പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു; മകൾ ഉത്തരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടി ആശാ ശരത്ത്

പ്രൊഫസർ ജയന്തിയെന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും, ദൃശ്യം എന്ന ജിത്തൂജോസഫ് ചിത്രത്തിലെ ഐ ജി ​ഗീതാ പ്രഭാകരിലൂടേയും മലായളികൾക്ക് പ്രിയതാരമായി മാറിയ നടിയാണ് ആശാ ശരത്ത്.ഇക്കഴിഞ്ഞ 23നാണ് നടി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയചടങ്ങ് നടന്നത്. ആദിത്യനാണ് ഉത്തരയുടെ ഭാവിവരൻ. കൊച്ചിയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്.പ്രൗഢഗംഭീരമായ ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ, രഞ്ജി പണിക്കർ, വിനീത്, മേജർ രവി, ഇടവേള ബാബു, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.ഇപ്പോഴിതാ ചടങ്ങിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആശ ശരത്ത്. മനോഹരമായ കുറിപ്പിനോടൊപ്പമാണ് ആശ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

‘‘പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു. എന്റെ പങ്കു ചിറകുകൾ വിടർത്തി പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു. അവളുടെ വിവാഹ നിശ്ചയത്തിന്റെ ഈ സന്തോഷകരമായ നിമിഷം ഞാൻ എന്റെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു.’’ ആശ ശരത് കുറിച്ചു.ആശ, ശരത്ത് ദമ്പതികളുടെ മൂത്ത മകളാണ് ഉത്തര. എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രിയും ഉത്തര കരസ്ഥമാക്കിയിട്ടുണ്ട്.

എൽഎൽബി, സിഎ പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ കെ.പി.എം.ജിയിലാണ് ജോലി ചെയ്യുന്നത്. ദുരദർശൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ആശ ശരത്ത് അഭിനയരംഗത്ത് എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ നായിക കഥാപാത്രമായ പ്രൊഫസർ ജയന്തിയാണ് ആശയെ ജനങ്ങളിലേക്ക് എത്തിച്ചത്. നെഗറ്റീവ് കഥാപാത്രത്തെ ആശ അവിസ്മരണീയമാക്കി.നിഴലും നിലാവും പറയുന്നത് എന്ന സീരിയലിലെ അഭിനയത്തിന് ആശയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

x