കരിയറിൻ്റെ പീക്കിൽ നിൽക്കുമ്പോൾ നടനുമായി വിവാഹം, പിന്നീട് മകനെ നോക്കാൻ സിനിമയിൽ നിന്നും മാറി, വിവാഹമോചനം, മകൻ വലിയ താരമാകാത്തതിൽ നിരാശ; അധികമാർക്കും അറിയാത്ത നടി ഷീലയുടെ ജീവിതകഥ

മലയാളികൾ ഒരിക്കലും മറക്കാത്ത, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട എന്നും ഏറെ സ്‌നേഹത്തോടെ ആരാധിക്കുന്ന നടിയാണ് ഷീല. ചെമ്മീൻ, കള്ളി ചെല്ലമ്മ, വെളുത്ത കത്രീന,ഒരു പെണ്ണിന്റെ കഥ തുടങ്ങി നാനൂറിലധികം ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങി നിന്ന താരമാണ് ഷീല. കേരള സ്‌റ്റേറ്റ് അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ തിളങ്ങി നിന്ന താരം പിന്നീട് പതിനെട്ട് വർഷത്തോളും സിനിമയിൽ നിന്ന് ഇടവേള എടുത്തു.

പിന്നീട് അകലെ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വന്നത്. ഇപ്പോഴിതാ തമിഴ് ജേർണലിസ്റ്റ് ചെയ്യാർ ബാലു ആഗായം എന്ന തമിഴ് ചാനലിനോട് ഷീലയുടെ വ്യക്തി ജീവിതത്തെ പറ്റിയും ഏക മകനെ പറ്റിയും പറയുകയാണ്. ഷീലയുടെ വ്യക്തി ജീവിതം അവർ തുറന്ന് പറഞ്ഞിട്ടില്ല. ഷീലയുടെ മകനും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വലിയ ഒരു നടനാക്കണം തന്റെ മകനെയെന്ന് ഷീലയ്ക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നു.

എന്നാൽ മകൻ താരമായില്ല. അത് ഷീലയ്ക്ക് വലിയ ദുഖമായിരുന്നുവെന്ന് ചെയ്യാർ ബാലു പറയുന്നു. കാതൽ റോജ എന്ന സിനിമയിൽ ഷീലയുടെ മകൻ ജോർജ് വിഷ്ണു അഭിനയിച്ചിട്ടുണ്ട്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. പക്ഷെ പടം പരാജയപ്പെട്ടു. പിന്നീട് ചെറിയ വേഷങ്ങളിൽ ചുരുക്കം സിനിമകളിൽ മാത്രമേ ജോർജ് വിഷ്ണു അഭിനയിച്ചത്. കരിയ റിന്റ പീക്കിൽ നിൽക്കുമ്പോഴാണ് താരം വിവാഹം കഴിക്കുന്നത്.

തമിഴ് നടൻ രവിചന്ദുമായുള്ള വിവാഹ ബന്ധത്തിലാണ് മകൻ ജോർജ് വിഷ്ണു ജനിക്കുന്നത്. പിന്നീട് ഈ ബന്ധം വിവാഹ മോചനത്തിലുമെത്തി. മകനെ നോക്കാനായിട്ടാമ് താരം സിനിമയിൽ നിന്ന് പിൻമാറുന്നത്. കരിയറിൽ മടുപ്പ് തോന്നിയതും ഒരു കാരണമായി. മകനൊപ്പം ഊട്ടിയിലേയ്ക്ക് പോയ താരം പിന്നീട് പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് തിരികെ അഭിനയത്തിലെ ത്തുന്നത്. നടി മാത്രമല്ല താനൊരു അമ്മയുമാണെന്ന് നടി ഇടവേള എടുത്ത സമയത്ത് താരം പറഞ്ഞിരുന്നുവെന്നും ചെയ്യാർ ബാലു പറയുന്നു. ഇപ്പോൾ മകനൊപ്പം ചെന്നൈയിലാണ് നടി താമസിക്കുന്നത്.

x