Film News

ചാള മേരി എന്ന നടിയെ ഓർമ്മയുണ്ടോ; ഗാന്ധിഭവൻ ഏറ്റെടുത്ത ടിപി മാധവൻ എന്ന കലാകാരനെ ഓർക്കുന്നുണ്ടോ, കെപിസി ലളിതയ്ക്ക് സഹായം നൽകുന്നതിന് എതിരെ വീണ്ടും വിമർശനം

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ഒരു കുറിപ്പായിരുന്നു, കരൾ രോഗ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെപിസി ലളിതയുടെ ചികത്സ സർക്കാർ ഏറ്റെടുത്തതിന് എതിരെ ശക്തമായി തന്നെ പ്രതികരിച്ച പ്രശസ്‌ത എഴുത്ത് കാരി ഈവ ശങ്കറിന്റെ വാക്കുകൾ, അന്ന് പങ്ക് വെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപെടുത്തിയത് എന്നാൽ കുറച്ച് പേർ ഈവ ശങ്കറിന് എതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു, ഇപ്പോൾ അവർക്ക് തക്കതായ മറുപടിയാണ് നൽകിയിരിക്കുന്നത്, ഇതിന് മുമ്പ് പല കലാകാരന്മാരെയും സർക്കാർ തിരിഞ്ഞു നോക്കാത്തതും ചൂണ്ടി കാട്ടുന്നുണ്ട് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

എന്നെ വിമർശിച്ചവരോട്..എന്റെ അനുഭവത്തിൽ നിന്ന്‌..തിർവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ടത്രേ സൗകര്യമോ, ചികിൽസിക്കാൻ വേണ്ടത്ര ഡോക്ടർ മാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു എന്ന് ഞാൻ പൂർണമായും ഇപ്പോഴും വിശ്വസിക്കുന്നു…ഒത്തിരി ഓർമ്മകളുടെ വേദനയുടെ കഥ പറയാൻ ഉണ്ട് എനിക്ക്, ഇപ്പോഴത്തെ ഹോസ്പിറ്റലുകൾ ഹൈടെക് എന്ന് പറയുമ്പോഴും എനിക്ക് ചിരിയാണ് വരുന്നത്, ആ ഹൈടെക് ഹോസ്പിറ്റലിൽ ആണ് എന്റെ അച്ച ചികിത്സ കിട്ടാതെ മരിക്കുന്നത്, ആ ദിവസത്തിൽ ഞാൻ അനുഭവിച്ചു തീർത്ത ഒരു വേദനയുണ്ട്, മരണത്തിലേക്ക് എന്റെ അച്ച നടന്നു പോകുന്നത് നോക്കി നിസ്ഹായതയോടെ, നെടു വീർപ്പിട്ടും, വിതുമ്പിയും, കരഞ്ഞും, അലറിയും പ്രാർത്ഥിച്ചും നോക്കി നിന്ന ഒരു മകളാണ് ഞാൻ..

എന്നെ കൈപിടിച്ച് നടത്തിയ കരങ്ങളാണ്, എന്നെ താരാട്ടു പാടി ഉറക്കിയ ഹൃദയമാണ് നിലക്കുന്നതെന്നു വേദനയോടെ നോക്കി നിൽക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു. നിസ്സഹായയി പോയി… നിസ്സഹായതാ മാത്രം..എത്ര കരഞ്ഞാലും തീരാത്തതുപോലെ എന്റെ അച്ഛയുടെ വിയോഗം കണ്ണീർ കടലായി എന്നിൽ തിരയടിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും..ഈ അവസ്ഥയിലൂടെ, ഈ വേദനയിലൂടെ കടന്നു പോയവർ അനേകമാണ്..വേണ്ടത്രേ സ്റ്റാഫ്‌ ഇല്ലാത്തത്തിന്റെ പേരിൽ, വേണ്ടത്ര സഞ്ജീകരണങ്ങൾ ഇല്ലാത്തത്തിന്റെ പേരിൽ. അനേകം ജീവനുകളാണ് അവിടെ ഞെട്ടറ്റു വീഴുന്നത്. സർക്കാർ , കോടിശ്വരന്മാരായ സെലിബ്രിറ്റിട്ടികൾക്കു നൽകുന്ന ചികിത്സ ചെലവിന്റെ പകുതി പോലും വേണ്ടല്ലോ ഹോസ്പിറ്റലുകളിൽ വേണ്ടത്രേ സഞ്ജീകരണങ്ങൾ ചെയ്യാൻ,..ചെയ്യില്ല.. ആരും ഒന്നും ചെയ്യില്ല…

Kpsc ലളിത ഹോസ്പിറ്റലിൽ ആയപ്പോൾ കോടികൾ സർക്കാർ കൊടുക്കാൻ, തയ്യാറാകുന്നു. ഒരു പാവപെട്ടവൻ ഹോസ്പിറ്റലിൽ ആയാൽ ജനങ്ങൾ പിരിവെടുക്കുന്നു… എന്താല്ലേ..?? കുറെ വർഷങ്ങൾക്കു മുൻപ് ജഗതി ഹോസ്പിറ്റലിൽ ആയപ്പോഴും സർക്കാർ സൗജന്യ ചികിത്സ നൽകിയിരുന്നു എന്നാണ് എന്റെ ഓർമ്മ… കുറച്ചു നാൾക് മുൻപ്, രണ്ടു കുഞ്ഞുങ്ങളുടെ അസുഖത്തിനു വേണ്ടിയുള്ള ഒരു ഡോസ് മരുന്നിനു 18 കോടി രൂപ വേണമെന്ന് പറഞ്ഞപ്പോൾ നമ്മുടെ സർക്കാർ ഉറങ്ങുവായിരുന്നോ? ചാള മേരി എന്നാ നടിയെ ഓർമ്മയുണ്ടോ?? അവർക്കു അസുഖം വന്നപ്പോൾ സഹായിച്ചത് മഹാ നടൻ മമൂട്ടി ആയിരുന്നു.. അന്ന് സർക്കാർ എന്താണ് തിരിഞ്ഞു നോക്കാത്തത്???

ആരോരും തിരിഞ്ഞു നോക്കാനില്ലാതെ, പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്ത T P മാധവൻ എന്ന ആ സാധു മനുഷ്യനായ കലാകാരനെ ഓർക്കുന്നുണ്ടോ ആരേലും?? അങ്ങനെ എത്രയെത്ര കലാകാരന്മാർ.. കലാകാരികളും… അർഹരായ എത്രയോപ്പേർ സഹായത്തിനായി, ദയനീയമായി കാത്തു നിൽക്കുമ്പോഴാണ് ഈ ചികിത്സ ധനസഹായം എന്ന് ഓർക്കണം.. കഴിഞ്ഞ പ്രളയ കാലത്തു, ദുരിത സഹായം കിട്ടാത്ത എത്രയോ പാവങ്ങൾ ഇപ്പോഴും ഉണ്ട്.. കോവിഡ് മഹാമാരി എന്ന വിപത്തിലൂടെ എത്ര പേരാണ്, കടങ്ങളും ബുന്ധിമുട്ടുകളും കൊണ്ട് ആത്മഹത്യാ ചെയ്തിരിക്കുന്നത്.. ഇതൊന്നും ആര് തിരിഞ്ഞു നോക്കില്ല കാരണം ഇവര് ആരും സെലിബ്രിറ്റികൾ അല്ലല്ലോ , ഒന്ന് പറഞ്ഞോട്ടെ അവസാനമായി നുണ പറയുന്നവരെ തിരിച്ചറിയുക… ഇതായിരുന്നു ഇവ പങ്ക് വെച്ച പോസ്റ്റ്, നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ രേഖപെടുത്തിരിക്കുന്നത്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago