സങ്കടക്കടലിലായ ആ കുടുംബത്തിൽ ഇനി സന്തോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു മീന ആശംസകളുമായി ആരാധകർ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വാധീനം ഉള്ള ഒരു താരം തന്നെയാണ് മീന. നിരവധി ആരാധകരാണ് മീനയ്ക്ക് ഉള്ളത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കുവാനും മീനയ്ക്ക് സാധിച്ചിട്ടുള്ളത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ മീന സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. അടുത്ത സമയത്തായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തോട് വിട പറഞ്ഞത്. അതിനുശേഷം മീനയ്ക്ക് തുണയായത് മീനയുടെ സുഹൃത്തുക്കളായിരുന്നു. അതിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ട ഒരു പേര് കല മാസ്റ്ററുടെ തന്നെയായിരുന്നു.


മീനയ്ക്ക് ഒപ്പം കല മാസ്റ്റർ ഉണ്ടായിരുന്നു ഓരോ ഘട്ടത്തിലും. മീനയ്ക്ക് ആശ്വാസം പകർന്നു കൊണ്ട് തന്നെ. ഇപ്പോഴിതാ മീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നാൽപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് മീന. ഈ പിറന്നാളിന് മീനയ്ക്ക് ഒരു കിടിലൻ സർപ്രൈസുമായി ആണ് കൂട്ടുകാരികൾ എത്തിയിരിക്കുന്നത്. അകാലത്തിൽ നഷ്ടമായ ഭർത്താവിന്റെ വേദന മീനയെ അറിയിക്കാതെ എന്നതുപോലെ മീനയ്ക്ക് ഒരു സർപ്രൈസ് പോലെ കലാ മാസ്റ്ററെ കാണിക്കുകയായിരുന്നു ചെയ്തത്. പെട്ടെന്ന് കണ്ടപ്പോൾ സന്തോഷവതിയായി മീന കലയെ കെട്ടിപ്പിടിക്കുന്നതും തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ഒക്കെ തന്നെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഇതിനു മുൻപ് കലാ മാസ്റ്റർ പങ്കുവച്ച ഒരു വീഡിയോയിലും മീന കലാ മാസ്റ്റർക്ക് സർപ്രൈസ് നൽകുന്നത് കാണാൻ സാധിക്കുന്നുണ്ട്. കലാ മാസ്റ്ററുടെ വിവാഹവാർഷിക ദിവസമായിരുന്നു അത്. എത്തില്ല എന്ന് മീന പറഞ്ഞിരുന്നുവെങ്കിലും ഒരു സർപ്രൈസ് പോലെ അവിടേക്ക് മീന എത്തുകയായിരുന്നു. ഇപ്പോൾ അതുപോലെതന്നെയാണ് കലാ മാസ്റ്റർ മിനയുടെ പിറന്നാളിന് എത്തിയിരിക്കുന്നത്. ഞെട്ടിച്ചു കൊണ്ടുള്ള ഒരു വരവായിരുന്നു അത്. പെട്ടെന്ന് കലാ മാസ്റ്ററെ കണ്ട് സന്തോഷത്തോടെ മീന കെട്ടിപിടിക്കുകയാണ് ചെയ്യുന്നത്.

ഈ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എന്നും ഈ സൗഹൃദം ഇതുപോലെ ഉണ്ടാവട്ടെ എന്നും മീനയുടെ മുഖത്തെ ആ ചിരി കാണട്ടെ. ഈ ചിരിക്ക് നിങ്ങളൊക്കെ ആണ് കാരണം എന്നും വേദന അറിയിക്കാതെ മീനയെ ചേർത്തുപിടിക്കുന്നുണ്ടല്ലോ ഇതാണ് യഥാർത്ഥ സൗഹൃദം എന്നും ഒക്കെയാണ് ആളുകൾ കമന്റുകൾ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

മീനയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനയുടെ മകൾ നൈനികയ്ക്കും. നിരവധി ആരാധകരാണ് നൈനികയ്ക്കും ഉള്ളത്. വിജയ് ചിത്രമായ തെരിയിലൂടെ ആണ് നൈനിക സിനിമാ ലോകത്തേക്കുള്ള തന്റെ ചുവടുവെപ്പ് ശക്തമാക്കിയത്. പിന്നീട് പഠന തിരക്കുകളിൽ ആയ നൈനിക ഇനിയും മികച്ച കഥാപാത്രങ്ങളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഓരോരുത്തരും.

x