ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു; ഒടുവിൽ സുന്ദരി നടിക്ക് സംഭവിച്ചത്

പ്രശസ്ത കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള പ്ലാസ്റ്റിക്ക് സര്‍ജറിയ്ക്ക് വിധേയയായ ശേഷം ചികിത്സയിലായിരുന്നു. 21 വയസ്സാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.ഗീത, ദൊരസാനി തുടങ്ങി നിരവധി സീരിയലുകളിലൂടെ കുടും സദസ്സുകള്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു ചേതന രാജ്.

സര്‍ജറി നടത്തിയ കോസ്‌മെറ്റിക്ക് സെന്ററില്‍ നിന്ന് തിങ്കളാഴാച ആണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. ശസ്ത്രക്രയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാജാജി നഗറിലെ ഷെട്ടി കോസ്‌മെറ്റിക് സെന്ററില്‍ ആണ് താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തത്. എന്നാല്‍ സര്‍ജറിയ്ക്ക് ശേഷം ചേതനയുടെ ആരോഗ്യ നില വഷളായി.തുടർന്ന് കോസ്‌മെറ്റിക് സെൻ്ററില്‍ നിന്ന് നടിയെ നേരേ ഖാഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഞ്ജുനാഥ് നഗറിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ നടി മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

 

ഇതിനെ തുടർന്ന് ഡോക്ടർമാരുമായി കോസ്മെറ്റിക് സെൻ്ററിലെ ജീവനക്കാർ ആശയക്കുഴപ്പം മൂലം കയർത്തു സംസാരിച്ചതായും വിവരമുണ്ട്. ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ ചേതനയ്ക്ക് നല്‍കണമെന്ന് പറഞ്ഞാണ് കോസ്‌മെറ്റിക് സെൻ്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. 45 മിനിറ്റോളം സിആര്‍പി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ചേതനയുടെ ശരീരം പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ വൈകീട്ട് 6.45-ന് നടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്ക് ശസ്ത്രക്രിയയുടെ വിവരം അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ചേതനയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.നടിയുടെ മാതാപിതാക്കൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നൽകി. ചേതനയ്ക്ക് ഹൃദയസ്തംഭനം സംഭവിച്ചതായി ഖാഡെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും പള്‍സ് ഇല്ലായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഉടന്‍ തന്നെ സി പി ആര്‍ അരംഭിക്കുകയും തുടര്‍ന്ന് ഏകദേശം 45 മിനിറ്റോളം അത് തുടരുകടും ചെയ്തു. പിന്നീടാണ് ചേതന മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.

x