊച്ചിയിലെത്താറുണ്ട്.

തനിക്ക് ഏറ്റവും കൂടുതൽ ബഹുമാനവും സ്നേഹവും തോന്നിയിട്ടുള്ള ഒരാളാണ് മല്ലിക സുകുമാരൻ എന്ന് പറയുകയാണ് പൂർണിമ . ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധിനിച്ച ഒരാളാണ് ‘അമ്മ. സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മ എന്നത് മാത്രമല്ല അമ്മക്ക് സ്വന്തമായ ഒരു വ്യക്തിത്വവും തീരുമാനങ്ങളുമുണ്ട്. ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ‘അമ്മ ഇവിടെ വരെ എത്തിയത്. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു പോകാനും മാറ്റങ്ങളെ ഉൾകൊള്ളാനും അമ്മക്ക് കഴിയും.അമ്മയുടെ ആത്മവിശ്വാസവും എനര്‍ജിയുമാണ് തന്നെ ഏറെ ആകർഷിച്ചത് പൂർണിമ പറഞ്ഞു.

മക്കളുടെ ഇടയില്‍ ഒതുങ്ങിക്കൂടാന്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഏറ്റവും കംഫര്‍ട്ടബിളായ കാര്യം ഇതായിരുന്നിട്ടും അമ്മ ആ വഴിയല്ല തിരഞ്ഞെടുത്തത്. ആളുകളുടെ കമന്റുകളോ വിമര്‍ശനങ്ങളോ ഒന്നും അമ്മയെ ബാധിക്കാറില്ല. മക്കള്‍ പറയുന്ന പോലെയല്ല താന്‍ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ്. അമ്മയുടെ ആ ശക്തിയെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.

വിവാഹം കഴിഞ്ഞു വന്നപ്പോൾ പൃഥിരാജിന് 17 വയസായിരുന്നു. ഒന്നിച്ചു കളിച്ചു നടന്നിട്ടുണ്ട്. അങ്ങനെ ഒരാൾ ജീവിതത്തിൽ എത്രയും ഉയരങ്ങളിൽ എത്തുമ്പോൾ അയാളുടെ ജയാ പരാജയങ്ങൾ നമ്മുടേത് കൂടിയായി മാറും. പൃഥ്വി എല്ലാം അര്‍ഹിക്കുന്നുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും പൃഥ്വി അനുഗ്രഹീതണ് .

സുപ്രീയയെ കുറിച്ച ഓർക്കുമ്പോൾ തന്നെ അഭിമാനമാണ്. സ്വന്തമായ കാഴ്ചപ്പാടുകളും വ്യക്തിത്വവും ഉള്ള ഒരാൾ. ഒരു സിനിമ കുടുംബത്തിന്റെ ഭാഗമാകുമ്പോൾ അതിന്റെ പ്രിവിലേജും ബാധ്യതയുമൊക്കെ നമ്മളെ തേടിയെത്തും. നമ്മള്‍ തന്നെ നമ്മുടെ ഭാവിജീവിതം ഡിസൈന്‍ ചെയ്യുന്നതാണ് നല്ലത്. ഇന്ദ്രജിത് എന്ന ഭർത്താവിനെ ഒരുപാട് ഇഷ്ടമാണ് കൂടാതെ താൻ ഇന്ദ്രജിത് എന്ന നടന്റെ ആരാധിക കൂടിയാണ്.

Articles You May Like

x