മീനാക്ഷിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ തുടങ്ങിയ ബന്ധം ;മഞ്ജു അന്ന് എന്നോട് കരഞ്ഞു പറഞ്ഞതാണ് – ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ലയാളി സിനിമാ പ്രേക്ഷകരുടെ ബിഗ് സ്‌ക്രീനിലെ പ്രിയ്യപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, റണ്‍വേ, സദാനന്ദന്റെ സമയം,പാപ്പി അപ്പച്ചാ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. ഒരുകാലത്ത് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയായിരുന്ന കാവ്യാ മാധവന് ഇന്ന് ആ സ്ഥാനം പ്രേക്ഷകര്‍ക്കിടയിലില്ല. ആദ്യ വിവാഹ മോചനവും തുടര്‍ന്ന് ദിവീപുമായുള്ള രണ്ടാം വിവാഹവും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജയില്‍ വാസവും എല്ലാം ഇതിന് കാരണമാണ്.

ദിലീപുമായുള്ള രണ്ടാം വിവാഹത്തോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് കാവ്യയ്ക്ക നേരെ ഉണ്ടായത്. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലപമായി എത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമയില്‍ ആര്‍ക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ലെന്നും അവരോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പകയുള്ളതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്ന് കാവ്യയുടെ സംശയം മാത്രമാണെന്നും മഞ്ജു വാര്യര്‍ക്ക് ഇതേക്കുറിച്ച് നേരത്തേ അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

” കാവ്യാമാധവന്‍ ചേച്ചി എന്ന് വിളിച്ചാണ് മഞ്ജു വാര്യരുടെ പുറകെ ആദ്യം നടന്നിരുന്നത്. അവസാനം അവര്‍ തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്താല്‍ ആര്‍ക്കെങ്കിലും സഹിക്കാന്‍ കഴിയുമോ? ആ വൈരാഗ്യം മഞ്ജു വാര്യര്‍ ഇതുവരേയും കാണിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ കാവ്യയെ അന്നേ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പല സമ്മര്‍ദ്ദങ്ങളും ഇതിനെതിരെ ഉണ്ടായിരുന്നു. കേസില്‍ ഇപ്പോള്‍ അന്വേഷണ പുരോഗതി ഉണ്ടാവാന്‍ കാരണം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്രമുള്ളത് കൊണ്ടാണ്. കാവ്യ ചെയ്തതെന്താണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ദിലീപ് നടത്തിയ മുഴുവന്‍ കാര്യങ്ങളും കാവ്യയ്ക്ക് അറിയാം എന്ന് എല്ലാവരും ചിന്തിക്കുന്നത് പോലെത്തന്നെയാണ് ഞാനും ചിന്തിക്കുന്നത്. മഞ്ജുവിന് കാവ്യയോടും കാവ്യയ്ക്ക് മഞ്ജുവിനോടും ശത്രുതയുണ്ട് യഥാര്‍ത്ഥത്തില്‍.

ആ ശത്രുത മാറാനും ഇടയില്ല. മലയാള സിനിമയില്‍ അതിജീവിതയായ നടിയോട് ആര്‍ക്കും പകയും വൈരാഗ്യവമില്ല. മനസ്സില്‍ അവരോട് പകയുള്ളത് ദിലീപിനും കാവ്യയ്ക്കും മാത്രമാണ്. മഞ്ജുവും അതിജീവിതയും തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. കാവ്യാ മാധവനുമായി അവര്‍ക്ക് സൗഹൃദമൊന്നും പണ്ടുമുതലേ ഇല്ലായിരുന്നു. കാവ്യയും ദിലീപുമായുള്ള വിവാഹത്തോട് അതിജീവിതയ്ക്ക് എതിര്‍പ്പായിരുന്നു.അവരാണ് ദിലീപിന്റെയും കാവ്യയുടേയും ബന്ധം മഞ്ജുവിനെ അറിയിച്ചതെന്ന് കാവ്യ സംശയിക്കുന്നുണ്ട്. എന്നാല്‍ മീനാക്ഷിയ്ക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ത്തന്നെ ദിലീപും കാവ്യയുമായുള്ള ബന്ധം മഞ്ജുവിന് അറിയാമായിരുന്നു.

മലയാള സിനിമയിലുള്ള മഞ്ജുവിന്റെ സുഹൃത്തുക്കള്‍ക്കിപ്പോള്‍ കാവ്യയെ ഇഷ്ടമല്ല. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാനുള്ള ധൈര്യമൊന്നും കാവ്യയ്ക്കില്ല. ദിലീപാണ് അത് ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പേടി കൊണ്ടാണ്.കാവ്യയുടേയും ദിലീപിന്റെയും ലക്ഷ്യം അതിജീവിതയുടെ കല്ല്യാണം മുടക്കുകയായിരുന്നു. പള്‍സര്‍ സുനിയുമായി പ്രണയമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനി അതിജീവിതയെ ദ്രോഹിച്ചു. എന്നാല്‍ നടി പൊലീസില്‍ പരാതി നല്‍കുമെന്ന് ദിലീപ് ഒരിക്കലും കരുതിക്കാണില്ല”- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

x