അമ്മക്ക് ജന്മദിനാശംസകൾ! കാവ്യയുടെ ജന്മദിനത്തിൽ കിടിലൻ സർപ്രൈസുമായി മീനാക്ഷി ദിലീപ്

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരപുത്രി ആണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല മീനാക്ഷി. താരപുത്രിയുടെ വിശേഷങ്ങൾക്ക് വേണ്ടി വലിയതോതിൽ തന്നെ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. വല്ലപ്പോഴും ഒരു ചിത്രവുമായി മീനാക്ഷി സോഷ്യൽ മീഡിയയിൽ എത്തുന്നത്. എന്തെങ്കിലും പ്രത്യേക പരിപാടികളിലോ ഓണം വിഷു തുടങ്ങിയ വിശേഷദിവസങ്ങളിലോ മാത്രമാണ് പുതിയ ചിത്രവുമായി മീനാക്ഷി എത്താറുള്ളത്. മീനാക്ഷിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.

 

ഇന്നലത്തെ ദിവസം മീനാക്ഷിയുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം നിറഞ്ഞ ഒരു ദിവസമായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നടി നമിത പ്രമോദിന്റെയും രണ്ടാനമ്മയായ കാവ്യാ മാധവന്റെയും പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. പകൽ സമയങ്ങളിൽ ഒന്നും തന്നെ മീനാക്ഷിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ കണ്ടില്ല. ഇത്തവണ മീനാക്ഷി കാവ്യയെ മറന്നുപോയോ എന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയിലാണ് കാവ്യയ്ക്ക് ആശംസകളുമായി മീനാക്ഷി എത്തിയത്. പ്രത്യേകിച്ച് ഒരു ക്യാപ്ഷൻ ഇല്ലാതെ ഒരു ലൗ ചിഹ്നം മാത്രം ഇട്ടു കാവ്യയ്ക്കൊപ്പം ഉള്ള ഒരു പഴയ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരുന്നത്.

കാവ്യയ്ക്കൊപ്പം ചേർന്നിരിക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകർക്ക് അരികിലേക്ക് പങ്കുവെച്ചിരുന്നു. സെറ്റ് സാരി ഒക്കെ അണിഞ്ഞു കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. വലിയ സന്തോഷത്തിലായിരുന്നു ഇവർ ഇതിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ കാവ്യ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. കഴിഞ്ഞ ദിവസമായിരുന്നു അമ്മ മഞ്ജു വാര്യരുടെ പിറന്നാൾ. ആ ദിവസം യാതൊരുവിധത്തിലുള്ള ആശംസകളും മീനാക്ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധ നേടിയ കാര്യമായിരുന്നു.


എന്നാൽ മീനാക്ഷി ആശംസകൾ ഒന്നും തന്നെ അറിയിച്ചിട്ടില്ല. ഒരു ലൗ ചിന്ഹം മാത്രമാണ് കാവ്യയുടെ ഫോട്ടോയ്ക്കൊപ്പം ചേർത്തിരിക്കുന്നത്. അതേസമയം നമിതാ പ്രമോദിന്റെ ചിത്രത്തിൽ ഹാപ്പി ബർത്ത് ഡേ എന്ന് പറയാനും മീനാക്ഷി മറന്നിട്ടില്ല. മീനാക്ഷിയും കാവ്യയും തമ്മിൽ എന്തെങ്കിലും ഒരു അകൽച്ച ഉണ്ടോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്. അതോടൊപ്പം തന്നെ മീനാക്ഷി കാവ്യയ്ക്ക് ഒപ്പം മാത്രമുള്ള ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഓഫ് ആക്കിയത് ശ്രദ്ധ നേടിയിരുന്നു.

നമിതാ പ്രമോദുമായി ചേർന്നുള്ള ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫ് ആക്കിയിട്ടില്ല. മോശം കമന്റുകൾ ലഭിക്കുമെന്ന വിശ്വാസം ഉള്ളത് കൊണ്ടായിരിക്കാം ഈ ഒരു കമന്റ് ബോക്സ് താരം ഓഫ് ആക്കിയത് എന്നാണ് ഇപ്പോൾ പ്രേക്ഷകരും കരുതുന്നത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് സത്യം. പ്രത്യേകിച്ച് തലക്കെട്ടുകൾ ഒന്നുമില്ലാതെ കാവ്യയോടുള്ള സ്നേഹം ഒറ്റ ഇമോജിൽ തെളിയിക്കുകയായിരുന്നു മീനാക്ഷി എന്നാണ് ഫാൻ പേജുകളിലൂടെ ആളുകൾ പറയുന്നത്.

x