ആ രാത്രി അവൻ അതിജീവിക്കുമെന്ന് ഉറപ്പില്ലായിരുന്നു, ഓപ്പറേഷന്‍ പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് ; മകന്‍ ജനിച്ച നിമിഷത്തെക്കുറിച്ച് കനിഹ

ലയാളത്തിലും തമിഴിലും തെലുങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് കനിഹ. 1999ലെ മിസ്സ് മധുര ആയും 2001ലെ മിസ്സ് ചെന്നൈ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഡലിംങ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് പ്രവേശിച്ചത്.പഠിക്കാന്‍ മിടുക്കിയായ കനിഹ സ്‌കൂള്‍ പഠന കാലം മുതലേ ടോപ് വണ്‍ ആയിരുന്നു. മെറിറ്റ് ക്വാട്ടയിലാണ് രാജസ്ഥാനിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിന് പ്രവേശനം നടിയത്. പഠനത്തിന് ഇടയിലാണ് കനിഹ അഭിനയ ലോകത്തേക്കെത്തിയത്. അതോടെയാണ് ദിവ്യ എന്നുള്ള പേര് മാറ്റി കനിഹ എന്ന പേര് സ്വീകരിച്ചത്.ആറ് വര്‍ഷം കര്‍ണാടക സംഗീതം പഠിച്ച കനിഹയ്ക്ക് പിന്നണിയില്‍ പാടാനും അവസരം ലഭിച്ചു. ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലും സുഹാസിനി മണിരത്‌നം ഒറുക്കിയ മാര്‍ഗഴി തിങ്കള്‍ ഉള്‍പ്പെടെയുള്ള ആല്‍ബത്തിന് വേണ്ടിയും കനിഹ ഗാനം ആലപിച്ചു.

 

 

2001 ല്‍ മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് കനിഹയുടെ കരിയറും ജീവിതവും ഒരുപോലെ മാറി മറിഞ്ഞത്. എന്നാല്‍ താന്‍ ഒരിക്കലും സ്വപ്‌നത്തില്‍ പോലും കണ്ടതായിരുന്നില്ല ഇതെന്നും നടി പറയുന്നു. മിസ്സ് ചെന്നൈയ് മത്സരത്തിന് പങ്കെടുക്കേണ്ട ഒരുപെണ്‍കുട്ടി അവസാന നിമിഷം പിന്മാറുകയും പിന്നീട് ആ അവസരം യാദൃശ്ചികമായി കനിഹയില്‍ എത്തുകയും ആയിരുന്നു.കേളേജില്‍ പഠിക്കുന്ന സമയത്ത് രണ്ട് സിനിമകളില്‍ അഭിനയിച്ച കനിഹ ബിരുദ പഠനം കഴിഞ്ഞ ശേഷമാണ് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാകുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മലയാളത്തില്‍ ‘എന്നിട്ടും’ എന്ന ചിത്രമാണ് ആദ്യത്തേത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ്, മൈ ബിഗ് ഫാദര്‍, ദ്രോണ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കോബ്ര, ബാവുട്ടിയുടെ നാമത്തില്‍, മാമാങ്കം, ബ്രോ ഡാഡി ഇവയെല്ലാം താരത്തിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങളാണ്.

 

 

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് പ്രിയനടി കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.ഇപ്പോൾ ഹൃദയതകരാറോടുകൂടി ജനിച്ച താരത്തിന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് കനിഹ .പ്രസവശേഷം ഒരു രാത്രിക്കപ്പുറം തന്റെ മകന്‍ ജീവിച്ചിരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പില്ലായിരുന്നെന്നും ഹൃദയത്തകരാറോടെ ജനിച്ച മകന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും താരം പറയുന്നു. ഓപ്പറേഷന്‍ പരാജയപ്പെട്ടാല്‍ മരണം കുഞ്ഞ് മരിക്കുമെന്ന് ഡോക്ടര്‍മാര്‍ ആദ്യമേ പറയുകയും ചെയ്തിരുന്നു.

 

 

പ്രസവ ശേഷം അരമണിക്കൂര്‍ പോലും തികയാത്ത കുഞ്ഞിനെ ഒന്ന് കാണാന്‍ കനിഹ ആഗ്രഹിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.ഓരോ ദിവസവും ഓരോ പേപ്പറുകളില്‍ കനിഹയെക്കൊണ്ട് ഒപ്പ് വെപ്പിച്ചു.കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മതപത്രങ്ങളാണ് അവയെല്ലാം. ഒടുവിൽ അമ്പതാം ദിവസമാണ് കുഞ്ഞിനെ ആദ്യമായി കാണാന്‍ കനിഹയ്ക്ക് കഴിഞ്ഞത്‌.”അവന്റെ ശരീരം നിറയെ കേബിളുകള്‍ ആയിരുന്നു.ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു.മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് പ്രിയപ്പെട്ട ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്.അവന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഓപ്പറേഷന്‍ കഴിഞ്ഞിതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ട്‌”- കനിഹ പറഞ്ഞു.

x