Film News

നടൻ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞു ബാലയുടെ വധുവിനെ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്; വധു ചില്ലറകാരിയല്ല

തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് എല്ലാ മലയാളികൾക്കും സുപരിചതനായ നടൻ ആണ് ബാല, 2003ലാണ് ബാല തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് തൻറെ അഞ്ചാമത്തെ ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നെ നിരവതി മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു, ബാലയുടെ കരിയറിൽ ഏഴോളം തമിഴ് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളത്തിൽ നാൽപതോളം ചിത്രത്തിൽ ആണ് ബാല അഭിനയിച്ചിരിക്കുന്നത്, അത് കൊണ്ട് തന്നെ മലയാളികൾ ഏറെ നെഞ്ചിലേറ്റുന്ന താരം കൂടിയാണ് നടൻ ബാല, നടനിലുപരി സിനിമ സംവിധായകൻ കൂടിയാണ് താരം

2010ലാണ് ബാലയുടെ ആദ്യവിവാഹം നടക്കുന്നത് ഐഡിയ സ്റ്റാർ സിംഗറിൽ കൂടി താരമായ അമൃതയെ ആണ് താരം വിവാഹം കഴിച്ചത് ഇരുവർക്കും അവന്തിക എന്ന മകൾ 2012ലാണ് ജനിക്കുന്നത് എന്നാൽ 2019 ഇരുവരും വേർപിരിയുകെയായിരുന്നു, മകൾ അവന്തിക അമ്മയോടൊപ്പം ആണ് താമസിക്കുന്നത്, കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്നത് ബാലയുടെ രണ്ടാം വിവാഹത്തെ പറ്റിയുള്ള വാർത്തകൾ ആണ്, നടൻ ബാല തന്നെയാണ് താൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്ത് വിട്ടത്, സെപ്റ്റംബർ 5നാണ് വിവാഹം എന്നായിരുന്നു ബാല പുറത്ത് വിട്ടത്

എന്നാൽ ഇപ്പോൾ ബാല അവസാനമായി പുറത്ത് വിട്ട വീഡിയോയോയിൽ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്, ക്രിക്കറ്റ് താരം ശ്രീശാന്താണ് വീഡിയോയിൽ കൂടി പരിചയപെടുത്തുന്നത്, ഗ്രേറ്റ് ഈവനിംഗ് വിത്ത് ബാല അണ്ണാ ആൻഡ് വൈഫ് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വീഡിയോ തുടങ്ങുന്നത്, തുടർന്ന് ശ്രീശാന്ത് തിരിച്ച് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ബാലയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്, കൂടാതെ വീഡിയോയുടെ അവസാനം ഇരുവരും സൈക്കിളും പിടിച്ച് നിൽക്കുന്ന വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്, കൂടാതെ നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ഇരുവരുടെയും ചിത്രവും പങ്ക് വെച്ചിട്ടുണ്ട്, നേരത്തെ ഫഹദ് ഫാസിലിനോടൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും ബാല പങ്ക് വെച്ചിരുന്നു

കഴിഞ്ഞ ദിവസം ബാലയും പുതിയ വധുവും ചേർന്ന് ബാഡ്മിന്റൺ കളിക്കുന്ന വീഡിയോ പങ്ക് വെച്ചിരുന്നു,അവിടെനിന്നുള്ള ചിത്രങ്ങൾ ആണ് ശ്രീശാന്തിനോടൊപ്പം ഉള്ള വീഡിയോയിൽ നടൻ കുഞ്ചാക്കോ ബോബനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം വധുവിൻറെ പേര് ചായം കൊണ്ട് എഴുതി ബാല കാണിച്ചത് ബാല വി എലു ട്രൂ ലവ് എന്നായിരുന്നു, ചിത്രങ്ങൾ പുറത്ത് വന്നതോടെ ബാലയുടെ കൂടെ നിൽക്കുന്നത് എലിസബത്ത് ഉദയൻ ആണ് എന്ന് വ്യക്തമായിട്ടുണ്ട്, എലിസബത്ത് ഒരു ഡോക്ടർ കൂടിയാണ്, ഇപ്പോൾ ശ്രീശാന്ത് വ്യക്തമാക്കിയ സ്ഥിതിക്ക് വിവാഹം കഴിഞ്ഞു എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്, സെപ്റ്റംബർ അഞ്ചിന് ചടങ്ങുകളും റിസെപ്ഷനും നടത്തുമെന്നുമാണ് പുറത്ത് വരുന്ന റിപോർട്ടുകൾ

Akshay

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago