Film News

ഭർത്താവിനും മകൾക്കും ഒപ്പം മുപ്പതാം പിറന്നാൾ ആഘോഷമാക്കി നടി മുക്ത; വാനില കേക്കിന് മുകളിൽ മിക്സഡ് ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചപ്പോൾ | Actress Muktha Birthday Celebration

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി മുക്തയുടെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നത്. ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത മുക്ത മലയാളത്തിലെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമായ റിമിടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് വിവാഹം ചെയ്തത്.ഇരുവരും തമ്മിൽ അറേഞ്ച് മാര്യേജ് ആയിരുന്നു നടന്നത്, വിവാഹത്തിനുശേഷം മുക്ത അഭിനയജീവിതത്തിൽ സജീവമായിരുന്നില്ല. പിന്നീട് അതിനുശേഷം താരം കുടുംബജീവിതം ആയി മുന്നോട്ടു പോവുകയും ആയിരുന്നു.

പിന്നീട് കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ആസ്പദമാക്കി സംപ്രേക്ഷണം ചെയ്ത കൂടത്തായി എന്ന സീരിയലിലൂടെയാണ് ഒരു തിരിച്ചുവരവ് നടത്തിയത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച് നടി ശ്രദ്ധനേടിയിരുന്നു. അമ്മയുടെ പാതയിൽ തന്നെ മകളും ഇപ്പോൾ വന്നിരിക്കുകയാണ്. മുക്തയുടെ മകളും ഇപ്പോഴിതാ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, അതിഥി ബാലൻ, എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലാണ് മകൾ കൺമണിയും അഭിനയിക്കുന്നത്, ചിത്രത്തിൻറെ ലൊക്കേഷൻ വീഡിയോകൾ നടി യു ട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

മുക്തയുടെ മുപ്പതാം പിറന്നാൾ ആഘോഷം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഭർത്താവിനും മകൾക്കുമൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു. ഡിസംബർ ആയതുകൊണ്ട് തന്നെ റെഡ് കളർ ആണ് ഈ തവണ പിറന്നാൾ തീം ആക്കിയത്.പിറന്നാളിന് മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്, നിരവധിപേരാണ് നടി ആശംസകളുമായി രംഗത്തെത്തിയത്.

നിങ്ങൾക്ക് ചുറ്റും എനിക്ക് ശരിക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു. നിങ്ങളാണ് എനിക്ക് ജീവിതത്തിൽ എല്ലാം ഞങ്ങളുടെ കൺമണിക്കുട്ടിക്ക് ഒരു അത്ഭുതകരമായ അച്ഛനെയും എനിക്കൊരു ഭർത്താവിനെയും ലഭിച്ചു. നന്ദി, എന്റെ ജന്മദിനത്തിൽ എന്നെ സ്‌നേഹത്തിൽ നിറച്ചതിന് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വളരെ നന്ദി.എനിക്ക് ജന്മദിനാശംസകൾ നേർന്ന് ലഭിച്ച എല്ലാ വാചകങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു. നടി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.പിറന്നാൾ കേക്കിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധയും ആയിരിക്കുകയാണ്,വറുത്ത ബദാം ഫില്ലിംഗുകളുള്ള വാനില കേക്കിന് മുകളിൽ മിക്സഡ് ഫ്രൂട്ട്സ് ആണ് ഷോപ്പിംഗ് സൈ നൽകിയിരിക്കുന്നത് .

അടുത്തിടെ റിമി ടോമിയുടെ സഹോദരരും മുക്തയുടെ ഭർത്താവുമായ റിങ്കുവിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. സഹോദരൻ വളരെ സ്നേഹസമ്പന്നനും ഇവൻ എൻറെ സഹോദരൻ ആണെന്ന് പറയുന്നത് എനിക്ക് അഭിമാനമാകുന്നു എന്നും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. അതുപോലെതന്നെ പലപ്പോഴായി ഭർത്താവിനെക്കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി മുക്തപങ്കുവയ്ക്കാറുണ്ട്. മുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള കാരണവും ഭർത്താവാണെന്നു അദ്ദേഹത്തിന് താൻ അഭിനയിക്കുന്നത് ഇഷ്ടമാണെന്ന് മുക്തയും പങ്കുവെച്ചിട്ടുണ്ട്.

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago