കല്യാണം കഴിച്ച ശേഷം ആകാശദൂതിലെ ആനിയായ് തിളങ്ങിയ നടി മാധവിയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാളികളുടെ കണ്ണ് നിറച്ച സിനിമകളിൽ മുൻ പന്തിയിലാണ് 1993 ൽ സിബി മലയിൽ സംവിദാനം ചെയ്ത ആകാശദൂത് എന്ന ചിത്രം. ചിത്രം കണ്ടവരാരും അതിലെ ആനിയായി വേഷമിട്ട മാധവി എന്ന നടിയെ അത്രപെട്ടെന്ന് മറക്കാനിടയില്ല.ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടിയ നടിയായിരുന്നു മാധവി.ഭർത്താവിന്റെ മരണശേഷം താനും വലിയൊരു മാറാരോഗത്തിന് അടിമയാണെന്ന് മനസിലാക്കി മക്കളെ ദത്ത് നൽകുന്ന ആനി എന്ന ‘അമ്മയായി വേഷമിട്ട മാധവിയുടെ അഭിനയം ഇന്നും പല നടിമാർക്കും വെല്ലുവിളി ഉയർത്തുന്നതാണ്.

കരയില്ല എന്നുറപ്പിച്ച് ഇന്നും ഈ സിനിമ ഒരുവട്ടം കൂടി കാണാൻ സാധിക്കില്ല , കാരണം ഇടക്കിടക്ക് നമ്മൾ പോലുമറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ടാകും.ചിത്രത്തിൽ അഭിനയിക്കുന്നതിന് പകരം ജീവിച്ചുകാണിച്ച മാധവിക്ക് ആകാശദൂത് എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു ..ഇന്നത്തെ പല നടിമാർക്കും ആ വേഷമൊക്കെ സ്വപ്നങ്ങളിൽ മാത്രം എന്നാണ് പല സിനിമാപ്രേമികളും വിലയിരുത്തുന്നത് വിവാഹശേഷം സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുന്ന താരം ഇപ്പോൾ എവിടെയാണ് എന്നറിയാനുള്ള ശ്രെമത്തിലായിരുന്നു ആരധകരും സിനിമാലോകവും.

1980 കളിൽ സിനിമാലോകത്തേക്ക് എത്തിയ നടി 1996 ൽ വിവാഹത്തോടെയാണ് സിനിമാജീവിതം അവസാനിപ്പിക്കുന്നത് , വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസം ആകുകയും ചെയ്തു .ഭർത്താവ് റാൽഫ് ശർമ്മക്കും 3 കുട്ടികളുമായി അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ സന്തോഷത്തോടെ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ.സിനിമ ജീവിതം വിട്ടെങ്കിലും താരം വെറുതെയിരിക്കുകയായിരുന്നില്ല.

താരത്തിന്റെ കഠിന പ്രയത്നത്തിനൊടുവിൽ സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസ് ഉൾപ്പെടെ വിമാനവും സ്വന്തമായി താരം വാങ്ങിയിട്ടുണ്ട്.44 ഏക്കറിൽ അതിവിസൃതമായി കിടക്കുന്ന ആഡംബര വീട്ടിലാണ് മാധവിയുടെ താമസം.പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്ന വീടിനോട് പക്ഷി മൃഗാദികളെയും ഒക്കെ പരിപാലിച്ച് സന്തോഷ ജീവിതം നയിക്കുകയാണ് താരം .

 

ഇടക്ക് താരത്തിന്റെ മക്കളുടെ ചിത്രങ്ങളും താരം വിമാനം ഓടിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.താരം വിമാനത്തിൽ ഇരിക്കുന്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് സിനിമയിലേക്ക് താരം തിരിച്ചുവരുകയാണോ , ഷൂട്ടിങ് ലൊക്കേഷൻ ആണോ എന്നൊക്കെ നിരവധി ചോദ്യങ്ങളുമായി ആരധകർ രംഗത്ത് എത്തിയത്.പിന്നീടാണ് ഇത് താരത്തിന്റെ സ്വന്തം വിമാനം ആണെന്നും അത് ഓടിക്കാനുള്ള ലൈസൻസ് താരം സ്വന്തമാക്കിയതായും വാർത്തകൾ പുറത്ത് വന്നത്.

നിരവധി മലയാളം തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിൽ വേഷമിട്ട താരം 1976 ൽ ആണ് സിനിമാലോകത്തേക്ക് എത്തിയത്.ആകാശദൂത് , ഒരു വടക്കൻ വീരഗാഥ , ഗാന്ധാരി , സുദിനം , അക്കരെ മംഗളം നേരുന്നു , അക്ഷരം ,ആയിരം നാവുള്ള ആനന്ദൻ അടക്കം മുപ്പതിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇന്നും സിനിമയിൽ സജീവമല്ലാത്ത താരമാണെങ്കിലും ആകാശദൂതിലെ ആനിക്ക് ആരധകർ ഏറെയാണ്

x