Film News

നടി സാധിക വേണുഗോപാലിനെ വെച്ച് വൻ തട്ടിപ്പ് പൊട്ടിത്തെറിച്ച് നടി രംഗത്ത്

മലയാള സീരിയലുകളിൽ കൂടി അഭിനയം തുടങ്ങി ഇന്ന് മലയാള സിനിമയിൽ വരെ വന്ന് നിൽക്കുന്ന താരമാണ് നടി സാദിക വേണുഗോപാല്‍, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന പട്ടു സാരി എന്ന സീരിയലിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്, സീരിയലിലെ അഭിനയത്തിന് പുറമെ താരം ഒരു മോഡൽ കൂടിയായിരുന്നു , ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന മലയാള ചിത്രത്തിൽ കൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും താരം കടന്നിരുന്നു, തൻറെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി തൻറെ പ്രേക്ഷകരുമായി താരം പങ്ക് വെക്കാറുണ്ട്

ഇപ്പോൾ തൻറെ പേരിൽ വൻ തട്ടിപ്പാണ് ഓൺലൈനിൽ നടക്കുന്നതെന്നാണ് നടി സാധിക വേണുഗോപാൽ തെളിവ് സഹിതം രേഖപെടുത്തിയിരിക്കുന്നത്, തൻറെ പേരിൽ നടന്ന തട്ടിപ്പിൽ പലരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെട്ടതായി അറിയാൻ സാധിച്ചു എന്നും നടി സാധിക വേണുഗോപാൽ രേഖപെടുത്തുന്നുണ്ട്, ഇതെലാം തൻറെ പേരിൽ തന്നെ നിർമിക്കുന്ന വ്യാജ അക്കൗണ്ട് വഴിയാണെന്നും കുറിപ്പിൽ പറയുന്നുണ്ട് താരത്തിൻറെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ

“നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോംമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട് അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ,ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങള്ക്ക് റിപ്പോർട്ട്‌ ചെയ്യാവുന്നതാണ് 👍.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല 🙏 ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും 👍💪

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ 🙏 ” ഇതായിരുന്നു താരത്തിന്റെ കുറിപ്പ്, താരം പങ്ക് വെച്ച ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago