വീട്ടിലേക്കുള്ള വഴി പോലും അറിയില്ലായിരുന്നു ; രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ കാണാന്‍ എത്തി ശ്രീവിദ്യ വീഡിയോ വൈറൽ

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെ ഒരുപാട് ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. തനത് ഭാഷയിലുള്ള തമാശകളാണ് താരത്തെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണമായത്. ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ,സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലിനും കാണികളേറെയാണ്.ഇടയ്ക്ക് അവതാരകന്‍ ജീവയുമൊത്തുള്ള ‘ദി ജസ്റ്റ് മാരീഡ് തിംങ്‌സ്’ എന്നുള്ള വെബ്‌സീരീസിനും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം നടി അച്ഛനെ കാണാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അച്ഛന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ശ്രീവിദ്യയുടെ പ്ലാന്‍. കൊച്ചിയില്‍ നിന്ന് നേരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ താരം രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാന്‍ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയില്‍ നിന്ന് തുടങ്ങിയ യാത്ര മുതല്‍ അച്ഛനെ കാണുന്നത് വരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

മകളെ കണ്ടശേഷമുള്ള അച്ഛന്റെ പ്രതികരണമായിരുന്നു ഏറ്റവും ശ്രദ്ധേയും.ഏറ്റവും വലിയ തമാശ ശ്രീവിദ്യയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു എന്നതാണ്. വീട് പണി നടക്കുന്നത് കാരണം അച്ഛനും അമ്മയുമെല്ലാം വീട് മാറി. ആ വീട്ടിലേക്ക് ശ്രീവിദ്യ ആദ്യമായിട്ടാണ് വരുന്നത്. വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍ അച്ഛന്റെ സഹോദരന്റെ മകനും ശ്രീവിദ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.ശ്രീവിദ്യ വീട്ടിലേക്ക് വരുന്ന കാര്യം അമ്മ അറിയും. പക്ഷെ അച്ഛന് അറിയില്ല. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീവിദ്യ അച്ഛനെ കാണാനായി വരുന്നത്. മുടിയൊക്കെ വെട്ടിയ ശ്രീവിദ്യയുടെ പുതിയ രൂപം അച്ഛന്‍ നേരിട്ട് കണ്ടിട്ടില്ല. ശ്രീവിദ്യ എത്തുമ്പോള്‍ ഉമ്മറത്ത് നില്‍ക്കുകയായിരുന്നു അച്ഛന്‍. മുഖം പൊത്തി പിടിച്ച് ശ്രീവിദ്യ കയറുമ്പോള്‍ അന്താളിപ്പായിരുന്നു അച്ഛന്റെ മുഖത്ത്. മുത്തേ എന്ന ആ ഒരു വിളിയില്‍ എല്ലാമുണ്ട്.

അച്ഛനെക്കുറിച്ച് താരം ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലൂടെ പറഞ്ഞിരുന്നെങ്കിലും ആദ്യമായിട്ടാണ് കാണഇക്കുന്നത്. കാമറ കണ്ടത് കൊണ്ടാണ് അച്ഛന്‍ അധികം സംസാരിക്കാത്തതെന്ന് ശ്രീവിദ്യ പറഞ്ഞു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.വളരെ സിംപിളായ, നിഷ്‌കളങ്കനാണ് അച്ഛന്‍ എന്നും കമന്റുകള്‍ വരുന്നുണ്ട്.എന്തുതന്നെയായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

x