എലിസബത്ത് കുന്നംകുളത്തെ ആശുപത്രിയിൽ ഡോക്ടർ , പിന്നാലെ പ്രൊമോഷനും , സന്തോഷവാർത്ത പങ്കുവെച്ച് പ്രിയ നടൻ ബാല

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു തമിഴ് നടനാണ് ബാല. നിരവധി ആരാധകരെയാണ് ബാല സ്വന്തമാക്കിയിട്ടുള്ളത്. കളഭം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ബാലയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രതിനായക വേഷത്തിലാണ് ബാല എത്തിയിട്ടുള്ളത്. പുതിയ മുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ബാലയ്ക്ക് വലിയൊരു കരിയർ ബ്രെക്ക് തന്നെ സൃഷ്ടിച്ചിരുന്നത് എന്നതാണ് സത്യം. പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി ബാല മാറി. ബിഗ്ബി എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബിഗ്ബി, പുതിയമുഖം, അലക്സാണ്ടർ ദ ഗ്രേറ്റ്, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബാലയുടെ വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

 

ബാലയുടെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധ നേടിയ അമൃതാ സുരേഷിനെ ആയിരുന്നു ബാല വിവാഹം ചെയ്തിരുന്നത്. എന്നാൽ ഈ വിവാഹജീവിതം ഒരുപാട് കാലം മുൻപോട്ട് പോയിരുന്നില്ല. തുടർന്ന് ബാല വിവാഹമോചിതനാവുകയായിരുന്നു ചെയ്തത്. അടുത്തകാലത്താണ് ബാല രണ്ടാമത് വീണ്ടും വിവാഹം ധരിച്ചത്. ഭാര്യ ഡോക്ടർ എലിസബത്ത് ആണ്. ബാലയുടെ ആരാധിക കൂടിയാണ് എലിസബത്ത്. വീഡിയോകളും ചിത്രങ്ങളും ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കുകയും ചെയ്തിരുന്നു. ദാമ്പത്യജീവിതം എങ്ങനെ പോകുന്നുവെന്നും എലിസബത്ത് ആണ് എങ്കിൽ യൂട്യൂബ് ചാനലിൽ ഇപ്പോൾ എലിസബത്ത് വീണ്ടും ആക്റ്റീവ് ആയിരിക്കുകയാണ്.

ബാലയ്ക്ക് ഒപ്പം എലിസബത്തിനെ കാണുന്നില്ല എന്നാണ് ആളുകൾ പറയുന്നത്. ബാലയും എലിസബത്തും തമ്മിലുള്ള ബന്ധത്തിൽ എന്തേലും ഉലച്ചിൽ ഉണ്ടോ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിന് ബാല പറഞ്ഞ മറുപടി ഇങ്ങനെയാണ്..അവൾ ഒരു ഡോക്ടറാണ്. കുന്നംകുളം ആശുപത്രിയിൽ ജോലി ചെയ്യുന്നു. അടുത്തമാസം വലിയൊരു പൊസിഷനിലേക്ക് അവൾ മാറ്റപ്പെടുകയാണ്. പ്രമോഷൻ ലഭിക്കുന്നുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല. ഞാനും എന്റെ ഭാര്യയും തമ്മിലുള്ള കാര്യങ്ങൾ എന്തിനാണ് ഞാൻ മറ്റൊരാളുമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഞാൻ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിക്കില്ല. കുടുംബ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ വിട്ടേക്കണം എന്നായിരുന്നു ബാല പറഞ്ഞത്.

മാധ്യമ പ്രവർത്തകർ പലകാര്യങ്ങളിലും ഓവറായി പോകുന്നുണ്ട്. എല്ലാത്തിനും ഒരു പരിധി വേണം എന്ന രീതിയിലും അല്ലാതെയും തനിക്ക് ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്. നിനക്ക് ഫീലിങ്ങുസുകൾ ഉണ്ട്. എനിക്ക് മനസ്സുണ്ട് മനസ്സാക്ഷിയും ഉണ്ട്. അത് ബഹുമാനിക്കണം എന്ന് മാത്രമാണ് ഞാൻ പറയുന്നത്. എനിക്ക് ഒരു കുടുംബ ജീവിതം ഉണ്ട് ഇങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് ശരിയല്ല എന്നും ബാല പറയുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം ബാല സജീവ സാന്നിധ്യമാണ്. ബാലയുടെ വീഡിയോകൾക്ക് ആരാധകർ നിരവധിയാണ്. ഫേസ്ബുക്കിലൂടെയാണ് തന്റെ വിശേഷങ്ങളെക്കുറിച്ച് ഒക്കെ ബാല പ്രേക്ഷകരെ അറിയിക്കുന്നത്.

x