നടി കാവ്യ മാധവന്റെ മുപ്പത്തിഏഴാം ജന്മദിനത്തിന് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി നൽകിയ സർപ്രൈസ്; കാവ്യയുടെ പിറന്നാൾ ആഘോഷമാക്കി താര കുടുംബം

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഇഷ്ടമുള്ള നടിയാണ് കാവ്യ മാധവൻ, ബാലതാരമായി മലയാള ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയിലെ തന്നെ അറിയപെടുന്ന നായികയായി വളരുകയായിരുന്നു, ചെറുപ്പത്തിൽ തന്നെ കലയോട് അങ്ങത്ത താല്പര്യമായിരുന്നു താരത്തിന്, സ്കൂളിൽ പഠിക്കുമ്പോൾ തന്നെ തുടർച്ചയായി നിരവധി തവണയാണ് കാസർഗോഡ് ജില്ലയിലെ കലാതിലകപട്ടം ചൂടിയത്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് നടി കാവ്യ മാധവന്റെ സ്വദേശം.

1991ൽ പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ബാലതാരമായിട്ടായിരുന്നു അഭിനയ രംഗത്ത് കടന്ന് വന്നത്, അതിന് ശേഷം സഹനടിയായും മറ്റും 1998വരെ അഭിനയിച്ച താരം, ദിലീപ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി നായിക സ്ഥാനത്ത് എത്തുകയായിരുന്നു, ആ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് തേടി എത്തുകയുണ്ടായി, പിന്നിട് കാവ്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 2000ത്തിന് ശേഷം കൈനിറയെ ചിത്രങ്ങളായിരുന്നു കാവ്യക്ക് കിട്ടിരുന്നത്

2001ൽ ആറോളും ചിത്രങ്ങളിൽ ആണ് കാവ്യമാധവൻ നായികയായി അഭിനയിച്ചത്, കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങൾ രണ്ട് തവണയാണ് കാവ്യ മാധവനെ തേടി എത്തിയത്, പെരുമഴക്കാലവും ഗദ്ദാമയിലെയും അഭിനയത്തിന് ആയിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്, ദിലീപിന്റെ ജോഡിയായിട്ടായിരുന്ന കാവ്യ മാധവൻ ഏറ്റവും കൂടുതൽ തവണ അഭിനയിച്ചത് അതോടെ ഗോസിപ്പ് കോളങ്ങളിൽ ഇരുവരും നിറയുകയായിരുന്നു, എന്നാൽ അദ്ധെല്ലാം പൊളിച്ച് കൊണ്ട് കാവ്യയുടെ വിവാഹം 2009 ഫെബ്രുവരിയിൽ നിഷാൽചന്ദ്രയുമായിട്ട് നടക്കുകയായിരുന്നു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം, വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു കാവ്യ എന്നാൽ രണ്ട് വർഷം കഴിഞ്ഞു 2011ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു, അതോടെ വീണ്ടും ദിലീപും കാവ്യയും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോൾ, 2016 നവംമ്പറിൽ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി കാവ്യക്കും ദിലീപിനും ഒപ്പമാണ് താമസിക്കുന്നത് മീനാക്ഷിയെ കൂടാതെ ഇരുവർക്കും മഹാലക്ഷ്‌മി എന്ന മകൾ കൂടിയുണ്ട്

ഇന്ന് കാവ്യയുടെ മുപ്പത്തിഏഴാം ജന്മദിനമാണ്, പിറന്നാളിനോട് അനുബന്ധിച്ച നിരവധി പേരാണ് കാവ്യക്ക് ആശംസകൾ അറിയിച്ചത്, ഇപ്പോൾ കാവ്യയുടെ ജന്മദിനത്തിന് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി കൊടുത്ത സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, കാവ്യയും മീനാക്ഷിയും നിൽക്കുന്ന ചിത്രവും ദിലീപും കാവ്യയും മീനാക്ഷിയും നിൽക്കുന്ന മറ്റൊരു ചിത്രവും പങ്ക് വെച്ച് കൊണ്ട് “ഹാപ്പി ബർത്ത്ഡേ, ഐ ലവ് യൂ” എന്നാണ് കുറിച്ചിരിക്കുന്നത് കൂടാതെ മീനാക്ഷിയുടെ സുഹൃത്തും നടിയുമായ മീനാക്ഷിയുടെ ജന്മദിനവും ഇന്നാണ് “ഹാപ്പി ബർത്ത്ഡേ ടു മൈ സിസ്റ്റേഴ്സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന ആശംസയാണ് മീനാക്ഷി നമിതയ്ക്ക് നേർന്നിരിക്കുന്നത്. നിരവധി പേരാണ് കാവ്യക്കും നമിതയ്ക്കും ആശംസ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നത്

Articles You May Like

x