“ഡിവോഴ്സ് ,ഞാൻ മാറിക്കോളാം” അവരൊരു സ്ത്രീയാണ് അവർക്ക് മനഃസമാദാനം കൊടുക്കണം , ലൈവിൽ കണ്ണ് നിറഞ്ഞ് പ്രിയ നടൻ ബാല

അന്യഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ബാല , നായകനായും വില്ലനായും സഹനടനായും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെക്കാനും നിരവധി ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് . എന്നാൽ സിനിമയിൽ തിളങ്ങിയതുപോലെ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ല . ജീവിതത്തിൽ പല പല വിഷമഘട്ടങ്ങളിലൂടെ കടന്നുപോയ ബാല തന്റെ സന്തോഷ നിമിഷങ്ങളും , സങ്കടങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വാർത്ത നടൻ ബാലയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തയായിരുന്നു. ബാലയും ഭാര്യ എലിസബത്തും തമ്മിൽ വിവാഹമോചിതരായി എന്ന് തുടങ്ങി ഇരുവരും ഒരുമിച്ച് അല്ല താമസം എന്ന് വരെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. അതോടൊപ്പം തന്നെ അമൃതാ സുരേഷിന്റെ പഴയ ചില അഭിമുഖങ്ങളിൽ ബാലയെക്കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങളും സോഷ്യൽ മീഡിയ ചർച്ചയ്ക്കുള്ള കാരണമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ ബാല പ്രതികരിക്കുന്നതാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഡിവോഴ്സ് than you all media thanku all hope people mind changes എന്ന കുറിപ്പോടെ ആയിരുന്നു ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

” നമസ്കാരം ഇപ്പോൾ രാവിലെ നാലരയ്ക്ക് ഉറങ്ങിയില്ല. ഒരു കാര്യം ഒരു പ്രാവശ്യം കുടുംബ ജീവിതത്തിൽ ഒരുവട്ടം തോറ്റു പോയാൽ ചിലപ്പോൾ അതിനെ കുറിച്ച് ചിന്തിക്കില്ല. രണ്ടുപ്രാവശ്യം തോറ്റു പോകുമ്പോൾ നമുക്ക് തന്നെ നമ്മളെ കുറിച്ച് ഒരു സംശയം വരും. മീഡിയോട് വളരെയധികം നന്ദി പറയുന്നു. രണ്ടാമത്തെ പ്രാവശ്യം ഇങ്ങനെ എത്തിച്ചതിന്. നിങ്ങളിപ്പോൾ നിർബന്ധിച്ചാലും ഞാൻ ഒരു സുഹൃത്തിനോട് സംസാരിക്കാൻ പോകുന്നില്ല. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം. ഒരു ഡോക്ടറാണ്. അവർക്കൊരു സമാധാനം കൊടുക്കു.


ഒരു സ്ത്രീയാണ്, മനസ്സമാധാനം കൊടുക്കണം. എനിക്കും നാവുണ്ട് ദയവുചെയ്ത് സംസാരിക്കാൻ നിര്ബന്ധിതനാക്കരുത് , എലിസബത്ത് എന്നെക്കാളും നല്ലൊരു വ്യക്തിയാണ് , മാത്രമല്ല അവരൊരു ഡോക്ടറാണ് അവർക്ക് മനഃസമാദാനം കൊടുക്കണം , രണ്ടാമതും ഇവിടെ വരെ എത്തിച്ച മീഡിയയോട് വളരെ നന്ദി പറയുന്നു എന്ന് നിറ കണ്ണുകളോടെയാണ് ബാല പറയുന്നത് . നിരവധി ആരാധകരാണ് ബാലയോട് യാതാർത്ഥ പ്രേശ്നങ്ങൾ ചോദിച്ചു രംഗത്ത് വരുന്നത് . എന്തായാലും ബാലയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നുണ്ട് , വീഡിയോ കാണാം

 

x