ഇവിടുത്തെ ചുറ്റുപാടാണ് നായകൾ അക്രമാസക്തരാകാൻ കാരണം, ഒരു നായ അഞ്ച് കല്ലേറ് എങ്കിലും ഒരു ദിവസം കൊണ്ടിട്ടുണ്ടാവും; ഇവിടെത്തെ മനുഷ്യരുടെ മനോഭാവം മാറിയാൽ കടിയും കുറയുമെന്ന് നടൻ അക്ഷയ് രാധാകൃഷ്ണൻ

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണൻ.ആലുവ പട്ടേരിപുരം ആണ് സ്വദേശം.കൽക്കട്ട ന്യൂസിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.2019ൽ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിൽ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

കേരളത്തിലെ തെരുവുനായ പ്രശ്നത്തെക്കുറിച്ച് അക്ഷയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇവിടെയുള്ള നായകൾ അക്രമാസക്തരാകാൻ ഇവിടുത്തെ ചുറ്റുപാടാണ് കരണം. കേരളം വിട്ടു പുറത്ത് പോയപ്പോൾ പട്ടികളെ കൂട്ടിലിട്ട് വളർത്തുന്ന സംസ്‌കാരം കണ്ടിട്ടില്ല. കണ്ടാൽ പേടി തോന്നുന്ന വലിയ പട്ടികളെയാണ് മണാലിയിൽ കണ്ടത്. എന്നാൽ അതൊക്കെ പാവങ്ങളാണ്. മുമ്പിൽ വന്ന് വാലാട്ടി പോവും. കാണാനും നല്ല രസമാണ്. ഞാൻ ഒരാളെ തുറിച്ചു നോക്കിയാലോ, കല്ല് എടുത്തെറിഞ്ഞാലോ അയാൾ എന്നോട് കാണിക്കുന്ന മനോഭാവം എന്തായിരിക്കും? അത് തന്നെയാണ് ഇവിടെ നടക്കുന്നതും.

നമ്മുടെ തെരുവിൽ ഒരു ദിവസം ഒരു നായ അഞ്ച് കല്ലേറ് എങ്കിലും കൊണ്ടിട്ടുണ്ടാവും. നായയുടെ കടി കിട്ടുമ്പോൾ നമുക്ക് നായയോടുളള മനോഭാവം പോലെയാണ് അവർക്ക് തിരിച്ച് മനുഷ്യരോടും. മൊത്തത്തിൽ ഒരു ദേഷ്യമുണ്ടവും. തെരുവ് നായകൾക്ക് ഷെൽറ്റർ എന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ഞാൻ ഒരു മൃഗസ്നേഹിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മനുഷ്യരുടെ മനോഭാവം മാറിയാൽ കടിയും കുറയും. കടികൾ കുറയാനുളള കാര്യങ്ങളാണ് താൻ പറയുന്നത്. എന്നാൽ അത് ആർക്കും മനസിലാവുന്നില്ല എന്നതാണ് പ്രശ്നം.

x