മഞ്ജുവാര്യര്‍ വീട്ടില്‍ മദ്യപിച്ച് വരാറുണ്ടെന്നും, ദിലീപ് പത്ത് വര്‍ഷത്തില്‍ കൂടുതലായി മദ്യം കഴിച്ചിട്ടെന്നും പറയണം ; ദിലീപിന്റെ സഹോദരനെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്‌

ടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടയില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള നിര്‍ണായ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്. വിചാരണ സമയത്ത് കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെയായിരിക്കണമെന്ന് അഭിഭാഷകന്‍ അനൂരിന് പറഞ്ഞ് കൊടുക്കുന്നതാണ് ശബ്ദ രേഖയിലുള്ളത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്‌.

ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മൊഴി നല്‍കുവാനായിരുന്നു അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്റെ ചോദ്യത്തിന് എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം വീട്ടില്‍നിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം.

വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വെച്ച് തര്‍ക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണം. ഇത്‌ മാത്രമല്ല, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന വാദത്തിന് നല്‍കേണ്ട കൃത്യമായ മൊഴി അനൂപിന് അഭിഭാഷകന്‍ പറഞ്ഞ്‌ പഠിപ്പിച്ച് കൊടുത്തിരുന്നു. സംഭവം നടന്ന ദിവസം ദിലീപിന് പനിയും തൊണ്ട വേദനയും ചുമയും ഉണ്ടായിരുന്നുവെന്നും ദിലീപിനെ ആശുപത്രിയില്‍ പോയി പറ്റുമ്പോഴൊക്കെ കാണുമായിരുന്നുവെന്നും പറയണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചിരുന്നു.

ഇനി എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതി. ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചില്ല.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

x