മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ; തന്നെ ഒഴിവാക്കി പോയ മകനെയും ഭാര്യയും കാണണമെന്ന് നടൻ ടിപി മാധവൻ, മോഹൻലാൽ തന്നെ വിളിച്ചതുമില്ല കണ്ടതുമില്ല എന്ന് താരം

ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേതാവാണ് ടി.പി മാധവന്‍.സിനിമയോടുള്ള അടങ്ങാനാവത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ശിഥിലമാക്കിയത്. ഒരു സിനിമ കഥയെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു വന്നത്. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശാന്തിവിള ദിനേശിന്റെ പുതിയ വീഡിയോയാണ്. ടിപി മാധവനെ കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്റെ മനസ്സിലുളള സങ്കടത്തെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും ഞാൻ സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. മോഹൻലാൽ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. ”വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കിൽ വരട്ടെ. അതൊന്നും ഇപ്പോൾ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് ഒരു പരാതിയുമില്ലെന്ന്” അദ്ദേഹം പറഞ്ഞു. മോഹൻലാലിനോട് ഈ ആവശ്യം പറയണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറഞ്ഞു. മോഹൻലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാൾ ഗാന്ധി ഭവനിൽ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

ഗാന്ധിഭവൻ നൽകിയ അവാർഡ് വാങ്ങാൻ പോയപ്പോഴാണ് മാധവൻ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങൾക്ക് മുൻപ് കണ്ട മാധവേട്ടനെ ആയിരുന്നില്ല അന്ന് ഞാൻ കണ്ടത്. അൽപം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓർമക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നു. ഞാൻ ഗാന്ധി ഭവനിലെ സോമരാജൻ സാറിനോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.മോഹൻലാലിനെ കാണാനും മാധവൻ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് നേരത്തെ വീഡിയോയിൽ പറയുകയും ചെയ്തിരുന്നു. ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്തോ എന്നും അദ്ദേഹത്തിനോട് തിരക്കി. എന്നാൽ ആരും വന്നില്ലെന്നായിരുന്നു സോമരാജൻ സാർ പറഞ്ഞത്.

ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടോ എന്നും ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടെന്താണ് കാര്യം. അവർക്ക് ആഗ്രഹം വേണ്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് മകനേയും ഭാര്യയേയും കാണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും ശാന്തിവിളി ദിനേശൻ വീഡിയോയിൽ പറയുന്നുണ്ട്. തനിക്ക് നേരിൽ സംസരിച്ചപ്പോൾ തേന്നിയതാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഗിരിജ മേനോനാണ് ടിപി മാധവന്റെ ഭാര്യ. ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണ മേനോൻ ആണ് മകൻ. ബോളിവുഡിലെ പ്രമുഖയുവസംവിധായകനാണ് രാജകൃഷ്ണ മേനോൻ. നാല് സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇവ നാലും വലിയ വിജയമായിരുന്നു.

നിരവധി പേരാണ് ശാന്തിവിള ദിനേശിന്റെ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.ഇത് കണ്ടെങ്കിലും പലരും മനസ്സിലാക്കുക,ചേട്ടൻ ഭാര്യയോടും മക്കളോടും ബന്ധുമിത്രാതികളാടും അഭ്യർത്ഥിച്ചപ്പോൾ കൂടെ ഹോട്ടലിൽ ചീട്ടുകളിച്ച കൊച്ചമ്മമാരോടും അഭ്യർത്ഥിയ്‌ക്കാമായിരുന്നു, നല്ല ജീവിത പാഠങ്ങൾ ഞങ്ങൾക്ക് നൽകുന്ന ദിനേശ് സാറിന് നന്മകൾ നേരുന്നു. You are also a mentor, തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

x