എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രുവാകാൻ കുറച്ചെങ്കിലും വേണം’; സ്റ്റാർ മാജിക്ക് വേദി തുറന്നുപറച്ചിലുകളുമായി ബാല

വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ ആദ്യകാല ചിത്രങ്ങൾ ശ്രദ്ധേയമാണ്. കളഭം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയ​ങ്കരനായി. പിന്നീട് ബി​ഗ് ബീ, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ വമ്പൻ ചിത്രങ്ങളുടെ ഭാ​ഗമായതോടെ ബാലക്ക് തമിഴ് ആരാധകരെക്കാൾ കൂടുതൽ മലയാളി ആരാധകർ ഉണ്ടായി.ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം അധികം വൈകാതെ എങ്ങും ചർച്ചയായി. മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്ക് വേദിയിൽ അവതാരകയുടെ ചോദ്യത്തിന് സൗഹൃദത്തെക്കുറിച്ചും, ശത്രുവിനെക്കുറിച്ചും പറയുന്ന വാക്കുകളാണ് . ‘എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രുവാകാൻ കുറച്ചെങ്കിലും വേണം എന്ന പോസ്റ്റ്. സോഷ്യൽ മീഡിയിയിൽ വളരെ ആക്ടീവായ നടനാണ് ബാല. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും അതുകൊണ്ടുതന്നെ ട്രോളുകളായി ചർച്ച ചെയ്യാറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന ട്രോളുകളെ പ്രതികരിക്കുകയും.

ബാല ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്ക് വേദിയിലും എത്തിയിരിക്കുന്നു. പരിപാടിയുടെ പ്രോമോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്കും തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളിൽ ആശങ്കാകുലരാകുന്നവർക്കും ബാല മറുപടി നൽകുന്നുണ്ട് എന്നാണ് പ്രൊമോയിൽ നിന്ന് മനസിലാകുന്നത്. ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്കപ്പെടുന്നവരോട് എന്താണ് പറയാൻ ഉള്ളതെന്ന് അവതാരക ലക്ഷ്‌മി നക്ഷത്ര ചോദിക്കുമ്പോൾ, ‘എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രു ആവാൻ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം’ എന്ന് പറഞ്ഞു ബാല ചിരിക്കുന്നതും പ്രോമോ വീഡിയോയിൽ ഉണ്ട്. ബാലയുടെ പല തുറന്നുപറച്ചിലുകളുടെയും വേദിയാകും സ്റ്റാർ മാജിക്ക് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സ്റ്റാർ മാജിക്കിൽ പങ്കെടുത്തെന്നും തന്റെ മനസിൽ തോന്നിയ ചില കാര്യങ്ങൾ താൻ അതിൽ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫേസ്‌ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എല്ലാവർക്കും നമസ്കാരം, ഇത് ബാലയാണ്. ഇന്നലെ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാർ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് കോമഡി ഷോയാണ് പക്ഷെ എന്റെ മനസിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഞാൻ ആ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. അത് ഞാൻ ദേഷ്യപ്പെട്ടോ ഇമോഷനലായോ പറഞ്ഞതല്ല,’

‘ഞാൻ വളരെ വളരെ വളരെ ഓർത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോൾ ഞാൻ ചെന്നൈയിലാണ്. 15ന് ശേഷം ഞാൻ തിരിച്ചെത്തും. അതിനിടെ കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും ഞാൻ കേൾക്കുന്നുണ്ട്. എല്ലാം ശരിയാണ്. ഞാനും നിങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരാളാണ്. വേണ്ടാന്ന് വെച്ചാൽ വേണ്ട!’ഞാൻ ഇപ്പോൾ ചെന്നൈയിൽ വന്നത് കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാനാണ്. ചില കമ്മിറ്റ്മെന്റുകളാണ് എന്റെ സ്നേഹമാണ്. ഞാൻ ആർക്കും അഭിമുഖം നൽകാൻ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കണം. പുറകിൽ നിന്ന് ചോദിക്കണ്ട. അങ്ങനെയാണെങ്കിൽ ഉത്തരം നല്കാൻ ഞാൻ തയ്യാറാണ്. നമ്മുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം,’ എന്നായിരുന്നു ബാല പറഞ്ഞത്.

x