എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധം അതായിരുന്നു ; വെളിപ്പെടുത്തലുമായി അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ കടന്നു വന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിന് പിന്നാലെ നിരവധി സിനിമകളിലും, ആൽബങ്ങളിലും അമൃതയ്ക്ക് പാടുവാൻ അവസരം ലഭിക്കുകയുണ്ടായി. സഹോദരി അഭിരമിയോടൊപ്പം ചേർന്ന് ‘അമൃതംഗമയ’ എന്ന മ്യൂസിക് ബാൻഡുമായി തിരക്കിലാണ് താരം. സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന അമൃതയ്ക്കും, അനിയത്തി അഭിരാമിയ്ക്കും പൂർണ പിന്തുണ നൽകി ഇവരുടെ കുടുംബം ഒപ്പമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ഇവരുടെ കുടുംബം.

അമൃതയുടെ അമ്മ ‘ലൈല സുരേഷ്’ കൊച്ചുമകൾ പാപ്പുവും ചെയ്യുന്ന വ്‌ളോഗുകളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തൻ്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന അടികുറിപ്പോട് കൂടെയായണ് ലൈല സുരേഷ്പു കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. പെട്ടെന്ന് മനസിലേയ്ക്ക് ഓടി വന്ന കഥയാണിതെന്നും, അന്നത്തെക്കാലത്ത് വീടിനടുത്തായി സിനിമാകൊട്ടകയുണ്ടായിരുന്നെന്നും ഞായറാഴ്ച ഞങ്ങളെല്ലാം ഒന്നിച്ച് സിനിമയ്ക്ക് പോവുമായിരുന്നെന്നും എല്ലാരും കാശ് സംഘടിപ്പിച്ചുവെങ്കിലും തൻ്റെ കൈയിൽ അന്ന് പൈസ ഇല്ലായിരുന്നെന്നും ലൈല സുരേഷ് പറയുന്നു.

അങ്ങനെ അവരുടെ കൂടെ പാടത്തേക്ക് പോയെന്നും ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങൾ കാണിക്കുന്നത് പോലെ ചെയ്തോയെന്നും പറഞ്ഞു. ചെളിയിലൊക്കെ ഇറങ്ങാനായി ബുദ്ധിമുട്ടിയിരുന്നു. കൂലി ഓർത്തപ്പോൾ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അവര് പറിക്കുന്നത് പോലെ പറിക്കാൻ എനിയ്ക്കായില്ലെന്നും എന്നാൽ ഒന്നിന് പോലും കടയുണ്ടായിരുന്നിന്നെന്നും തൻ്റെ പറിക്കലും, കെട്ടലുമൊക്കെ കണ്ടപ്പോൾ ഉടമയ്ക്ക് എന്തോ അതിശയം തോന്നി. ഇത് ചെയ്യുന്നതറിയാമോയെന്ന് ചോദിച്ചപ്പോൾ ഞാൻ അറിയാമെന്നായിരുന്നു പറഞ്ഞതെന്നും, മോൾക്ക് ഇതറിയില്ല, ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞുകൊണ്ട് വേറൊരു സ്ഥലത്ത് കൊണ്ടുപോയി ഇവിടെയുള്ള പായൽ തള്ളിക്കൊടുത്തോളൂയെന്ന് പറഞ്ഞ് ഒരു വടിയും തന്നതായി ലൈല തൻ്റെ അനുഭവം പങ്കുവെച്ചു.

12 മണിയായപ്പോഴേക്കും താൻ ക്ഷീണിച്ച് അവശയായ അവസ്ഥയിലായിരുന്നെന്നും നല്ലൊരു ദയയുള്ള മനുഷ്യനായിരുന്നു ഉടമയെന്നും . പണിയൊന്നും ചെയ്തില്ലെങ്കിലും തനിയ്ക്കും അന്ന് കൂലി തന്നതായും ആ പൈസ കിട്ടിയപ്പോൾത്തന്നെ എനിക്ക് വീട്ടിലേക്ക് വരണമെന്ന് തോന്നിയതായും വീട്ടിലെത്തി കുളിച്ച് അവിടെ കിടന്നു. വൈകിട്ടായപ്പോൾ നല്ല പനിയായിരുന്നവെന്നും അമ്മയൊക്കെ വന്ന് പനിയാണല്ലോയെന്ന് പറഞ്ഞതായും കൊച്ചിന് എന്ത് പറ്റി എന്ന് ആശങ്കപ്പെട്ടതായും. താൻ പറയും മുൻപേ തന്നെ പണിയ്ക്ക് പോയ കാര്യം അമ്മയോട് അവർ പറഞ്ഞിരുന്നെന്നും ലൈല സൂചിപ്പിച്ചു.

രാവിലെ ഭക്ഷണം കഴിക്കാനിരുന്നതിന് അന്ന് അമ്മയിൽ നിന്ന് അടി കിട്ടിയയെന്നും, വീട്ടിൽ പറയാതെ എവിടേയും പോവരുതെന്നുംപറഞ്ഞതായും എന്നിട്ടും അതിൽ നിന്ന് 2 രൂപ എടുത്ത് അമ്മയ്ക്ക് കൊടത്തുവെന്നും അങ്ങനെ തങ്ങൾ കുട്ടികളെല്ലാം സംഘമായി സിനിമ കണ്ടുവെന്നും പിന്നീട് ഓർത്തപ്പോൾ അന്ന് ചെയ്ത ആ കാര്യം ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി തോന്നിയതായും ലൈല സുരേഷ് വ്യക്തമാക്കി..

x