നയൻതാരയുടെ പിറന്നാളിന് വിഘ്‌നേശ് ശിവൻ നൽകിയ സർപ്രൈസ് സമ്മാനം കണ്ട് അന്തംവിട്ട് നയൻസും ആരാധകരും

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. തിരുവല്ലക്കാരിയായ ഡയാന മറിയം സൂപ്പര്‍താരമായ നയന്‍താരയിലേക്കുള്ള യാത്ര സിനിമാ കഥപോലെയാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് ചലചിത്രരംഗത്തേക്ക് അരങ്ങേറുന്നത്. മനസ്സിനക്കരെ എന്ന ചിത്രം നല്ല സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു. തുടര്‍ന്ന മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവില്‍ സഹനടിയായും എത്തി. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയത്.

തസ്‌കരവീരന്‍, രാപ്പകല്‍, വിസ്മയ തുമ്പത്ത്, തമിഴ് ചിത്രങ്ങളായ ബില്ല, ചന്ദ്രമുഖി, അയ്യ അങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇന്ന് തെന്നിന്ത്യന്‍ സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്തൊരു സാന്നിധ്യമാണ് നയന്‍താര. 2011 ആഗസ്ത് 7ന് ആര്യസമാജത്തിന്‍നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്‍താര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

കുറച്ചു വര്‍ഷങ്ങളായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു വിഘ്നേശ് ശിവന്‍ – നയന്‍താര പ്രണയം. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോഴിതാ നയന്‍താരയുടെ 37ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് വിഘ്‌നേഷ് ഒരുക്കിയ സര്‍പ്രൈസ് ആണ് വൈറലായിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിറന്നാളിന് വേണ്ടി ലക്ഷങ്ങളാണ് വിഘനേഷ് മുടക്കിയിരിക്കുന്നത്. നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ”ജന്മദിനാശംസകള്‍ കണ്‍മണി, തങ്കമേ, എന്റെ എല്ലാമേ…. നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂര്‍ണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിര്‍ത്തട്ടെ,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്.

ഷൂട്ടിംങിന്റെ തിരക്കുകളിലായത്‌കൊണ്ട് ലൊക്കേഷനില്‍വെച്ചായിരുന്നു കേക്ക് മുറിച്ചത്. വിഘ്‌നേശിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് സ്‌നേഹം പങ്കിട്ടശേഷമായിരുന്നു നയന്‍താര കേക്ക് മുറിച്ചത്. കേക്ക് മുറിക്കുന്ന സമയത്ത് പടക്കം, വെടിക്കെട്ടു പൊട്ടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. നയന്‍താരയുടെ പിറന്നാള്‍ ആഘോഷത്തിന് സാമന്തയും വിജയ് സേതുപതിയും എത്തിയിരുന്നു. ‘അവള്‍ വന്നു, അവള്‍ കണ്ടു, അവള്‍ ധൈര്യപ്പെട്ടു, അവള്‍ സ്വപ്നം കണ്ടു, അവള്‍ പെര്‍ഫോം ചെയ്തു, അവള്‍ കീഴടക്കി… ഹാപ്പി ബെര്‍ത്ത്‌ഡേ നയന്‍”, എന്നായിരുന്നു സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നയന്‍താരയുടെ പിറന്നാള്‍ ആഘോഷത്തില്‍നിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലൊരു പിറന്നാള്‍ സര്‍പ്രൈസ് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നയന്‍താര പറഞ്ഞു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതല്‍’ എന്ന സിനിമയുടെ സെറ്റില്‍വച്ചായിരുന്നു നയന്‍സിന്റെ പിറന്നാള്‍ ആഘോഷം. സാമന്ത, നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

x