Film News

നവ്യയ്‌ക്കൊപ്പം കലാപ്രതിഭയായ ഗോപീകൃഷ്ണൻ ഇപ്പോള്‍ ആരെന്ന് അറിയാമോ? ഗോപിയെ കണ്ടെത്തി സോഷ്യൽ മീഡിയ

 

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നവ്യ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെയധികം ശ്രെദ്ധ നേടിയിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കലാതിലകം നേടിയ പഴയ പത്രക്കുറിപ്പ് ആണ് നടി പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചു താരം. വാക്കുകളിങ്ങനെ.

കലാതിലകമായപ്പോഴുള്ള എൻറെ പഴയ ഓർമ്മകൾ. അന്ന് എൻറെ പേര് ധന്യ എന്നായിരുന്നു. മാതൃഭൂമി പത്രത്തിനും ഇത് അയച്ചു തന്ന സുഹൃത്തിനും നന്ദി. ഇതായിരുന്നു പോസ്റ്റ് ചെയ്തത്. നവ്യ ആരാധകർക്ക് വേണ്ടി പങ്കുവച്ച് ഈ വാർത്ത കണ്ടതോടെ പഴയ ഓർമ്മകൾ ആശംസിച്ച് ആളുകൾ എത്തിയെങ്കിലും പത്രത്തിൽ നടിക്കൊപ്പം കണ്ട ഗോപീ കൃഷ്ണൻ എന്ന ചെറുപ്പക്കാരനെയും കാണാൻ സാധിച്ചു. ആരാധകരും ഇത് ശ്രദ്ധിക്കാതെ പോയി. എന്നാൽ ഗോപീ കൃഷ്ണനെ കുറിച്ചുള്ള പുതിയ അറിവുകൾ ആണ് പുറത്തു വരുന്നത് . നവ്യയ്ക്കൊപ്പം പത്ര വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന കലാപ്രതിഭ ഗോപീ കൃഷ്ണൻ ഇപ്പോൾ എവിടെയാണെന്ന് ആയിരുന്നു ചിലർ സോഷ്യൽ മീഡിയയിൽ അന്വേഷണം നടത്തിയത്.

ഇപ്പോൾ അദ്ദേഹം തിരുവനന്തപുരത്താണ് ഉള്ളത്. മൂന്നാം ക്ലാസ് മുതൽ സംഗീതം പഠിച്ച ഗോപീ കൃഷ്ണൻ സ്വാതിതിരുനാൾ കോളേജിൽ മ്യൂസിക്കിൽ ഡിഗ്രി ചെയ്തു. പിന്നീട് സംഗീതത്തിൽ എംഎയും കരസ്ഥമാക്കി. മ്യൂസിക് ബാൻഡ് ചെയ്യുന്ന ഗോപീ കൃഷ്ണൻ സംഗീതം പഠിപ്പിക്കുന്നുണ്ട് ഒപ്പം കച്ചേരികളും നടത്തും. ആലപ്പുഴ ജില്ലാ കലോത്സവത്തിൽ തുടർച്ചയായി നാലു വർഷത്തോളം ക്ലാസിക്കൽ സംഗീതത്തിൽ ഫസ്റ്റ് പ്രൈസ് എത്തിയിരുന്നു. ഒമ്പതിൽ പഠിക്കുമ്പോഴാണ് കലാപ്രതിഭയാകുന്നത്. നവ്യ നായർ ആയിരുന്നു കലാതിലകം. പക്ഷെ തമ്മിൽ കണ്ടിട്ടില്ല.

രണ്ടാഴ്ചത്തെ ഗോപി പങ്കെടുത്ത കവിത, ക്ലാസിക്കൽ മ്യൂസിക്, എന്നിവയിൽ ഫസ്റ്റ് കിട്ടിയതുകൊണ്ടാണ് കലാപ്രതിഭ ആയത്. എന്തായാലും നവ്യയുടെ പോസ്റ്റാണ് മറ്റൊരു കലാകാരനായ ഗോപീ കൃഷ്ണനെ ആളുകൾ കൂടുതൽ അറിയാൻ കഴിഞ്ഞത്. അതേസമയം നവ്യ നായരുടെ അന്നത്തെ ലുക്കും വളരെയധികം ശ്രദ്ധ നേടുന്നുണ്ടായിരുന്നു. ഞങ്ങളുടെ പഴയ ബാലാമണിയുടെ തിരിച്ചു കിട്ടിയത് പോലെയാണ് തോന്നുന്നത് എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരുന്നത്. കാലമെത്രകഴിഞ്ഞാലും നവ്യയുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങൽ എൽകില്ല എന്നും മലയാളികൾക്ക് എന്നും ഇഷ്ടപ്പെടുന്ന സൗന്ദര്യമാണ് അതെന്നും ഒക്കെയാണ് പറയുന്നത്.


അതേസമയം ഗോപീ കൃഷ്ണനെക്കുറിച്ചുള്ള ചിലരുടെ അന്വേഷണത്തിന് മറുപടികളുമായി നവ്യ എത്തിയിരിക്കുകയാണ്. ഇത്രയും കാര്യങ്ങൾ ഒക്കെ ഗോപീ കൃഷ്ണനെ കുറിച്ച് അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നുന്നുണ്ട് എന്നായിരുന്നു നവ്യാ നായർ പറഞ്ഞിരുന്നത്. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് നവ്യ.10 വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവം ആകുകയാണ് നവ്യ.
Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago