Film News

പഞ്ചാബി ഹൗസിൽ ഞാൻ കുഴഞ്ഞ ഒരു സ്ഥലമുണ്ട്, തിലകൻ ചേട്ടൻ്റെ ആ സീൻ കണ്ട് ഞാൻ കരഞ്ഞുപോയി; തിലകൻ്റെ വിയോ​ഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്ന് സംവിധായകൻ റാഫി

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായാണ് തിലകൻ അറിയപ്പെട്ടത്. ഇന്നും തിലകന്റെ കഥാപാത്രങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ചെയ്ത വേഷങ്ങളിലെല്ലാം തിലകന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന തിലകന് അനശ്വരമായ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. പെരുന്തച്ചൻ എന്ന ചിത്രത്തിൽ തിലകൻ ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മൂന്നാംപക്കം, കിരീടം, ​ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ തിലകനിലെ നടൻ തിളങ്ങി.

തിലകനെക്കുറിച്ച് സംവിധായകൻ റാഫി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഞ്ചാബി ഹൗസിൽ‌ തിലകൻ അഭിനയിച്ച രംഗത്തെക്കുറിച്ചാണ് റാഫി സംസാരിച്ചത്. ‘പഞ്ചാബി ഹൗസിൽ ഞാൻ കുഴഞ്ഞ ഒരു സ്ഥലമുണ്ട്. തിലകൻ ചേട്ടന്റെ സീനാണ്. മകൻ മരിച്ച പോയി എന്ന് വിശ്വസിച്ച് ജീവിക്കുന്ന അച്ഛൻ മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ് അവിടെ വന്ന് മകനെ കാണുകയാണ്. ആ ഷോട്ടിൽ എങ്ങനെ ആയിരിക്കണം പെർഫോമൻസ് എന്ന ചർച്ച നടക്കുന്നുണ്ട്’

‘ഓടി വന്ന് കെട്ടിപ്പിടിക്കാം, കരയാം. ഞാനിതേക്കുറിച്ച് ചോദിച്ചപ്പോൾ പുള്ളി ഞാൻ ചെയ്യാം, അതൊന്ന് നോക്ക് എന്ന് പറഞ്ഞു. തിലകൻ ചേട്ടൻ വെറുതെ ഒരു കൈയെടുത്ത് തോളിൽ വെച്ചേയുള്ളൂ. പക്ഷെ നമ്മൾ കരഞ്ഞു,’ റാഫി പറഞ്ഞു തിലകന്റെ വിയോ​ഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും റാഫി വ്യക്തമാക്കി.

നെടുമുടി വേണുവിന്റെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഈ കഥാപാത്രം ചെയ്യാൻ വേണുവേട്ടൻ മാത്രമേയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ഇന്ദ്രൻസിന് ഇപ്പോൾ ലഭിക്കുന്ന കഥാപാത്രങ്ങൾ വലിയ നേട്ടം തന്നെയാണ്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടൻമാർ ദേശീയ അവാർഡ് വരെ വാങ്ങി. കുതിരവട്ടം പപ്പു സ്ഥിരം കോമഡി വേഷങ്ങൾ ചെയ്യുമായിരുന്നെങ്കിലും ചില സിനിമകളിൽ ചെയ്ത സീരിയസ് വേഷം കണ്ടാൽ നമ്മൾ ഞെട്ടിപ്പോവുമെന്നും റാഫി ചൂണ്ടിക്കാട്ടി. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അഭിനയിച്ച വൈകാരിക രം​ഗം നീക്കിയതിനെക്കുറിച്ചും റാഫി സംസാരിച്ചു. ഹരിശ്രീ അശോകൻ വളരെ ആ​ഗ്രഹിച്ച രം​ഗമായിരുന്നു അത്. പക്ഷെ അത് നീക്കേണ്ടി വന്നു. സിനിമയിൽ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രത്തിന്റെ കോമഡി പരിവേഷത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ദൈർഘ്യവും കാരണമാണ് ഈ സീനുകൾ നീക്കം ചെയ്തതെന്ന് റാഫി വ്യക്തമാക്കി. 1998 ലാണ് പഞ്ചാബി ഹൗസ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറവും ഈ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ദിലീപ്, മോഹിനി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ജോമോൾ, നീന കുറുപ്പ് തുടങ്ങി വലിയ താരനിര പഞ്ചാബി ഹൗസിൽ അണിനിരന്നു. സിനിമയിൽ കോമഡി രം​ഗങ്ങൾക്ക് ഇന്നും ആരാധകരുണ്ട്. വർഷങ്ങൾക്ക് ശേഷവും പഞ്ചാബി ഹൗസിലെ രം​ഗങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്നത് ശ്രദ്ധേയമാണ്.

 

 

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago