പ്രിയ നടൻ ജയറാമിന്റെ 30 വര്ഷം മുൻപുള്ള രഹസ്യ മോതിരമാറ്റത്തിന്റെ ചിത്രം പുറത്ത്

മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ജയറാമും പാർവ്വതിയും. നിരവധി ആരാധകരെ ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ പ്രണയം വലിയൊരു ഞെട്ടലായിരുന്നു എല്ലാവർക്കും ഇടയിൽ നിറച്ചിരുന്നത്. നിരവധി ആരാധകരെ ആണ് ഇവർ സ്വന്തമാക്കിയത്. സിനിമാ ലോകത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ മക്കൾ കാളിദാസനും മാളവികയും ഒക്കെ തന്നെ പ്രേക്ഷകർക്ക് സുപരിചിതരാണ്.. ഇവരുടെ ഓരോ വിശേഷങ്ങൾക്കും വേണ്ടി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത് . ഇപ്പോഴും ഒരുമിച്ച് അഭിമുഖങ്ങളിൽ എത്തിയാൽ ഇവരുടെ പ്രണയത്തെ കുറിച്ചാണ് ആളുകൾക്ക് സംസാരിക്കാനുള്ളത്. വലിയ സ്വീകാര്യതയോടെ ആണ് ഈ പ്രണയത്തെ പ്രേക്ഷകർ ഏറ്റെടുക്കാൻ ഉള്ളത്. സിനിമാലോകത്തെ മാതൃകാ ദമ്പതിമാരായി ഇന്നും നിലനിൽക്കുകയാണ് ജയറാമും പാർവ്വതിയും.

ഇപ്പോൾ തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ജയറാം. മണിരത്നത്തിന് പൊന്നിയൻ സെൽവൻ എന്ന സിനിമയിലെ നമ്പി എന്ന കഥാപാത്രത്തിലൂടെ ജയറാം ഇപ്പോൾ വലിയ അഭിനന്ദനങ്ങൾ ആണ് നേടിക്കൊണ്ടിരിക്കുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ഈ ചിത്രത്തിൽ ജയറാമിന് ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സിനിമയിൽ ജയറാമിന്റെ ഗുരുവായ പത്മരാജൻറെ മകനായ അനന്ത പത്മനാഭൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ പോസ്റ്റ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപ് പത്മരാജന്റെ ചിത്രത്തിന് മുൻപിൽ വച്ച് ജയറാമും പാർവ്വതിയും മോതിരം കൈമാറുന്നതിന്റെ ഒരു അപൂർവ ചിത്രം ആണ് അനന്തപത്മനാഭൻ എന്ന വ്യക്തി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

മുപ്പതുവർഷം മുൻപ് അച്ഛന്റെ പടത്തിൽ മുൻപിൽ നടന്ന ഒരു രഹസ്യ മോതിരം മാറൽ. പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികൾ ആകും മുൻപ്. സിനിമയിലല്ല എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നത്. സിനിമാ ലോകത്ത് തന്നെ അധികം ആരും കണ്ടിട്ടില്ലാത്ത വളരെ അപൂർവ്വമായ ഒരു ചിത്രമാണ് ഇത്. ഈ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു കഴിഞ്ഞു. ഇരുവരുടേയും പ്രണയം തുടങ്ങിയത് ഒരുമിച്ച് അഭിനയിച്ച സിനിമ സൈറ്റുകളിലാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്. ഈ സമയങ്ങളിലൊക്കെ പ്രണയം നിറഞ്ഞു നിൽക്കുകയായിരുന്നു ഇരുവർക്കുമിടയിൽ എന്നതാണ് സത്യം. അരികിലുള്ള ഒരു വ്യക്തി പോലുമറിയാതെ അവർ പ്രണയിച്ചു. പിന്നീട് സിനിമാ സെറ്റുകളിൽ ഒരു സ്ഥിരം വാർത്തയായി ഇത് മാറി. എല്ലാ വിവാദങ്ങൾക്കും ഒടുവിലവർ ജീവിതത്തിലും ഒരുമിച്ചു ചേർന്നു. ഒട്ടും തെളിമ കുറയാതെ ഇന്നും ആ പ്രണയം ഇരുവർക്കുമിടയിൽ നിലനിൽക്കുന്നു.

x