പണ്ട് ഞാൻ സജീവമായി നിന്നിരുന്ന കാലത്തുള്ള സിനിമ പോലെ അല്ല ഇന്നത്തെ സിനിമകൾ – തുറന്ന് പറച്ചിലുമായി ഹരിശ്രീ അശോകൻ

സിനിമയിൽ സജീവമായിരുന്ന ഒരു നടനാണ് ഒരുകാലത്ത് ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകന്റെ കോമഡികൾക്ക് വലിയ സ്വീകാര്യതയായിരുന്നു അക്കാലത്തെ പ്രേക്ഷകർക്ക് ലഭിച്ചത്. പഞ്ചാബിഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. എന്നാൽ ഇപ്പോൾ ഹരിശ്രീ അശോകൻ സിനിമയിൽ സജീവമല്ല. അഥവാ കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ പോലും അദ്ദേഹം ക്യാരാക്റ്റർ റോളിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ഹാസ്യ ചിത്രങ്ങളിൽ അദ്ദേഹത്തെ കാണാനും സാധിക്കുന്നില്ല. ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ ഹരിശ്രീ അശോകൻ തുറന്നു പറയുകയാണ്. പണ്ട് ഞാൻ സജീവമായ കാലത്തെ പോലെയല്ല ഇന്നത്തെ സിനിമകൾ. മൂന്നു സിനിമകളുടെ കഥ ഞാൻ കേട്ടു. പക്ഷേ എനിക്കിഷ്ടമായില്ല. ഒരു സിനിമ എന്ന നിലയിൽ അതിലെ കഥാപാത്രങ്ങളും കഥയും എനിക്കിഷ്ടപ്പെട്ടില്ല. കോമഡി എനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. സീരിയസ് വേഷങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ടെന്ന് വച്ച് ഞാൻ കോമഡി ചെയ്യാതിരിക്കില്ല. നല്ല കോമഡികൾ വന്നാൽ ഞാൻ ചെയ്യും.

എന്നാൽ എനിക്ക് വരുന്ന സിനിമകൾ ഇഷ്ടമാവാത്തത് കൊണ്ടാണ് ഞാൻ ഒഴിവാക്കുന്നത്. കോമഡിയിൽ നിന്നും ഞാൻ മനപ്പൂർവ്വം മാറിയതല്ല. പണ്ട് ഞാൻ ഓടി നടന്ന സിനിമകൾ ചെയ്യുമായിരുന്നു. ഇന്ന് ഞാൻ അങ്ങനെ ചെയ്യുന്നില്ല. ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ മുൻപ് ഞാൻ അഭിനയിച്ചിട്ടുണ്ട്. കുറച്ചെങ്കിലും കോമഡി ഉള്ള ഒരു കഥാപാത്രത്തെ ഞാൻ ചെയ്തത് പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലാണ്. പണ്ടത്തെ ബഹളൻ കോമഡികൾ ഒന്നും ഇന്നില്ല. കോമഡികൾ വളരെ നാച്ചുറൽ ആയിട്ടാണ്. ഇന്നത്തെ കോമഡികൾ നിലനിൽക്കുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇന്നത്തെ കോമഡികളിലും ഉണ്ട്. ഒരിക്കൽ എന്നോട് സംവിധായകൻ അശ്ലീല കോമഡി പറയാൻ പറഞ്ഞു. അത് ഒഴിവാക്കിക്കൂടെ എന്ന് ഞാൻ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റേണ്ടി വന്നു എന്നും ഹരിശ്രീ അശോകൻ പറയുന്നു. താൻ ചെയ്ത പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ഒരു ഹാസ്യ താരമല്ല.

പക്ഷേ അയാളെ അങ്ങനെ മാത്രമേ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. അതാ കഥാപാത്രത്തിന്റെ പ്രശ്നമാണ്.അത്തരം കഥാപാത്രങ്ങൾ ഒന്നും ഇപ്പോൾ സിനിമയിലേക്ക് എത്താറില്ല എന്നും ഹരിശ്രീ അശോകൻ പറയുന്നുണ്ട്. മലയാള സിനിമ വളരെയധികം മിസ്സ് ചെയ്യുന്ന ഒന്നുതന്നെയാണ് ഇത്തരം കഥാപാത്രങ്ങളും സിനിമകളും എന്നതാണ് സത്യം. വളരെ മികച്ച സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഇത്തരം കോമഡികളെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് അത്തരം കോമഡികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന ഒരു സത്യം. അത്തരം കോമഡികളാണ് ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തുകൊണ്ടിരിക്കുന്നത്.

x