ഞാൻ അവരോട് കെഞ്ചി മാപ്പ് പറഞ്ഞു ; ഇത്രയും പ്രശ്നമാകാൻ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഗായത്രിയ്ക്ക് കഴിഞ്ഞു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, ജമ്നാപ്യാരി, സഖാവ്, നാം തുടങ്ങിയവയാണ് ഗായത്രി സുരേഷിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. വളരെ ലളിതമായ രൂപവും തൃശൂർ ജില്ലയിലെ നാടൻ സംസാരവുമാണ് മറ്റ് നടിമാരിൽ നിന്നും ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. മാത്രമല്ല സിനിമാ മേഖലയിലെ ചുരുക്കം ചില നടിമാരിൽ അധികം ഗോസിപ്പുകൾക്ക് പിടികൊടുക്കാത്ത താരം കൂടിയായിരുന്നു ഗായത്രി സുരേഷ്. എന്നാൽ താരത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ ഏവരെയും ഞെട്ടിപ്പിച്ചു കളഞ്ഞിരുന്നു.

ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ തട്ടുകയും അവർ വാഹനം നിർത്താതെ പോകുകയും നാട്ടുകാർ വാഹനം തടയുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയും ചെയ്തു താരം. അതിനു ശേഷം താരം ലൈവിൽ വരികയും നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഗായത്രി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അപകടത്തെക്കുറിച്ച് തുറന്നു പറയുകയാണ്. നിമിഷ നേരം കൊണ്ട് തന്നെ ഗായത്രിയുടെ വീഡിയോ നിരവധി പേര് കണ്ടു കഴിഞ്ഞു. വിഡിയോയിൽ കണ്ടത് മാത്രമല്ല അന്ന് നടന്നതെന്നും പല കാര്യങ്ങളും പോലീസിനോട് താൻ പറഞ്ഞിട്ടില്ലെന്നും ഗായത്രി പറയുന്നു. വിഡിയോയിൽ താരം പറയുന്നതിങ്ങനെ,

ഞാനും എന്റെ സുഹൃത്തും കൂടി കാക്കനാട് ഭാഗത്തു കൂടി കാറിലൂടെ പോകുകയായിരുന്നു. മറ്റൊരു കാറിനെ ഓവർടേക് ചെയ്യാൻ ഞങൾ ശ്രമിക്കുന്നതിനിടെ തൊട്ട് മുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ്സ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിരത്താൻ കഴിഞ്ഞില്ല. അവർ പിന്നാലെ വരുമെന്ന് കരുതിയില്ല. കുറച്ച മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പിറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവർ ഞങ്ങളെ ചെയ്‌സ് ചെയ്തു പിടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി ഒരു പയ്യൻ പുറത്തിറങ്ങി. വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് അടിച്ചുപൊളിച്ച് വീട്ടുകാരെയൊക്കെ അസഭ്യം പറഞ്ഞു. അതോടെ കാറിൽ നിന്നും പുറത്തിറങ്ങേണ്ടെന്ന് കരുതി ഞങ്ങൾ വണ്ടി മുന്നോട്ടെടുത്തു. പിനീട് ഭയങ്കര ചെയിസിങ്ങും കാര്യങ്ങളുമൊക്കെയായി.

കുറച്ചു ദൂരം ചെന്നശേഷം അവർ ഞങ്ങളുടെ കാറിനു മുന്നിൽ വട്ടംവെച്ചു നിർത്തി. അതിനു ശേഷം നടന്നതാണ് എല്ലാവരും വിഡിയോയിൽ കണ്ടത്. ഇത് ഇത്രയും വലിയ പ്രശ്നമാകാൻ കാരണം ഞാനൊരു സെലിബ്രറ്റി ആയതുകൊണ്ടാണ്. അവർക്ക് ഒരു സെലിബ്രറ്റിയെ കയ്യിൽ കിട്ടി. ആരോ വീഡിയോ എടുക്കുന്നുമുണ്ട്. ഒരു സാധാരണക്കാരായിരുന്നേൽ അവിടെ ആരും വീഡിയോ എടുക്കില്ല. ആ വിഡിയോയിൽ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഞാൻ ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പോലീസ് വന്നിട്ടേ വിടൂ എന്ന് അവർ പറഞ്ഞു. അവസാനം പോലീസ് വന്നു. മോള് കാറിനുള്ളിൽ കയറി ഇരുന്നോളു എന്ന് പറഞ്ഞ് അവർ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി. അവരോട് നന്ദിയുണ്ട്.

വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. ഞാൻ പെർഫെക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്‌. ചിലപ്പോൾ ടെൻഷന്റെ പുറത്ത് ഞാൻ ചെയ്തിട്ടുണ്ടാകും. അവർ ഉപയോഗിച്ച ഭാഷകൾ കേൾക്കണം. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിന് മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി ഇത്രയും തകർത്തത് ആളുകൾ ആണ്. യഥാർത്ഥത്തിൽ അവരാണ് ഞങ്ങളുടെ കാർ തകർത്തത്.

ഇങ്ങനെ ഒരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണെങ്കിൽ അവർ ഇങ്ങനെ വീഡിയോ എടുക്കുമോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്, എന്റെ ഇമേജ് തന്നെ മാറിപോയില്ലേ എന്നാണ് ഗായത്രി ചോദിക്കുന്നത്. കേരളത്തിലെ മൂന്ന് കോടി ജനങ്ങളിൽ ഒരു ലക്ഷം പേര് മാത്രമായിരിക്കും എനിക്കെതിരെ പറയുക. ബാക്കി ആളുകൾ എനിക്കൊപ്പം തന്നെയുണ്ട് എന്ന വിശ്വാസമുണ്ട്. ആ ഒരു ലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട് പോകുമെന്നും താരം പറയുന്നു.

x