അഞ്ചുവയസ്സുള്ള മകനെ ഓർത്തപ്പോഴായിരുന്നു പിരിയാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തുന്നത്

ഒരുകാലത്ത് സിനിമകളിൽ നിറഞ്ഞുനിന്ന ഒരു താരം ആയിരുന്നു രോഹിണി. മലയാളത്തിൽ പ്രേക്ഷകരുടെ മനസ്സിലും തന്റേതായി ഇടം കണ്ടെത്തിയിട്ടുണ്ട് രോഹിണി. മലയാളത്തിൽ മികച്ച ഒരുപിടി റഹ്മാൻ ചിത്രങ്ങളുടെ ഭാഗമായി ആണ് ഒരുപക്ഷേ രോഹിണി എപ്പോഴും പ്രേക്ഷകർ ഓർമിച്ചിരിക്കുന്നത്. ഒരുകാലത്ത് റഹ്മാനുമായി നിരവധി ഗോസിപ്പുകൾ വന്നിരുന്നു താരത്തിന് എങ്കിലും താരം വിവാഹം ചെയ്തത് നടൻ രഘുവരനെയായിരുന്നു. സിനിമയിൽ നിന്നുള്ള അടുപ്പമാണ് ഇവരുടെ വിവാഹത്തിൽ കലാശിച്ചിരുന്നത്. ഈ ബന്ധം ഒരുപാട് കാലം നീണ്ടുനിന്നില്ല എന്നതാണ് സത്യം. 2004 ഇരുവരും വേർപിരിയലിലേക്ക് എത്തുകയായിരുന്നു ചെയ്തത്. അമിതമായ മദ്യപാനം കാരണമാന്തരിക അവയവങ്ങൾക്ക് സാരമായ പരിക്കുകൾ സംഭവിച്ചതായിരുന്നു രഘുവരൻ മരിച്ചത്. 1996 ആയിരുന്നു രോഹിണിയും രഘുവരനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ലഹരിയുടെ ഒരു അടിമയാണ് രഘുവരൻ എന്ന് രോഹിണി മനസ്സിലാക്കുന്നത് ആവട്ടെ വിവാഹശേഷവും.

ലഹരിയിൽ നിന്നും രഘുവരനെ തിരികെ കൊണ്ടുവരുവാൻ തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിലൊക്കെ തന്നെ രോഹിണി ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം പരാജയത്തിലാണ് അവസാനിച്ചത്. റിഹാബിലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും രോഹിണി മുൻപിൽ നിന്നിരുന്നു. എന്നാൽ ലഹരി ഉപയോഗത്തിൽ ഒട്ടും തന്നെ കുറവ് വന്നില്ല. എട്ട് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും തമ്മിൽ പിരിയുന്നത്. ഏറെ മനസ്സ് വേദനിച്ചായിരുന്നു താൻ ഈ ബന്ധം ഉപേക്ഷിച്ചത് എന്നാണ് പിന്നീട് ഒരിക്കൽ രോഹിണി തന്നെ തുറന്നു പറഞ്ഞത്. രഘുവിനും രോഹിണിയ്ക്കും ഒരു മകൻ കൂടിയുണ്ട്. വിവാഹമോചന ശേഷം രഘുവിന് ലഹരി ഉപയോഗം വർദ്ധിക്കുകയായിരുന്നു. 2008 രഘുവരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം പോലും ഭാര്യയുമായും മകനായും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നു എന്നതാണ് സത്യം. ജീവിതത്തിൽ പിന്നീട് ഒരു ദാമ്പത്യം വേണ്ടെന്ന് വയ്ക്കുവാൻ ഉള്ള കാരണത്തെക്കുറിച്ചും രോഹിണി പറഞ്ഞിരുന്നു. നല്ല സ്നേഹമായിരുന്നു. ആര് എന്ത് ചോദിച്ചാലും എന്തും കൊടുക്കും. അഡിക്ഷൻ എന്ന രോഗമാണ് പ്രശ്നമായത്. അത് മൂലം തോറ്റു പോവുകയായിരുന്നു ചെയ്തത്. രഘുവിന്റെ ആ മനോഭാവത്തിൽ നിന്നും മാറ്റുവാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല എന്നതാണ് സത്യം. പിന്നെ വിവാഹമോചനത്തിലേക്ക് അത് എത്തുകയായിരുന്നു ചെയ്തത്.

അഞ്ചുവയസ്സുള്ള മകനെ ഓർത്തപ്പോഴായിരുന്നു പിരിയാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തുന്നത് . തന്റെ ആദ്യ പ്രണയം ആയിരുന്നു രഘുവരൻ എന്നും രോഹിണി പറയുന്നു. . കുഞ്ഞിലെ എന്റെ അമ്മ മരിച്ചതാണ് എനിക്ക് രണ്ടാനമ്മയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒരു രണ്ടാനച്ചൻ ഉണ്ടായാൽ അതെന്റെ മകൻ റിഷിയെ എങ്ങനെയായിരിക്കും ബാധിക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ഒരു ഭയം തന്നെയാണ് എന്നെ രണ്ടാമത് വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാതിരുന്നത്. ഇപ്പോൾ ഞാൻ പൂർണമായും സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ ആരുമില്ല രണ്ടുപേരെയും നോക്കിക്കോളാം എന്ന് പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെയും ഞാൻ കണ്ടിട്ടുമില്ല. ഇങ്ങനെയാണ് രോഹിണി പറഞ്ഞത്. ഇപ്പോൾ വീണ്ടും സിനിമകളിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് രോഹിണി.

x