എത്ര വലിയ പുരസ്കാരമാണെങ്കിലും അമ്മ പറഞ്ഞ ആ വാക്കുകൾ വല്ലാതെ തളർത്തി, വേളാങ്കണ്ണിയിലും തൊട്ടടുത്തുള്ള പള്ളിയിലും എത്തി പ്രാർത്ഥിച്ചതും മെഴുകുതിരി കത്തിച്ചതും ഒക്കെ വെറുതെയായോ എന്ന് പോലും തോന്നിയ നിമിഷമായിരുന്നു അത്: ശോഭന

എവർഗ്രീൻ ആക്ട്രസ് എന്ന മലയാള സിനിമ ഒന്നടങ്കം വിശേഷിപ്പിക്കുന്ന നായികയാണ് ശോഭന. ഏപ്രിൽ 13 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മികച്ച ഒരു അഭിനയത്രി എന്നതിനേക്കാൾ ഉപരി നല്ലൊരു നർത്തകി എന്ന നിലയിലും പേരെടുത്ത് കഴിഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ ശോഭനയ്ക്ക് കഴിഞ്ഞു. ആദ്യകാല ചിത്രങ്ങൾ ഒക്കെ വൻ ഹിറ്റ് ആയതിന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നായികയായി ശോഭനയുടെ പേരും എഴുതപ്പെടുകയായിരുന്നു. റഹ്മാനും ഒന്നിച്ചെത്തിയ ശോഭനയുടെ ചിത്രങ്ങൾ ഒക്കെ ബോക്സ് ഓഫീസ് ഹിറ്റുകൾ തന്നെയായിരുന്നു. എത്രയൊക്കെ ചിത്രങ്ങളിൽ അഭിനയിച്ചാലും ശോഭനയുടെ എന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്ന ചിത്രത്തിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത സുരേഷ് ഗോപി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ അണിനിരന്ന മണിച്ചിത്രത്താഴ്

ചിത്രത്തിലെ നാഗവല്ലിയും ഗംഗയുമായി ഒരേസമയം ക്യാമറയ്ക്ക് മുന്നിൽ ശോഭന നിറഞ്ഞാടുകയായിരുന്നു. ഒരു വർഷം 15 സിനിമകൾ ഓളം ചെയ്തിരുന്ന ശോഭനയുടെ കരിയറിലെ തന്നെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഇപ്പോൾ താരം നൃത്തത്തിന്റെ ലോകത്താണ് പൂർണ്ണമായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്യുന്ന നിലയിലേക്ക് താരം മാറിയിരിക്കുകയാണ്. അപ്പോഴും മലയാളികൾക്ക് ശോഭന എന്ന അതുല്യ നടിയെ മറക്കുവാൻ കഴിയുന്നതല്ല എന്ന് തന്നെയാണ് സത്യം. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ 1993ലെ ദേശീയ പുരസ്കാരം താരം സ്വന്തമാക്കിയിരുന്നു. തൻറെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രത്തിന്റെ പുരസ്കാരത്തോടനുബന്ധിച്ചുള്ള അനുഭവമാണ് ഇപ്പോൾ ശോഭന പങ്കു വച്ചിരിക്കുന്നത്

പുരസ്കാര പട്ടികയിൽ തൻറെ പേരും ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം വളരെയധികം സന്തോഷമായിരുന്നു തോന്നിയത്. പിന്നീടുള്ള മാർഗം ഭക്തിയുടെതായിരുന്നു. വേളാങ്കണ്ണിയിലും തൊട്ടടുത്തുള്ള ഒരു പള്ളിയിലും പോയി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പക്ഷേ ഞാൻ വീട്ടിലെത്തിയപ്പോഴേക്കും പുരസ്കാര പ്രഖ്യാപനം കഴിഞ്ഞിരുന്നു. എൻറെ മകൾക്ക് കിട്ടിയില്ല എന്ന അമ്മയുടെ വാക്ക് എന്നെ വളരെയധികം തളർത്തി. വെറുതെ ഒരു തമാശയ്ക്കായിരുന്നു അമ്മ അത് പറഞ്ഞിരുന്നതെങ്കിലും എനിക്കത് വലിയൊരു ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. എന്നാൽ പൂർണ്ണ ആഹ്ലാദവാനായി അച്ഛൻ ഉടൻ തന്നെ വന്ന് എനിക്ക് പുരസ്കാരം ലഭിച്ച വാർത്ത അറിയിക്കുകയായിരുന്നു. പുരസ്കാരം കയ്യിൽ കിട്ടിയ നിമിഷം പോലും മനസ്സിൽ ആദ്യം ഓടിയെത്തിയത് അമ്മ പറഞ്ഞ വാക്കുകളും അപ്പോൾ ഞാൻ കടന്നുപോയ മാനസികാവസ്ഥയും ആയിരുന്നു

x