Film News

സിനിമയിൽ തിളങ്ങിനിൽക്കുമ്പോൾ സഹോദരന് കത്തെഴുതിവെച്ച് ആത്മഹത്യ , ആ ആത്മഹത്യ കുറിപ്പിൽ എഴുതിയത് ഇതായിരുന്നു , പ്രിയ നടി മയൂരിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു ഭയം നിറച്ച നടിയായിരുന്നു മയൂരി. ആകാശഗംഗ എന്ന ചിത്രത്തിലെ യക്ഷിയെ ഇപ്പോഴും ഭയപ്പെടുന്നവർ ആയിരിക്കും പകുതിയിലധികം ആളുകളും. അത്രത്തോളം സ്വാഭാവികമായ രീതിയിലാണ് ഈ യക്ഷിയായി മയൂരി എന്ന നടി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മയൂരിയേ പ്രേക്ഷകർ ഓർമിക്കുന്നത് ആകാശഗംഗ എന്ന ചിത്രത്തിലൂടെ തന്നെ ആയിരുന്നു. വലിയ സ്വീകാര്യത ആണ് ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത് എന്നതാണ് സത്യം. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. നിരവധി ആരാധകരെയും സിനിമയിൽ നിന്നും മയൂരി സ്വന്തമാക്കിയിരുന്നു. അന്യഭാഷകളിലും തന്റെതായ പ്രകടനം കാഴ്ചവയ്ക്കുവാൻ മയൂരിയ്ക്ക് സാധിച്ചിരുന്നു.

ശാലിനി എന്നായിരുന്നു മയൂരിയുടെ യഥാർത്ഥ പേര്. സിനിമയെ കൂടുതൽ അടുത്ത് അറിയുന്നതിനു മുൻപ് അപക്വമായ ഒരു തീരുമാനം എടുക്കുകയായിരുന്നു മയൂരി.തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഈ ലോകത്തോട് വിട പറയാൻ മയൂരി തീരുമാനിച്ചു. എന്താണ് കാരണം എന്ന് പോലും ആർക്കും അറിയാത്ത ഒരു മരണം. ഇതിനിടയിൽ തന്റെ സഹോദരൻ എഴുതിയ കത്ത് ശ്രദ്ധ നേടിയിരുന്നു. ഒരു ആത്മഹത്യാക്കുറിപ്പ് പോലെ സഹോദരനെ മൈഥിലി അറിയിച്ച് തന്റെ ജീവിതം അവസാനിപ്പിക്കുവാൻ ഉള്ള തീരുമാനത്തിന് ആരും ഉത്തരവാദികൾ അല്ല എന്നതാണ്. ജീവിതത്തോടുള്ള പ്രതീക്ഷ നഷ്ടമായത് കൊണ്ട് മാത്രമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന്. എന്നാൽ എന്താണ് കാരണം എന്ന് ഇന്നും അറിയാത്ത ഒരു ദുരൂഹതയായി നിലനിൽക്കുകയാണ് മയൂരിയുടെ മരണം.

ഇതിനിടയിൽ മയൂരി കഠിനമായ വയറുവേദനയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നതായി അടുത്തവൃത്തങ്ങൾ അറിയിക്കുന്നുണ്ട്. പെട്ടെന്ന് ലൈംലൈറ്റിൽ വന്ന് അപ്രത്യക്ഷയായി പോയ നടിയായിരുന്നു മയൂരി. ആകാശഗംഗയിലെ മായാഗംഗ എന്ന കഥാപാത്രമായിരുന്നു മയൂരയുടെ കരിയർ ബെസ്റ്റ് കഥാപാത്രം എന്ന് പറയേണ്ടിയിരിക്കുന്നു. ചന്ദാമാമ, സമ്മർ ഇൻ ബേത്ലേഹേം തുടങ്ങി നിരവധി ചിത്രങ്ങളിൽ വീണ്ടും മയൂരി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷകർ ഓർമിക്കുന്നതും ചർച്ചചെയ്യുന്നതും ആകാശഗംഗ എന്ന ചിത്രത്തിലെ മയൂരിയുടെ ഗംഗ എന്ന കഥാപാത്രത്തെ തന്നെയാണ്.

 

 

നിരവധി മികച്ച കഥാപാത്രങ്ങൾ ബാക്കിവെച്ചാണ് മയൂരി അഭ്രപാളിയ്ക്ക് പിന്നിലേക്ക് മാഞ്ഞു പോയത്. എന്താണ് മയൂരിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താനും മാത്രം മയൂരിയേ വേദനിപ്പിച്ച കാര്യങ്ങൾ എന്തായിരുന്നു എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ആർക്കും യാതൊരു ഉത്തരവും നൽകാതെ വേദനകൾ ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക് മയൂരി യാത്രയായി. സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടി വന്ന ഒരു കാലഘട്ടത്തിലാണ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമെടുത്തു കൊണ്ട് സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും മയൂരി യാത്ര ആയി.

reshma

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago