Film News

ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകൾ കുറഞ്ഞിട്ടാണോ തുണിയും കുറച്ചത്: റിമയുടെ ഹൈലി ഗ്ലാമറസ്സ് ബിക്കിനി ചിത്രത്തിന് സോഷ്യൽ മീഡിയ വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ഭർത്താവ്. വിവാഹ ശേഷവും സിനിമകളിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കൽ.

2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ഏതാനും ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് റിമ കല്ലിങ്കൽ. ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാൽ, അർച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേർ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

ഫോട്ടോ കണ്ട് പ്രശംസിക്കുന്നവർ ഒരു കൂട്ടം ഉണ്ടെങ്കിലും എങ്ങിനെ ഇതിനെ കുറ്റം പറയാം, സദാചാരബോധമുണർത്താം എന്ന ആലോചിക്കാത്തവരും കുറവല്ല. നേരിട്ട് നെഗറ്റീവ് കമന്റ് പറഞ്ഞാൽ മറ്റുള്ളവർ വന്ന് സദാചാരവാദി എന്ന് വിളിച്ച് ആക്രമിക്കുന്നത് പേടിച്ച് പരോക്ഷമായെങ്കിലും അത്തരം ചോദ്യങ്ങൾ ചിലർ ചോദിച്ചിട്ടുണ്ട്. ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകൾ കുറഞ്ഞിട്ടാണോ എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമായും ഉണ്ട്.

കണ്ടാൽ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകളാണ് തീരെ സഹിക്കാൻ പറ്റാത്തത്. പക്ഷെ സദാചാര കമന്റുകളെയും, ഇത്തരം അശ്ലീല കമന്റുകളെയും പ്രതിരോധിക്കുന്ന വിധം, റിമ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്ത് നല്ല കുറേ കമന്റുകൾ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അത്തരം കമന്റ് ഇടുന്നവരെ പോലും ആക്രമിക്കുന്ന വിധം സദാചാരക്കാർ സോഷ്യൽ മീഡിയയിലുണ്ട് എന്നത് ഇനിയും മാറിയിട്ടില്ലാത്ത ഇടുങ്ങിയ ചിന്തയെ കാണിച്ചു തരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago