Film News

11 വർഷങ്ങൾക്ക് ശേഷം കുഞ്ഞിമാളുവും രത്നവും വീണ്ടും കണ്ടുമുട്ടിയപ്പോൾ; സംവൃതയും മകനും ഒപ്പമുള്ള ചിത്രം പങ്കിട്ട് അർച്ചന കവി, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

2009ൽ തിയേറ്ററുകളിലെത്തി ശ്രദ്ധനേടിയ സിനിമയാണ് നീലത്താമര. എം.ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് അർച്ചന കവിയെന്ന അഭിനേത്രിയെ മലയാളത്തിന് ലഭിക്കുന്നത്. 1979ൽ ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയുടെ റിമേക്കായിരുന്നിട്ട് കൂടി സിനിമയും പാട്ടുകളും അഭിനേതാക്കളുമെല്ലാം പ്രേക്ഷക മനസിൽ സ്ഥാനം നേടി. കൈലാഷായിരുന്നു ചിത്രത്തിൽ നായകൻ. സംവൃത സുനിൽ‌ അടക്കമുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായിക അർച്ചന കവി. സിനിമയിൽ രത്നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവൃത സുനിലിനെയും മകൻ അ​ഗസ്ത്യയേയും വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ച സന്തോഷമാണ് അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവരിച്ചത്.

കു‍ഞ്ഞിമാളു എന്നായിരുന്നു അർച്ചന കവിയുടെ കഥാപാത്രത്തിന്റെ പേര്. സംവൃതയേയും മകനേയും കണ്ടപ്പോൾ ഹോംലി ഫീലാണ് അനുഭവപ്പെട്ടതെന്നും കുറിപ്പിൽ അർച്ചന കവി പറയുന്നു. ’11 വർഷങ്ങൾക്ക് ശേഷം സംവൃത അഖിലിനെ വീണ്ടും കണ്ടുമുട്ടി. പക്ഷെ… പഴയ അതേ ഫീൽ തന്നെയാണ് ഇപ്പോഴും അനുഭവപ്പെട്ടത്. സാം കൃപയുടെ പ്രതിരൂപമാണ്.’

‘ആ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയുള്ള ഹൃദയത്തെയും ശാന്തമാക്കാനും വീട്ടിലായിരിക്കുന്നത് പോലുള്ള പ്രതീതി തോന്നിപ്പിക്കാനും കഴിയും. നമ്മൾ ഇത് പലപ്പോഴും ചെയ്യണം സാം. വളരെ സഹാനുഭൂതിയും ഊഷ്മളതയും ഉള്ള ഒരു അത്ഭുതകരമായ കുട്ടിയാണ് അഗസ്ത്യ. എനിക്ക് ഇപ്പോഴും അവന്റെ ചിരി നിന്നും തിരിച്ച് വരാൻ കഴിയുന്നില്ല. ലവ് യു കുഞ്ഞേ…’, എന്നാണ് സംവൃതയേയും മകനേയും കുറിച്ച് അർച്ചന കുറിച്ച്. അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത സെറ്റിൽഡായിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. വല്ലപ്പോഴും നാട്ടിൽ അവധി ആഘോഷിക്കാൻ എത്തുമ്പോൾ തന്റെ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളെ സന്ദർശിച്ച് സൗഹൃദം പുതുക്കുന്നതിൽ സംവൃത വിട്ടുവീഴ്ച വരുത്താറില്ല. കഴിഞ്ഞ ദിവസം ഒട്ടനവധി സിനിമകളിൽ തന്റെ നായകനായി അഭിനയിച്ചിട്ടുള്ള ജയസൂര്യയേയും കുടുംബത്തേയും സംവൃത സന്ദർശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവൃത നാട്ടിലുണ്ട്. കേരളത്തിൽ കാലുകുത്തിയ ഉടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങളും വീഡിയോയും സംവൃത പങ്കുവെച്ചിരുന്നു.

കണ്ണൂരാണ് സംവൃതയുടെ സ്വദേശം. പയ്യാമ്പലം ബീച്ചിൽ നിന്നുള്ള വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്. വെള്ള നിറത്തിലുള്ള ചുരിദാറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വൈശാഖ സന്ധ്യേ എന്ന ഗാനം പശ്ചാത്തലമായി ഉൾപ്പെടുത്തിയിരുന്നു. ഒരു ഹേറ്റേഴ്സ് പോലും ഇല്ലാത്ത മലയാളത്തിലെ ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് സവൃത.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. ശേഷം 2015 ഫെബ്രുവരി 21നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം. മൂന്ന് വർഷം മുമ്പെ ഫെബ്രുവരിയിൽ ഇളയ മകൻ രുദ്രയും ജനിച്ചു. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തി. ചില റിയാലിറ്റി ഷോകളിൽ മെന്ററായും താരം ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബജീവിതത്തിലേക്ക് തന്നെ മടങ്ങി.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago