പട്ടാഭിഷേകത്തിലെ ലക്ഷ്മികുട്ടിയെ ഓർമയില്ലേ? സിനിമ വിജയിച്ചെങ്കിലും അത് കാണാൻ ലക്ഷ്മിക്കുട്ടി ഉണ്ടായിരുന്നില്ല ; ലക്ഷ്മികുട്ടിക്ക് സംഭവിച്ചത്

മലയാളികൾക്ക് അങ്ങനെ മറക്കാൻ സാധിക്കുന്ന ഒരു ചിത്രമല്ല പട്ടാഭിഷേകം എന്ന ചിത്രം. നിരവധി ആരാധകരെയാണ് ഈ സിനിമ സ്വന്തമാക്കിയത്. ജയറാം, ഹരീശ്രീ അശോകൻ, മോഹിനി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഇവരാരും ആയിരുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഒരു ആനയായിരുന്നു. ലക്ഷ്മികുട്ടി എന്ന് പേരുള്ള ഈ ആനയെ അത്രവേഗം ഈ സിനിമ കണ്ടവരാരും മറന്നു പോകില്ല.

ജയറാമും ജഗതിയും ഹരിശ്രീയമോക്കെ ചിത്രത്തിൽ തകർത്ത് അഭിനയിച്ചിരുന്നുവെങ്കിലും ലക്ഷ്മിക്കുട്ടി എന്ന ആനയുടെ പ്രകടനം അതിൽ എടുത്തു പറയേണ്ടതായിരുന്നു. ടിവിയിൽ വന്നാൽ ഇന്നും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു ചിത്രം തന്നെയാണ് പട്ടാഭിഷേകം. എന്നാൽ ഈ ചിത്രത്തിനുശേഷം ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രത്തിൽ എത്തിയ ആനയ്ക്ക് എന്താണ് സംഭവിച്ചത്.? ആനയെ കുറിച്ചുള്ള വാർത്തകൾ ഒന്നും തന്നെ വന്നിട്ടില്ല. ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തായ രാജൻ കിരിയത്ത് വർഷങ്ങൾക്കു ശേഷം ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നത്.

പട്ടാഭിഷേകം എന്ന ഈ സിനിമ വലിയ വിജയമായിരുന്നു നേടിയത്. എന്നാൽ ഈ സിനിമയുടെ വിജയം കാണാൻ ലക്ഷ്മിക്കുട്ടി എന്ന ആന ഉണ്ടായിരുന്നില്ല. നൂറാം ദിനാഘോഷത്തിന്റെ സമയത്തു തന്നെ ആന ചരിഞ്ഞു. ഒരു അസുഖം വന്നതിനെ തുടർന്നാണ് ചരിഞ്ഞത്. അതുപോലെ തന്നെ പ്രേക്ഷകർ ഇപ്പോഴും അറിയാത്ത മറ്റൊരു രഹസ്യം കൂടി അദ്ദേഹം ഈ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

സിനിമയിൽ ലക്ഷ്മിക്കുട്ടി എന്ന ആന ഒരു പിടിയാന ആണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത്തരമൊരു പേരും പറയുന്നത്. എന്നാൽ സത്യത്തിൽ ലക്ഷ്മികുട്ടി ഒരു പിടിയാന ആയിരുന്നില്ല. തിരുവല്ലയിലെ ഒരു ആനയായിരുന്നു ലക്ഷ്മിക്കുട്ടി. രണ്ടര വയസ്സ് മാത്രം പ്രായമുള്ള ഒരു ആൺ ആനയായിരുന്നു ഇത്. സിനിമയിൽ ഓരോ സീനും വളരെ ബുദ്ധിമുട്ടി ആണ് എടുത്തത്. ചിത്രത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നത് തന്നെ ചിത്രത്തിലെ ആനയോട്ടം എന്ന സീനാണ്. മലയാളികൾ ഇന്നുവരെ ഇഷ്ടത്തോടെയാണ് ഈ രംഗം നോക്കി കാണുന്നത്. വളരെ ബുദ്ധിമുട്ടി ആയിരുന്നു ഈ രംഗങ്ങളൊക്കെ തന്നെ ചെയ്തിരുന്നത് എന്ന് ഓർമിക്കുക ആണ് ഇപ്പോൾ തിരക്കഥാകൃത്ത്.

ചിത്രത്തിൽ ആന മദ്യപിക്കുന്ന രംഗങ്ങളും വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. എത്ര കാലങ്ങൾ കഴിഞ്ഞാലും മലയാളികൾക്കും മറക്കാൻ സാധിക്കാത്ത സിനിമകളുടെ കൂട്ടത്തിൽ തന്നെയാണ് പട്ടാഭിഷേകവും. ഈ ചിത്രത്തെ ഒരിക്കലും വിസ്മൃതിയിലേക്ക് പ്രേക്ഷകർ എറിഞ്ഞു കൊടുക്കില്ല എന്നതാണ് സത്യം.

x