നടി ചിന്നു കുരുവിളയും നടന്‍ ഹരീഷ് ഉത്തമനും വിവാഹിതരായി; ഒരു തരി സ്വർണമോ ആൾക്കൂട്ടമോ ഇല്ലാതെയാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്

മിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്ന താരമാണ് ഹരീഷ് ഉത്തമന്‍. വില്ലന്‍ കഥാപാത്രങ്ങള്‍ ആണ് ഏറെയും അഭിനയിച്ചിട്ടുള്ളത്. തനി ഒരുവന്‍, ഡോറ തുടങ്ങിയ സിനിമകളിലെ പോലീസ് വേഷങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമാക്കിയത്. മുന്‍നിര താരങ്ങള്‍ക്ക് എതിരായി നില്‍ക്കാന്‍ ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വില്ലനാണ് അദ്ദേഹം.

ഇപ്പോഴിതാ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇന്ന് വൈകിട്ട് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകന്‍ മനോജ് പിള്ളയുടെ സഹായിയാണ് ചിന്നു. മാമാങ്കം ഉള്‍പ്പടെയുള്ള സിനിമകളില്‍ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സിനിമാരംഗത്തേക്ക് ചിന്നു അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കസബ, നോര്‍ത്ത് 24 കാതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചിന്നു അഭിനയിച്ചിട്ടുണ്ട്. ഞാന്‍ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി, കോട്ടയം പോലെയുള്ള സിനിമകളില്‍ ചിന്നു ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

1982 ഏപ്രില്‍ 5 -ന് കോയമ്പത്തൂരിലെ ഒരു മലയാളി കുടുംബത്തിലാണ് ഹരീഷ് ജനിച്ചത്. പാരമൗണ്ട് എയര്‍വേയ്‌സില്‍ കാബിന്‍ക്രുവായി ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകന്‍ സൂര്യ പ്രഭാകരനാണ് ഹരീഷിനെ സിനിമാ രംഗത്തേക്ക് അരങ്ങേറാന്‍ അവസരമൊരുക്കിയത്. സൂര്യ പ്രഭാകരന്‍ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയില്‍ നായകനായിക്കൊണ്ടായിരുന്നു ഹരീഷ് സിനിമേ ലോകത്ത് അരങ്ങേറിയത്.മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് മായാനദി, കോടതിസമക്ഷം ബാലന്‍ വക്കീല്‍, കല്‍കി, അങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.

x