Film News

ഒരു തമാശ രംഗം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു, പക്ഷേ എൻ്റെ വാക്കുകള്‍ കേട്ടശേഷം അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല; ക്യാൻസറാണെന്ന് ഇന്നസെൻ്റിനോട് പറഞ്ഞ നിമിഷത്തെ കുറിച്ച് ഡോ.വി പി ഗംഗാധരന്‍

നർമ്മ ബോധം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു ഇഇന്നസെൻ്റ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഭാവാഭിനയംകൊണ്ട് അദ്ദേഹം മലയാളികളുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ അന്തരിച്ച നടന്‍ ഇന്നസെൻ്റിന് ക്യാന്‍സര്‍ രോഗനിര്‍ണയം നടന്ന നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍. ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ച വിവരം അറിയിക്കാന്‍ ഇന്നസെന്റിനെ നേരിട്ട കണ്ടതും ആ നിമിഷമുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണവുമാണ് ഡോ വി പി ഗംഗാധരന്‍ പങ്കുവച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കെയാണ് ഇന്നസെൻ്റിനെ ഞാന്‍ വിളിക്കുന്നത്. പിറ്റേന്ന് രാവിലെ തന്നെ നേരിട്ട് കാണണമെന്ന വിവരം ആ വിളിയിലൂടെ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ നേരിട്ട് കണ്ടപ്പോഴാണ് ഇന്നസെൻ്റിന് ക്യാന്‍സര്‍ ആണെന്ന വിവരം ഞാന്‍ തുറന്നുപറയുന്നത്. ഒന്ന് തകര്‍ന്നുപോയെങ്കിലും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും മനസിലാക്കുകയും ചെയ്തു.

ഞാനിക്കാര്യം അവതരിപ്പിക്കുന്ന സമയത്ത് ഇന്നസെന്റിന് ഒരു തമാശ രംഗം കൂടി അഭിനയിച്ച് പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. പക്ഷേ എന്റെ വാക്കുകള്‍ കേട്ടതിനുശേഷം ഒരക്ഷരം മിണ്ടാന്‍ കഴിഞ്ഞില്ലെന്നാണ് പിന്നീടൊരിക്കല്‍ ഇന്നസെന്റ് എന്നോടുപറഞ്ഞത്. ചില മനുഷ്യര്‍ ഇത്തരം കാര്യങ്ങള്‍ നമ്മില്‍ നിന്ന് മറച്ചുപിടിക്കും. പക്ഷേ ചിലയാളുകള്‍ ആദ്യത്തെ ഷോക്കിന് ശേഷം അതുള്‍ക്കൊള്ളാന്‍ ശ്രമിക്കും. ഇന്നസെന്റിന്റെ കാര്യത്തില്‍ ആദ്യത്തെ ഞെട്ടലിന് ശേഷം പരസ്യമായി തന്നെ അദ്ദേഹമത് അതംഗീകരിക്കുകയും ഭാരം ലഘൂകരിക്കുകയുമാണ് ചെയ്തത്.

ആരായാലും തനിക്ക് ക്യാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒന്ന് തകര്‍ന്നു പോകും. ജീവിതത്തിലെ 360 ഡിഗ്രി തിരിവുപോലെയാണിത്. വ്യത്യസ്ത വൈകാരിക ഘട്ടങ്ങളുണ്ടിതിന്.. ആദ്യത്തേത് ഞെട്ടലാണെങ്കില്‍ പിന്നീടത് സമ്മതിക്കാന്‍ പ്രയാസമാകും. പിന്നെ ആക്രമണസ്വഭാവമാകും, പിന്നെ പിന്‍വലിക്കല്‍, ഏറ്റവുമൊടുവിലാണ് രോഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുക’. ഡോ വി പി ഗംഗാധരന്‍ പറഞ്ഞു.

75ാം വയസിലാണ് ക്യാന്‍സര്‍ രോഗത്തോടുപൊരുതിയ നടന്‍ ഇന്നസെന്റ് വിടപറഞ്ഞത്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിരുന്ന ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago