Film News

മോളെ വിട്ട് എങ്ങോട്ടും പോകേണ്ടെന്ന് തീരുമാനിച്ചു, കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടു നിന്നു, ഒരു സമയം ഒരു വർക്ക് മാത്രമേ ഞാനേറ്റെടുക്കാറുള്ളു, തട്ടീം മുട്ടീം ചെയ്യുമ്പോഴെക്കും മോളും വലുതായി: മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറു പ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. ഫാമിലിയാണ് മഞ്ജുവിന്റതായി പുറത്തിറങ്ങാനുള്ള ചിത്രം.

സിനിമയിൽ നിന്നും മാറി സീരിയലുകളിൽ അഭിനയിക്കുമ്പോഴാണ് സുജിത്തുമായിട്ടുള്ള വിവാഹം. കുഞ്ഞുണ്ടായപ്പോൾ സീരിയൽ അഭിനയവും നിർത്തി.അതിന് ശേഷം ചില കുടുംബചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ സിറ്റ് കോമുകളിലും അഭിനയിച്ചു. ഓരോ എപ്പിസോഡുകളിലും ഓരോ കഥകളായിരിക്കും.

അവിടെ നമുക്ക് പെർഫോം ചെയ്യാൻ അവസരമുണ്ട്. പിന്നെ മോളേ നോക്കേണ്ടത് കൊണ്ട് തിരുവനന്തപുരം വിട്ട് മറ്റെവിടേക്കും പോവണ്ടെന്ന് തീരുമാനിച്ചു. അപ്പോഴൊക്കെ സുജിത്തും തിരക്കിലായിരുന്നു. രാവിലെ പോയിട്ട് വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരാൻ പാകത്തിലുള്ള വർക്കുകൾ മാത്രമേ അന്നൊക്കെ ചെയ്തിരുന്നുള്ളു.

ഒരു സമയം ഒരു വർക്ക് മാത്രമേ ഞാനേറ്റെടുക്കാറുള്ളു. തട്ടീം മുട്ടീം ചെയ്യുമ്പോഴെക്കും മോളും വലുതായി. അപ്പോൾ എറണാകുളത്തേക്ക് താമസിക്കേണ്ടി വന്നു. സുജിത്തും സിനിമയിൽ തിരക്കിലായി. അങ്ങനെ കൊച്ചിയിൽ ഞങ്ങൾ സെറ്റിലായി. പിന്നീട് ഹോം എന്ന സിനിമ എന്നെ മലയാള സിനിമയിലേക്ക് തിരിച്ച് കൊണ്ട് വന്നു. ആ സിനിമ എന്റെ ഭാഗ്യമാണ്.

അങ്ങനൊരു സിനിമ എനിക്ക് കൊണ്ട് വന്ന ആ ടീമിനോട് ഏറെ കടപ്പെട്ടിരിക്കുകയാണ്. പൊടിചേച്ചി (ഉർവശി) ചെയ്യേണ്ട കഥാപാത്രമായിരുന്നു ഹോമിൽ ഞാൻ ചെയ്ത കുട്ടിയമ്മ എന്നാണ് കേട്ടിട്ടുള്ളത്. എല്ലാം ഓരോ നിമിത്തമാണ്. ഓരോ അരിമണിയിലും നമ്മുടെയൊക്കെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്ന് പറയാറില്ലേ, അങ്ങനെയാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago