മമ്മൂട്ടി ചിത്രം ദാദ സാഹിബിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ ആതിരയെ ഓർമ്മയുണ്ടോ ? താരത്തിന്റെ ജീവിതമിപ്പോൾ

ചില കഥാപാത്രങ്ങളെ ഓർത്തിരിക്കാൻ സിനിമ മികച്ചതാവണമെന്നില്ല . നല്ല കഥാപാത്രമാണെങ്കിൽ ഒരു സിനിമ തന്നെ ധാരാളമാണ്, അത്തരത്തിൽ മമ്മൂട്ടി ഇരട്ടവേഷത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരു സൂപ്പർ ഹിറ്റ്‌ സിനിമയായിരുന്നു ദാദാസാഹിബ്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ നടിയെ നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ട്. മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച ആതിരയായിരുന്നു ദാദാസാഹിബിലെ നയിക.എന്നാൽ പിന്നീട് വെള്ളിത്തിരയിൽ നിന്ന് ആതിര അപ്രത്യക്ഷമാവുകയായിരുന്നു. പൂർണമായും സിനിമ മേഖല ഉപേക്ഷിച്ച ആതിരയുടെ കുടുംബവിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ നായികയായി അണുകുടുംബം എന്ന സിനിമയിലും, ഭർത്താവ് ഉദ്യോഗം, കാക്കി നക്ഷത്രം, കരിമാടിക്കുട്ടൻ എന്നീ ഹിറ്റായ സിനിമകളിലൂടെ മലയാളികളുടെ മാനം കവർന്ന നടിയായിരുന്നു ആതിര. താരമിപ്പോൾ സിനിമ ജീവിതം ഉപേക്ഷിച്ച് ഒരു വീട്ടമ്മയായി ജീവിക്കുകയാണ്. ഈയിടെയായി ഒരു പ്രശസ്ത ചാനലിൽ വന്ന താരത്തിന്റെ അഭിമുഖമാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്. ഇപ്പോൾ താരത്തിന് ഇഷ്ടപ്പെടുന്ന മേഖല പാചകമാണോ സിനിമയാണോ എന്ന് ചോദിച്ചാൽ ആതിരയുടെ മറുപടി പാചകം എന്നായിരിക്കും. കാരണം 2004 – ൽ ആയിരുന്നു തരത്തിന്റെ വിവാഹം. വിവാഹത്തോടെയാണ് ആതിര സിനിമ ജീവിതം ഉപേക്ഷിച്ചത്, ഒരു പാചകവിദഗ്ധൻ ആയ വിഷ്ണു നമ്പൂതിരിയാണ് താരത്തിന്റെ ഭർത്താവ്.

പിന്നീട് പാചകത്തെ കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തു. ഇപ്പോൾ വളരെ സന്തോഷവതിയായ ആതിര ഭർത്താവുമൊത്ത് സ്വന്തമായി ഒരു കാറ്ററിംഗ് സ്ഥാപനം നടത്തിയ ജീവിക്കുകയാണ്. അതുകൊണ്ടുതന്നെ താരത്തിന് കണ്ണുംപൂട്ടി പറയാൻ സാധിക്കും ഇഷ്ട മേഖല പാചകം ആണെന്ന്. കാരണം ഇന്ന് ആതിര അത്രത്തോളം ആ മേഖലയെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.താരത്തിന്റെ യഥാർത്ഥ പേര് രമ്യ ഗായത്രി എന്നാണ്. രമ്യ സിനിമയെക്കുറിച്ച് പറയുന്നത് തന്റെ അനുഭവ താളുകളിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ മുൻനിർത്തിയായിരുന്നു. അത് ഇങ്ങനെയാണ് ” സിനിമയിൽ കാണുന്നത് വെറും ചമയങ്ങൾ മാത്രമാണ്. അദ്ധ്വാനിച്ച് ജീവിക്കുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്, നല്ല രീതിയാണ് ജീവിക്കുന്നത് എന്ന് നാലാൾ അറിയണം എന്നുണ്ടായിരുന്നു അതിനു കഴിഞ്ഞു, എന്നാൽ സിനിമയിൽ നിന്നും കുടിച്ചത് കണ്ണീർ മാത്രമാണ്. സിനിമയിൽ എത്ര റീടേക്കുകൾ വേണമെങ്കിലും എടുക്കാം എന്നാൽ പാചകത്തിൽ അത് പറ്റില്ല, ഒരിക്കൽ തെറ്റിയാൽ പിന്നെയെല്ലാം കഴിഞ്ഞു എന്നാണ് താരം പറയുന്നത്. സിനിമാലോകം തനിക്ക് ഒരുപാട് ഏറെ വിഷമങ്ങൾ നൽകിയെന്നും, പാചകം തന്നെയാണ് ഇപ്പോൾ താരത്തിന്റെ ജീവിതം സന്തോഷകരമക്കുന്നത് എന്ന് രമ്യ പറയുന്നു.

 

താൻ ഒരു സിനിമ നടി ആയിരുന്നു പക്ഷേ ഇപ്പോൾ അല്ല, സിനിമാ നടി എന്ന സ്റ്റാറ്റസ് പറഞ്ഞുകൊണ്ടിരുന്നാൽ തുടർന്ന് ജീവിക്കാൻ സാധിക്കില്ല. നമ്മുടെ മനസ്സിന് സന്തോഷം തരുന്നതെന്താണോ അത് ചെയ്യാൻ ശ്രമിക്കുക. അപ്പോഴാണ് ജീവിതം ആസ്വദിക്കാൻ സാധിക്കുകയുള്ളു, എന്നും താരം അഭിമുഖത്തിൽ പറയുണ്ട്.മറ്റു ജോലികൾ പോലെ പാചകം അത്ര എളുപ്പമല്ല അത് മനസ്സിലാക്കി ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് കൃത്യം മാകുന്നത്. പാചകം വളരെ പെട്ടെന്ന് തന്നെ ഫലം അറിയാൻ സാധിക്കും. രമ്യയുടെ സിനിമകൾ ടിവിയിൽ വരുമ്പോൾ മക്കൾ വലിയ സന്തോഷം ഒന്നും പ്രകടിപ്പിക്കാറില്ല. അതിനുള്ള കാരണം അവർക്ക് രമ്യ എന്നെ അമ്മയെ അല്ലേ അറിയുള്ളൂ ആതിര എന്ന നടിയെ അവർക്കറിയില്ലല്ലോ.നടിയുടെ അഭിമുഖത്തിൽ തന്റെ സിനിമജീവിതം മുന്നോട്ട് കൊടുപോകുന്നതിനെ കുറച്ചു ചോദിച്ചപ്പോൾ രമ്യുടെ മറുപടി ഇങ്ങനെ ആയിരുന്നു “ഞങ്ങളുടെ കാറ്ററിങ് സ്ഥാപനത്തിന് ഓർഡർ കിട്ടിയ ഭക്ഷണ സാധനവുമായി ചില വീടുകളിൽ പോകുമ്പോൾ അവർക്കൊക്കെ എന്നെ കാണുമ്പോൾ വലിയ ആകാംഷയുടെയും സന്തോഷത്തോടെയും ഓടിവന്ന് എന്റെ അടുത്തുനിന്ന് സെൽഫിയൊക്കെ എടുക്കും. പക്ഷെ അപ്പോൾ ഞാൻ ചോദിക്കും കരിയും പുകയും പിടിച്ച് അടുക്കളയിലെ ജോലി ചെയ്താണ് ഞാൻ വന്നിരിക്കുന്നത്. ബ്യൂട്ടിപാർലറിൽ പോയി എന്നും ഫേഷ്യൽ ചെയ്യാൻ എനിക്ക് കഴിയില്ല എന്നെക്കാൾ സുന്ദരിമാർ അല്ലേ നിങ്ങളെല്ലാവരും പിന്നെ എന്തിനാണ് എനിക്കൊപ്പം ഫോട്ടോ എടുക്കുന്നത് എന്ന്. അത് അവരുടെ ഒരു സതോഷം ” എന്നായിരുന്നു പറഞ്ഞത്..

x