സാപ്പിയുടെ പിറന്നാൾ ആഘോഷിച്ച് സിദ്ദിഖ് ! എല്ലാത്തിനും മുൻകൈ എടുത്ത് പുതിയ മരുമകൾ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ഏത് വേഷവും അനായായസമായി കൈകാര്യം ചെയ്യുന്ന നടനെന്ന് നിലിയിൽ മലയാളിപ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സിദ്ദിഖ്. സിനിമാജീവിതത്തിലും, വ്യക്തി ജീവിതത്തിലും ധാരാളം വിമർശനങ്ങൾ നേരിട്ട നടനാണ്. സിനിമാ ജീവിതത്തിലെ വിമർശനങ്ങളെ അദ്ദേഹം വലിയ കാര്യമായി എടുക്കാറില്ല. അത് തന്റെ ജോലിയുടെ ഭാ​ഗമായി ഉള്ളതാണെെന്ന് നടൻ പറയാറുണ്ട്. എന്നാൽ വ്യക്തിജീവിതത്തിലെ വിമർശനങ്ങളെക്കുറിച്ച് അധികം സംസാരിക്കാതെ വിട്ടുകളയുകയാണ് ചെയ്യുന്നത്.സിദ്ദിഖിന്റെ മകന്റെ വിവാഹം ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലായിരുന്നു . അമൃത ആണ് നടനായ ഷാഹീന്റെ വധു. ഡോക്ടറാണ് അമൃത. മോഹൻലാൽ മമ്മൂട്ടി തുടങ്ങി വൻ താരനിര പങ്കെടുത്ത വിവാഹം മാധ്യമങ്ങളിൽ വലിയ ചർച്ചയായി. വിവാഹത്തിനെത്തിയവർ ശ്രദ്ധിച്ചത് മറ്റൊരാളെയായിരുന്നു. സിദ്ദിഖിന്റെ മകൻ .സ്പെഷ്യല്‍ കിഡ് ആണ്. സാപ്പി എന്നാണ് വിളിപ്പേര്. ഷാഹിന്റെ വിവാഹത്തിനാണ് ആദ്യമായി പുറം ലോകത്തിന് മുന്നിൽ സാപ്പിയെ പരിചയപ്പെടുത്തുന്നത്. . ഭിന്നശേഷിക്കാരനായ ഭർത്താവിന്റെ അനിയനെ ഷാഹിന്റെ ഭാര്യ അമൃത ഒപ്പം നിർത്തിയിരുന്ന ചിത്രങ്ങളാണ്തും അന്ന് പുറത്തുവന്നത്. അമൃതയയെ ധാരാളംപേർ അഭിനന്ദിച്ചു. സോഷ്യൽ മീഡിയ ഒന്നടങ്കം കൈയ്യടിച്ചു.

ഭിന്നശേക്ഷിക്കാരനായതുകൊണ്ട് മകനെ സിദ്ദിഖ് പൊതുഇടങ്ങളിൽ ഒന്നും കൊണ്ടുവരാറില്ലായിരുന്നു, ഇങ്ങനെ ഒരു മകൻ കൂടി ഉണ്ടെന്ന് കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകൾക്കും മാത്രമാണ് അറിയുന്നത്. മകൻ ഭിന്നശേഷിക്കാരനായത് കൊണ്ട് ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താൻ ഇത്രയും നാൾ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.ഇപ്പോഴിതാ സാപ്പിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹാപ്പി ബര്‍ത്ത്ഡേ സാപ്പി എന്നെഴുതിയ കേക്കിനു പിന്നില്‍ ചിരിച്ച മുഖത്തോടെ സാപ്പി ഇരിക്കുന്നു. അവനു പിന്നില്‍ ഷാഹീനും അമൃതയും സിദ്ദിഖും മകളും ഭാര്യയും നിറഞ്ഞ ചിരിയോടെ നില്‍ക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഇതാദ്യമായാണ് സാപ്പിയുടെ പിറന്നാള്‍ ഇത്രയും ഗംഭീരമായി താര കുടുംബം ആഘോഷിച്ചത്.


സിദ്ദിഖിനേക്കാള്‍ നന്നായി മരുമകളാണ് ഇപ്പോള്‍ സാപ്പിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഒരു ഡോക്ടര്‍ കൂടിയായതിനാല്‍ അമൃതയുടെ സ്നേഹവും പരിചരണവും ആ രീതിയിലും സാപ്പിയ്ക്ക് കിട്ടുന്നുണ്ട്.സിദ്ദിഖിന് ആദ്യ ഭാര്യയില്‍ ജനിച്ച മക്കളാണ് ഷാഹീനും അനുജനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തു. പിന്നീട് സിദ്ദിഖ് രണ്ടാം വിവാഹം കഴിച്ചു. അതിലൊരു മകളുണ്ട്.ആദ്യ ഭാര്യയുടെ മരണത്തിന്റെ പേരിലും സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും എന്നിങ്ങൻെ നിരവധി ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു.

x