അമ്മ എടുത്ത ആ തീരുമാനം ആയിരുന്നു ശെരി ; ആ തീരുമാനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത് – ശ്രാവൺ മുകേഷ്

രു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. തമിഴ്, കന്നഡ,മലയാളം,തെലുങ്ക് ഭാഷകളിലായി 250ലധികം ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്‌. 1980കളില്‍ ജനപ്രിയ-നിരൂപക പ്രശംസ നേടിയ നടിമാരില്‍ ഒരാളായിരുന്നു സരിത. ഡബ്ബിംങ് ആര്ട്ടിസ്റ്റ് എന്ന ബഹുമതിയും താരത്തിനുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന അവാർഡുകൾ, ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, അർജുൻ എന്ന ചിത്രത്തിന് പ്രത്യേക ജൂറി അവാർഡ് ഉൾപ്പെടെ ആറ് നന്ദി അവാർഡുകൾ എന്നിവ അവർ നേടിയിട്ടുണ്ട് . സരിതയ്ക്ക് നാല് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ഒരു തവണ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും നിരവധി ചലച്ചിത്ര ആരാധക അസോസിയേഷൻ അവാർഡുകളും ലഭിച്ചു.

സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ബിഗ് സ്‌ക്രീനില്‍ വേഷമിട്ട സരിത നടന്‍ മുകേഷുമായുള്ള വിവാഹത്തേടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ സരിതയും മുകേഷും തമ്മിലുള്ള ദാമ്പത്യംം അധിക നാള്‍ നീണ്ടു നിന്നില്ല. ശ്രാവണും തേജയുമാണ് ഇവരുടെ മക്കള്‍. ഇരുവരും സരിതയ്‌ക്കൊപ്പമാണ് താമസം. ശ്രാവണ്‍ മുകേഷിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തുകയായിരുന്നു. കല്ല്യാണം എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് ശ്രാവണ്‍ ആയിരുന്നു. പിന്നീട് ശ്രാവണിനെ സിനിമയില്‍ കണ്ടില്ല.സരിതയ്ക്ക് മക്കള്‍ അഭിനയിക്കുന്നതിനേക്കാള്‍ പഠിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. വളരെയധികം ബുദ്ധിമുട്ടുകളഅ# സഹിച്ചും സരിത മക്കളെ പഠിപ്പിച്ചു. ശ്രാവണ്‍ ഇന്ന് ദുബായില്‍ പേരുകേട്ട ഡോക്ടര്‍ ആണ്. ശ്രാവണിന്റെ താല്‍പ്പര്യ പ്രകാരം ആണ് കല്ല്യാണം എന്ന സിനിമയില്‍ അഭിനയിച്ചത്. പക്ഷേ, സിനിമ വിജയകരമായിരുന്നില്ല.

കോവിഡ് കാലത്ത് ശ്രാവണിന് സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് സരിത മകനോട് പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്ന് പോകുന്ന സമയത്ത് സിനിമയ്ക്കല്ല മറിച്ച് കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ്. ആ ഉപദേശം സ്വീകരിച്ചാണ് ശ്രാവണ്‍ സിനിമയിലേക്ക് വന്ന അവസരങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ചികിത്സ തേടിയെത്തിയിരുന്നു. തന്റെ ജോലിയില്‍ താന്‍ സജീവമായപ്പോള്‍ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് ബോധ്യമായെന്ന് ശ്രാവണ്‍ പറയുന്നു. അമ്മയാണ് തങ്ങള്‍ക്കെല്ലാം എന്നും അമ്മയുടെ വാക്കിന് മറുവാക്ക് ഇല്ലെന്നും ശ്രാവണ്‍ പറയുന്നു.

മക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച് അവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഒരുപാട് ക്ഷ്ടപ്പെട്ട വ്യക്തിയാണ് സരിത. കഴിഞ്ഞ ദിവസം ശ്രാവണിന്റെ പിറന്നാള്‍ ആയിരുന്നു. അമ്മയെ ചേര്‍ത്ത് പിടിച്ച് ശ്രാവണും തേജയും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ‘എന്റെ കുടുംബം’ എന്ന് ശ്രാവണ്‍ കുറിച്ചിരുന്നു. നിരവധി പേരാണ് ശ്രാവണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

x