ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും ഗണപതി ഭഗവാൻ മുന്നിലുണ്ടാകും; സ്പീക്കർ എഎൻ ഷംസീറിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

സ്പീക്കർ എ എൻ ഷംസീർ ഗണപതിയെല്ലാം വെറും മിത്തുകൾ ആണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു വെന്നും പറഞ്ഞതിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും എന്നും മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഗണപതി ഭഗവാന്റെ എട്ട് അവതാരങ്ങൾ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കുറിപ്പിങ്ങനെ,

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും. ഓം വിഘ്‌നേശ്വരായ നമഃ “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ
സർവാകാര്യേഷു സർവദാ ” അർത്ഥം “കോടാനുകോടി സൂര്യന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈയും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാനെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ്തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ”ഓം വിഘ്നേശ്വരായ നമഃഓം ശ്രീ ഗണേശാ

ഗണപതി ഭഗവാന്റെ പ്രശസ്തമായ എട്ട് അവതാരങ്ങൾ. മനുഷ്യന്റെ ഉള്ളിലെ എട്ട് ദോഷങ്ങൾ ഇല്ലാതെയാക്കാനാണ് ഭഗവാൻ ഈ അവതാരങ്ങൾ എടുത്തത് എന്നാണ് വിശ്വാസം………1.വക്രതുണ്ഡൻ – അസൂയ നശിപ്പിക്കുവാൻ 2.ഏകദന്തൻ – സ്വയമുള്ള മിഥ്യാബോധം ഇല്ലാതെയാകാൻ 3.മഹോദരൻ – ഭ്രമത്തിനേയും ആശയക്കുഴപ്പത്തിനേയും ഇല്ലാതെയാകാൻ 4.ഗജാനനൻ – അത്യാഗ്രഹത്തെ ഇല്ലാതെയാകാൻ 5.ലംബോദരൻ – ക്രോധത്തെ ഇല്ലാതെയാകാൻ 6.വികടൻ-കാമ ചിന്തകളെ അടക്കി നിർത്താൻ 7.വിഘ്‌നരാജൻ – അറിവ് നൽകി തടസ്സങ്ങൾ ഇല്ലാതെയാകാൻ 8.ദുംരവർണൻ – സ്വാർത്ഥത ഇല്ലാതെയാക്കാൻ…

 

x