മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ കൊണ്ടുപോയി ; ഈ വിവരമറിഞ്ഞ ദിലീപ് അങ്കിൾ വിഷയമാക്കി വെളിപ്പെടുത്തലുമായി മാളവിക ജയറാം

മലയാള സിനിമാലോകത്തിന് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത പേരുകൾ ആണ് ജയറാം പാർവതി എന്നീ രണ്ട് പേരുകൾ. അത്രത്തോളം സ്വീകാര്യത ലഭിച്ച താരങ്ങളായിരുന്നു ഇവർ. ജയറാമിനോടും പാർവതിയോടുള്ള സ്നേഹം അതേപോലെ തന്നെ മലയാളി പ്രേക്ഷകർക്ക് അവരുടെ മക്കളോട് ഉണ്ടായിരുന്നു. ഈ ദമ്പതിമാരുടെ മക്കളായ കാളിദാസനും മാളവികയ്ക്കും ആരാധകർ നിരവധിയായിരുന്നു എന്നതാണ് സത്യം. മകൻ കാളിദാസ് ജയറാം അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് എത്തിയത്. മലയാള സിനിമയിൽ വേണ്ടത്ര ശോഭിക്കുവാൻ കണ്ണനെന്ന കാളിദാസന് സാധിച്ചിരുന്നില്ല.

മകൾ മാളവിക ആവട്ടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ നിരവധി ആരാധകരെ ആണ് ചക്കി എന്ന മാളവിക സ്വന്തമാക്കിയത്. അടുത്ത കാലത്തായിരുന്നു ഒരു അഭിമുഖത്തിൽ മാളവിക എത്തിയിരുന്നത്. അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും ഒക്കെ വിശദമായി സംസാരിക്കുന്നുണ്ട്. അടുത്ത സമയത്ത് ആയിരുന്നു ഒരു ആൽബം പാട്ട് ആക്കിയിരുന്നത്. ഈ ഗാനത്തിന് വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്.

സ്റ്റാർ കിഡിസുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് ആണ് ഇപ്പോൾ മാളവിക സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നത്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചക്കിയുടെ വെളിപ്പെടുത്തൽ. ആദ്യം തന്നെ ഫഹദ് ഫാസിലിനെ കുറിച്ചാണ് പറയുന്നത്. വളരെയധികം രസകരമായ ഒരു വ്യക്തിയാണ് ഫഹദ് ഫാസിൽ എന്നാണ് താരം പറയുന്നത്. ഒരിക്കലും സൈലന്റ് ആയ ഒരു വ്യക്തി ആയി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ അഭിമുഖങ്ങളിൽ ഒക്കെ എത്തുമ്പോൾ വളരെ സൈലന്റ് ആണെന്ന് എനിക്ക് തോന്നിയിട്ടുള്ളത്. യഥാർത്ഥത്തിൽ നമ്മളെയൊക്കെ കളിയാക്കുന്ന കൂട്ടത്തിൽ ഉള്ള ഒരാളാണ് ഫഹദ് എന്നും ഓർമിക്കുന്നുണ്ട് മാളവിക.

ദുൽഖർ സൽമാനോട് തനിക്ക് അടുത്ത പരിചയം ഇപ്പോൾ അത്ര ഇല്ല. എങ്കിലും ദുൽഖറിനൊപ്പം ഒരു പ്രണയ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോൾ തനിക്ക് ഉണ്ട്. പ്രണവ് മോഹൻലാലിനെ കുറിച്ച് പറയാനാണെങ്കിൽ ഒട്ടും ഫിൽറ്റർ ഇല്ലാത്ത ഒരു ആളാണ് അദ്ദേഹം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വലുതായതിനു ശേഷം വലുതായി പ്രണവിനെ നേരിട്ട് കണ്ടിട്ടില്ല. കല്യാണി എന്റെ ചെന്നൈ ബഡി ആണ്. കല്യാണി വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്തതിൽ തനിക്ക് ഏറ്റവും വലിയ സന്തോഷമാണ് ഉള്ളത്.

മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്റർ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇടയ്ക്ക് ഞാൻ ചെന്നൈയിൽ പഠിക്കാൻ വന്നതിനു ശേഷം അവളെ പോയി കാണാറുണ്ട്. ഹോസ്റ്റലിൽ നിന്ന് ചാടിച്ച് അവളെയും കൊണ്ട് ഞാൻ കറങ്ങാൻ പോകും. അത് അറിഞ്ഞു ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകളുണ്ട് ഞങ്ങളുടെതായി പറയാൻ ഉള്ളത് എന്നാണ് മാളവിക പറയുന്നത്. അതോടൊപ്പം തന്നെ സഹോദരനായ കാളിദാസനെ കുറിച്ച് മാളവിക പറയുന്നു. യഥാർത്ഥത്തിൽ കാളിദാസ് തന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ് എന്നാണ് പറയുന്നത്.

x